സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതാണ് സ്ലീപ്പര്‍ ബസ്. ആരംഭിച്ച നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു.
ഇടുക്കി: കിഴക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി നടപ്പാക്കിയ സ്ലീപ്പര്‍ ബസും, സൈറ്റ് സീയിംഗ് സര്‍വീസിനും മികച്ച പ്രതികരണം. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതാണ് സ്ലീപ്പര്‍ ബസ്. ആരംഭിച്ച നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു.
തുടര്‍ന്ന് ജനുവരി 1 മുതല്‍ ആരംഭിച്ച സൈറ്റ് സീയിംഗ് സര്‍വീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേവലം 80 കിലോമീറ്റര്‍ സര്‍വീസുള്ള ഇതില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ദിവസേന 12,000 ത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലെ തിരക്ക് വച്ച് 3 സ്ലീപ്പറും സൈഡ് സീയിങ്ങില് നിന്നുള്ള വരുമാനം 18000 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാറില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. നിലവില്‍ ഒരു ബസില്‍ 16 സ്ലീപ്പര്‍ സീറ്റുകളാണുള്ളത്. 3 ബസുകളിലായി 48 സ്ലീപ്പര്‍ സീറ്റുകളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാറിന് വേണ്ടി പ്രത്യേകമായി രണ്ട് സൈഡിലേക്കും എട്ടു സ്ലീപ്പര്‍ വീതം രണ്ട് കമ്പാര്ട്ട്മെന്റായുള്ള ബസിന്റെ നിര്‍മാണവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സര്‍വീസ് ടോപ്പ് സ്റ്റേഷന്, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫ്ളവര്‍ ഗാര്ഡന് എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനിലെത്തിക്കും. ഓരോ പോയിന്റുകളില്‍ ഒരു മണിക്കൂര്‍ വരെ ചിലവഴിക്കാന്‍ അവസരം ലഭിക്കും. പുതിയതായി ടാറ്റ റ്റീ മ്യൂസിയത്തിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടീ മ്യൂസിയത്തില്‍ എത്തുന്ന കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണനയും ലഭ്യമാക്കുന്നു. കൂടാതെ ഭക്ഷണം കഴിക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ഒരാള്‍ക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പര്‍ ബസിലെ താമസക്കാര്‍ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.
ജസ്നയുടെ തിരോധാനം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു
മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്കി എത്തിക്സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്ടി ഗ്ലോബൽ ഇനി യുഎസ്ടി
യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക
കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം
കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കെഎസ്ആര്‍ടിസി ഹിത പരിശോധന 97.73 % പേര് വോട്ട് രേഖപ്പെടുത്തി; ഫലം വെള്ളിയാഴ്ച
ബുദ്ധമയൂരിയെ കാണണോ..തുമ്പൂര്‍മുഴിയിലേക്ക് പോന്നോളൂ
ടിക്കറ്റിനൊപ്പം ഭക്ഷണം,വിശ്രമമുറി, ഹോട്ടല്‍ ബുക്ക് ചെയ്യാം: നവീകരിച്ച ഇ - ടിക്കറ്റിങ് വെബ്സൈറ്റ്,മൊബൈല്‍ ആപ്പ് റെയില്‍വേ പുറത്തിറക്കി.
മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്: ലൈസന്‍സ് സേവനങ്ങള്‍ ഓണ്‍ലൈനില്‍; പുകപരിശോധന ഏകീകൃത സോഫ്റ്റ്വെയറില്
ഡ്രൈവര്‍ ഇല്ലാത്ത ആദ്യ ട്രെയിന്‍ സര്‍വീസ് ദല്‍ഹിയില്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകി അവധിക്കാലം, ധനുമാസ തണുപ്പ് തേടി സഞ്ചാരികൾ