login
അറുപതാം ജന്മദിനത്തില്‍ അറുപതു സിനിമ പേരുകള്‍ ചേര്‍ത്ത് ഗാനം; മോഹന്‍ലാലിനു വ്യത്യസ്തമായ പിറന്നാല്‍ ആശംസകളുമായി ഗായിക നയന നായര്‍

മോഹന്‍ലാല്‍ അഭിനയിച്ച അറുപതു സിനിമകളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ഗാനമാക്കുകയായിരുന്നു നയനയും സംഘവും. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ 'കണ്ണാ നീ തൂങ്കട' എന്ന ഗാനത്തിലൂടെയാണ് തെന്നിന്ത്യന്‍ മേഖലയില്‍ നയന തന്റെ സ്ഥാനം ഉറപ്പിച്ചത്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ഒരു വീഡിയോ ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നയന ജന്മഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.

ലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമ സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് ആശംസകള്‍ നേര്‍ന്നത്. യുട്യൂബിലൂടെ നിരവധി പിറന്നാള്‍ ആശംസ വീഡിയോകളും പുറത്തു വന്നു. പക്ഷേ പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആശംസവീഡിയോയുമായിയാണ് തെന്നിന്ത്യന്‍ ഗായിക നയന നായര്‍ എത്തിയത്.

മോഹന്‍ലാല്‍ അഭിനയിച്ച അറുപതു സിനിമകളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ഗാനമാക്കുകയായിരുന്നു നയനയും സംഘവും. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ 'കണ്ണാ നീ തൂങ്കട' എന്ന ഗാനത്തിലൂടെയാണ് തെന്നിന്ത്യന്‍ മേഖലയില്‍ നയന തന്റെ സ്ഥാനം ഉറപ്പിച്ചത്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ഒരു വീഡിയോ ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നയന ജന്മഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു. ലാലേട്ടന്‍ അഭിനയിച്ച സിനിമകളുടെ പേര് ചേര്‍ത്ത് ഒരു ഗാനമെന്ന തന്റെ ആശയത്തിന് ചിറകുകള്‍ നല്‍കിയത് സുഹൃത്തും ഗാനരചയ്താവ് ശ്രീനാഥ് വി. നാഥാണ്. കേവലം രണ്ടു ദിവസംകൊണ്ടാണ് ഗാനം ചിട്ടപെടുത്തിയത്. അദ്യമായിയാണ് താന്‍ ഒരു ഗാനത്തിന് സംഗീതം നല്‍കുന്നത്. അത് ലാലേട്ടനുവേണ്ടിയാണ് എന്നതില്‍ സന്തോഷമുണ്ടെന്നും നയന പറഞ്ഞു.

Facebook Post: https://www.facebook.com/NayanaNairOfficial/videos/1099352800440886/?__xts__[0]=68.ARAODrUT7r955wEgxtdS6j5avWGHIVPWEbjWNmb9yAusWj7I0jhUL3rrmmw6_ma90_aThX-0Tyk6pl4KIc0w7qL8iw7ZubnDQkIQl7nSOnVpKC918L-8zgGKXtXhfW2UvzpFIyhPMDtsgtSHxCjGkukExhJtdfXWYWQrJX_NWaENvy6rtE65dTAeIc21rDa0KIglzMx0qDIa8th6w49FxPdqh05A8EN11c9ZkDGatYoRN5YNThbzFPGsB20YnJHOM7_eQmagmEf-kDr-wl85A_ZiYj0LY8MpZ_DQ8gk-DOF6pzyiUZIHDpEhR33ShIhDHzWGcjbtUvQ-46ssHu5LvSZSJ7oqUj5P6B8&__tn__=-R

ഞാന്‍ പിറന്ന നാട്ടില്‍, നാടോടികാറ്റ് , കണ്ടു കണ്ടറിഞ്ഞു, പ്രണയം, ഇന്ദ്രജാലം, ആ ദിവസം, തിരനോട്ടം, ചിത്രം, ഇവിടെ തുടങ്ങുന്നു, പടയോട്ടം ആധിപത്യം, അഴിയാത്ത ബന്ധങ്ങള്‍, എന്നും എപ്പോഴും, ഒപ്പം, അറിയാത്തവീഥികള്‍, അക്കരെ, കനല്‍, ഊതിക്കാച്ചിയ പൊന്ന്, അടിവേരുകള്‍, ഒരു കൊച്ചുസ്വപ്നം, ഉയരങ്ങളില്‍, അഹം, അദ്വൈതം, നിമിഷങ്ങളില്‍, അറബിക്കടല്‍, തിരകള്‍, ഹിമവാഹിനി, ഒന്നാനാം കുന്നില്‍ ഓരടികുന്നില്‍, ഒന്നാമന്‍, ഇരുപതാം നൂറ്റാണ്ട്, രസം, രസതന്ത്രം, തന്മാത്ര, മനസ്സറിയാതെ, മനസ്സില്‍ ഒരു മണിമുത്ത്, ഉണരൂ, ആര്യന്‍, അനുരാഗി, അധിപന്‍, അഗ്‌നിദേവന്‍, നരന്‍, നരസിംഹം, പരദേശി, പിന്‍ഗാമി, അപ്പു, അഭിമന്യു, ഉടയോന്‍, ഉസ്താദ്, നാട്ടുരാജാവ്, നാടോടി, രാജശില്പി, രാവണപ്രഭു, ഓര്‍മ്മിക്കാന്‍ ഒര്‍മവയ്ക്കാന്‍, ഒരു മുഖം പല മുഖം, മറക്കില്ലൊരിക്കലും, മുഖം, മിഴികള്‍ സാക്ഷി, മാന്ത്രികം, ദേവദൂതന്‍, വന്ദനം എന്നീ സിനിമകളുടെ പേരുകളാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഗീതം ചിട്ടപെടുത്തിയത് കിഷോര്‍ കൃഷ്ണനാണ്.

comment

LATEST NEWS


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്


കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.