login
സ്തനാര്‍ബുദരോഗ ബോധവല്‍ക്കരണം: കണ്ണൂരില്‍ നിന്നുള്ള ഹ്രസ്വചിത്രം 'ജസ്റ്റ് 5 മിനിറ്റ്‌സ്' ദേശീയ അംഗീകാര നിറവില്‍

സ്തനാര്‍ബുദരോഗ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മ തയ്യാറാക്കിയ ഹ്രസ്വചിത്രം ദേശീയ അംഗീകാരത്തിന്റെ നിറവില്‍. കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകള്‍ തയ്യാറാക്കിയ 'ജസ്റ്റ് 5 മിനിറ്റ്‌സ്' എന്ന ഷോര്‍ട് ഫിലിം ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടനായ ഫോഗ്‌സി സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 ഓളം ഹ്രസ്വചിത്രങ്ങളോട് മത്സരിച് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

കണ്ണൂര്‍: സ്തനാര്‍ബുദരോഗ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മ തയ്യാറാക്കിയ  ഹ്രസ്വചിത്രം ദേശീയ അംഗീകാരത്തിന്റെ നിറവില്‍.  കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകള്‍ തയ്യാറാക്കിയ 'ജസ്റ്റ് 5 മിനിറ്റ്‌സ്' എന്ന ഷോര്‍ട് ഫിലിമാണ്  ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടനായ ഫോഗ്‌സി സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 ഓളം ഹ്രസ്വചിത്രങ്ങളോട് മത്സരിച്ചാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത്. പതിനായിരം രൂപയും, പ്രശംസാ പത്രവുമാണ് പുരസ്‌കാരം.

സാധാരണ കണ്ടുവരാറുള്ള രീതിയില്‍ നിന്നും വിത്യസ്തമായ ഒരു പ്രമേയമാണ്  'ജസ്റ്റ് 5 മിനിറ്റ്‌സ് ' ചര്‍ച്ച ചെയ്യുന്നത്. ബോധവത്കരണം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്. അതിനാല്‍, ഒരു സ്ത്രീയെ ബോധവത്കരിക്കുന്നതില്‍ സ്വന്തം പങ്കാളിക്കും, കുട്ടികള്‍ക്കും എന്ത് പങ്ക് വഹിക്കാന്‍ പറ്റും എന്ന പ്രമേയം ചിത്രം മുന്നോട്ടു വെയ്ക്കുന്നു.

ഓരോ 4 മിനിറ്റിലും ഒരു സ്തനാര്‍ബുദരോഗം കണ്ടുപിടിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരു സ്ത്രീ സ്വയ പരിശോധനക്ക് വേണ്ടി മാറ്റിവെക്കേണ്ട 5 മിനിറ്റിനെ ചിത്രം ഓര്‍മപ്പെടുത്തുന്നു.   ഹ്രസ്വചിത്രത്തിന്റെ കഥ, തിരകഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കണ്ണൂരിലെ ഗൈനക്കോളജിസ്സ്റ്റായ ഡോ. ഷൈജസ്സാണ്. അദ്ദേഹവും, അദ്ദേഹത്തിന്റെ മകളായ നിഹാരിക ഷൈജസ്സും കണ്ണൂരിലെ തന്നെ ഗൈനക്കോളജിസ്റ്റായ ഡോ. ഷോണി തോമസ്സും, മകളായ ഐറിന്‍ മരിയ റോയിയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.  ഹ്രസ്വ ചിത്രത്തിന്റെ ക്യാമറ  ജിജു ഭാസ്‌കരനും, എഡിറ്റിംഗ് എം,വി, ജനിതും, ഡ്രോണ്‍ സംഗീതും, സംഗീതം റിജോ ജോസഫുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.