login
'ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ രെജിസ്‌ട്രേഷന്‍,

നടി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധി നിര്‍ണയം

സ്ത്രീ സുരക്ഷ എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന 'ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ രെജിസ്‌ട്രേഷന്‍, എം.എസ് ധ്വനി, എം.എസ്.ധാത്രി എന്നീ കുട്ടികളില്‍ നിന്നും തിരക്കഥാകൃത്ത് ജോണ്‍ പോളും സംവിധായകന്‍ എം മോഹനും ചേര്‍ന്ന് സ്വീകരിക്കുന്നു.

സ്ത്രീസുരക്ഷയെ ആസ്പദമാക്കി 'ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കൊച്ചി: ജടായുരാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സുരക്ഷ എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന  'ഷീ' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ രെജിസ്‌ട്രേഷന്‍, രാജഗിരി കോളേജ് വിദ്യാര്‍ഥിനിയായ എം.എസ് ധ്വനി, ഭവന്‍സ് വരുണ വിദ്യാലയത്തിലെ എം.എസ്.ധാത്രി എന്നീ കുട്ടികളില്‍ നിന്നും നിന്ന് സ്വീകരിച്ചുകൊണ്ട് തിരക്കഥാകൃത്ത് ജോണ്‍ പോളും സംവിധായകന്‍ എം മോഹനും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. 

ചടങ്ങില്‍ സംവിധായകന്‍ മേജര്‍ രവി അധ്യക്ഷത വഹിച്ചു.കലാഭവന്‍ പ്രസാദ്, ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആദര്‍ശ് ദാമോദരന്‍, സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇ ഉന്നതിയുടെ സ്ഥാപക അംഗങ്ങളായ ഡോ ബിന്ദു സത്യജിത്ത്, ആശ ജി നായര്‍ എന്നിവര്‍ പങ്കെടുത്തു.

 നടി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധി നിര്‍ണയം നടത്തുന്നത്. 2021 ജനുവരി 15 നു മുന്‍പ് സമര്‍പ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക. ഒന്നാം സമ്മാനം ? 50,000 , രണ്ടാം സമ്മാനം ? 25,000 , മൂന്നാം സമ്മാനം ? 15,000. മറ്റു എട്ടു വിഭാഗങ്ങളിലായി ? 10,000 അവാര്‍ഡുകളും വിജയികള്‍ക്ക് സമ്മാനിക്കും. 

വിശദ വിവരങ്ങള്‍ക്കായിwww.jatayuramatemple.in സന്ദര്‍ശിക്കുക. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ +919778065168 

 

 

comment
  • Tags:

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.