login
കള്ളക്കടത്ത് പണത്തില്‍ 40 കോടി ജലീലിനു ബന്ധമുള്ള മതസംഘടനയ്ക്ക്‌; അവരുടെ ഐ ടി കരാര്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക്

40 കോടിയോളം രൂപ കോഴിക്കോട്ടെ മതസംഘടനയ്ക്ക്‌ മാത്രം ലഭിച്ചു. ഈ സ്‌ക്കൂളിന്റെ ഐടി കണ്‍സല്‍ട്ടന്‍സി കരാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നല്‍കിയത്. 5 കോടിയുടെ കരാറാണത്.

തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ ഗല്‍ഫില്‍നിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തിയതായും അതില്‍ പ്രധാന വിഹിതം കോഴിക്കോടെ മതസംഘടനയ്ക്ക്‌ കിട്ടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 'പുതിയ പ്രതീക്ഷ' നല്‍കി പ്രവര്‍ത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധമുണ്ട്. ഖുറാന്‍ വിവാദത്തില്‍ ജലീലിനെ പിന്തുണയ്ക്കുന്ന മതസംഘടനയും ഇതാണ്.

പ്രളയ സമയത്ത് യുഎഇ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഗള്‍ഫില്‍ പിരിച്ച പണം ഖുറാന്റെ മറവില്‍ കടത്തുകയായിരുന്നു. യുഎഇ കോണ്‍സിലേറ്റിന്റെ പേരില്‍ തിരുവനന്തപുരത്തെ സ്വകാര്യബാങ്കിലുള്ള അക്കൗണ്ടിലേക്ക് ആ പണം എത്തിച്ചു. തുടര്‍ന്ന് വിവിധ സംഘടനകള്‍ക്ക് പണം വീതിച്ചു നല്‍കി. 40 കോടിയോളം രൂപ കോഴിക്കോട്ടെ മതസംഘടനയ്ക്കു മാത്രം ലഭിച്ചു. ഈ സ്‌ക്കൂളിന്റെ ഐടി കണ്‍സല്‍ട്ടന്‍സി കരാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നല്‍കിയത്. 5 കോടിയുടെ കരാറാണത്.

4479 കിലോ ഖുറാന്‍ എത്തി എന്നാണ് കസ്റ്റംസ് കണക്ക്. അതനുസരിച്ച് 7750 ഖുറാനാണ് വന്നത്. 992 എണ്ണം സി- ആപ്റ്റ് വാഹനത്തില്‍ മലപ്പുറത്ത് എത്തി. ബാക്കി 6785 ഖുറാന്‍ എവിടെപ്പോയി എന്നതിനുത്തരമില്ല.

comment

LATEST NEWS


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.