login
ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'SHE ' ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

2021 ജനുവരി 15 ആം തീയതിക്ക് മുന്‍പ് സമര്‍പ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക.

തിരുവനന്തപുരം:സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'SHE 'എന്ന  ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. പരമാവധി 3 മുതല്‍ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങള്‍ ആണ് പരിഗണിക്കപ്പെടുക. പ്രശസ്ത അഭിനയത്രി  മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് വിധി നിര്‍ണയം നടത്തുന്നത്.

സ്ത്രീയുടെ  മാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ രാക്ഷസീയതയ്ക്ക് എതിരേയുള്ള ചെറുത്തുനില്പിന്റെയും രക്ത സാക്ഷിത്വത്തിന്റെയും പ്രതീകമാണ് രാമായണത്തിലെ ജടായു. സ്ത്രീ സുരക്ഷ മുന്‍പെന്നത്തേക്കാളും വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്തു സ്ത്രീ സംരക്ഷണത്തിനായി മരണം വരിച്ച പക്ഷി ശ്രേഷ്ഠനായ ജടായുവിന്റെ സ്മരണയ്ക്കും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രോത്സവത്തിനും ഏറെ പ്രാധാന്യമുണ്ട്.  

2021 ജനുവരി 15 ആം തീയതിക്ക് മുന്‍പ് സമര്‍പ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക.        

ഒന്നാം സമ്മാനം - 50,000രൂപ , രണ്ടാം സമ്മാനം - 25,000രൂപ, മൂന്നാം സമ്മാനം  -10,000രൂപ

ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം , അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് 10,000 രൂപ വീതം സമ്മാനം നല്‍കും. രെജിസ്‌ട്രേഷന്‍ ഫീസ്  ? 1,000രൂപ

ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021. ജനുവരി 15  

എച് ഡിഫോര്‍മാറ്റില്‍ ആയിരിക്കണം ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്കായി  www.jatayuramatemple.in  സന്ദര്‍ശിക്കുക. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ +919778065168

 

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.