അപ്പീലും നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പുനഃപരിശോധനക്ക് ഹർജി നല്‍കാമെന്നതാണ് ഇനി അവശേഷിക്കുന്ന മാര്‍ഗം. പക്ഷെ അവിടെ അനുകൂല വിധി കിട്ടുക എളുപ്പമല്ല.
ഡാളസ്: മലയാളി ദമ്പതികൾ ദത്തെടുത്ത ഷെറിൻ മാത്യൂസ് (03) കൊല്ലപ്പെട്ട കേസില്‍ വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ 2019 -ല്‍ ആണ് അഞ്ചാം കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് അതേ വർഷം തന്നെ പുതിയ വിചാരണ നിഷേധിക്കപ്പെട്ടു. തുടര്‍ന്നായിരുന്നു അപ്പീല്‍. വിചാരണ കോടതി നടപടികളില്‍ പിഴവ് കണ്ടെത്താനായില്ലെന്ന് അപ്പലേറ്റ് ജഡ്ജി പറഞ്ഞു.
അപ്പീലും നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പുനഃപരിശോധനക്ക് ഹർജി നല്‍കാമെന്നതാണ് ഇനി അവശേഷിക്കുന്ന മാര്‍ഗം. പക്ഷെ അവിടെ അനുകൂല വിധി കിട്ടുക എളുപ്പമല്ല. 2017 ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ കാണാതായത്. 15 ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം കലുങ്കിനടിയിലുണ്ടെന്ന് വെസ്ലി തന്നെയാണ് പോലീസിനെ അറിയിച്ചത്. മൃതദേഹം അപ്പോഴേയ്ക്കും ജീര്‍ണ്ണാവസ്ഥയിലായിരുന്നു. അതിനാല്‍ മരണ കാരണം പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കോടതിയെ അറിയിചിരുന്നു.
കുട്ടി മരിച്ച രാത്രി ഉണ്ടായ സംഭവങ്ങളില്‍ അത്യന്തം ദുഖമുണ്ടെന്ന് വെസ്ലി പറഞ്ഞു. വലിയൊരു കവിള് പാല് കുടിച്ച ഷെറിന് ശ്വാസം മുട്ടിയെന്നു വെസ്ലി പോലീസിനെ അറിയിച്ചിരുന്നു. വൈകാതെ കുട്ടി നിശബ്ദയായി. ശരീരം നിശ്ചലമായി. ഈ സംഭവം നടക്കുമ്പോള്‍ ഭാര്യ സിനിയെ വിളിച്ചുണര്‍ത്തിയില്ല. സിനി നഴ്സാണെങ്കിലും ഷെറിനെ സഹായിക്കാനുള്ള സമയം കടന്നുപോയതു പോലെയാണ് താന്‍ കരുതിയത്. അതു പോലെ കടുത്ത ഭീതിയും. വളരെ പെട്ടെന്നു തന്നെ കുട്ടി തങ്ങളെ പിരിഞ്ഞുപോയി. തുടര്‍ന്നാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കിയത്.
സംഭവദിവസം രാവിലെ പോലീസിനോട് കുട്ടി ജീവനെടെയുണ്ടെന്നും മിസിംഗ് ആണെന്നുമാണ് വെസ്ലി പറഞ്ഞത്. കുട്ടിക്ക് വളര്‍ച്ചാപരമായ ജനിതക വൈകല്യമുണ്ടായിരുന്നു. ദത്തെടുക്കാന്‍ സഹായിച്ച ഏജന്‍സിയും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നു. ഇതില്‍ തികച്ചും അസ്വസ്ഥരായിരുന്നു തങ്ങള്‍. ഭക്ഷണത്തോട് താത്പര്യം ഇല്ലായിരുന്ന ഷെറിന് മതിയായ തൂക്കം ഇല്ലായിരുന്നു. കുട്ടിക്ക് വെയ്റ്റ് കൂട്ടിയില്ലെങ്കില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് നടപടി എടുക്കുമെന്ന് പേടിച്ചു. അതിനാലാണ് പാല് കുടിക്കാന്‍ നിര്‍ബന്ധിച്ചതെന്നുമാണ് വെസ്ലി പറഞ്ഞത്.
വിജയ യാത്രയുടെ വഴിയേ...
വികസനം മുഖ്യ അജണ്ട
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിന് ലഭ്യമാക്കി ടിവിഎസ്
തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി
ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്
കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും
ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്സ്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
കാതലിന് ഹിക്സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു