login
ഷാജി കോര്‍ണര്‍

കൊച്ചുകൊച്ച് സംഭവങ്ങളെ കോര്‍ത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും.

ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയ (പാഷാണം ഷാജി) തുടങ്ങിയ ജനപ്രിയ യൂട്യൂബ് ചാനല്‍ 'ഷാജീസ് കോര്‍ണര്‍' അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും കൊണ്ട് ശ്രദ്ധേയമാവുന്നു. ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനത്തിലൂടെ ജീവിത മൂല്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവയാണ്. തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം. ഇതാണ് മറ്റ് യൂട്യൂബ് ചാനലുകളില്‍ നിന്നും ഷാജീസ് കോര്‍ണറിനെ വേറിട്ട് നിറുത്തുന്നതും.  

കൊച്ചുകൊച്ച് സംഭവങ്ങളെ കോര്‍ത്തിണക്കി രസകരമായി അവതരിപ്പിച്ച്  കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും. സാജുവിന്റെ ഭാര്യ രശ്മിയും ചാനലില്‍ പൂര്‍ണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ്  ചാനലില്‍ ഉള്ളത്. 'വാചകമേള പാചകമേള', 'സുരച്ചേട്ടായി' എന്നീ പരിപാടികളുടെ ആദ്യ എപ്പിസോഡുകള്‍ ഇതിനകം പുറത്തിറങ്ങി. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്റെ ഈ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിക്കുമെന്ന് സാജു പറയുന്നു.  

ചാനലില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക വരുമാനത്തിലൊരു പങ്ക് ചാരിറ്റി പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് സാജു വ്യക്തമാക്കി. സ്വന്തം നിലയില്‍ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവര്‍ത്തനം ഇപ്പോള്‍ സാജു നടത്തി വരുന്നുണ്ട്.യൂട്യൂബ് ചാനല്‍ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു . സംവിധാനം -ഷിജു അഞ്ചുമന സ്‌ക്രിപ്റ്റ് -ജോഷി മഹാത്മാ ,ആഷ്ലിന്‍ തബു. കോഡിനേറ്റര്‍ -അനീസ് ഹമീദ്.

 

comment
  • Tags:

LATEST NEWS


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി


കൊറോണയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ഒരു രാജ്യം ഒരു പെന്‍ഷന്‍ പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍; മുദ്രാവാക്യത്തിന്റെ പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി ബിഎംഎസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.