login
'സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക് നല്ല നമസ്‌ക്കാരം, നിയമനടപടി പുറകെ വരുന്നുണ്ട്'; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍

വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന രാഷ്ട്രീയ ഭീരുക്കള്‍ക്ക്, മുഖമില്ലാത്ത പ്രൊഫൈലുകളുടെ ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്നവര്‍ക്ക്, സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക്, നല്ല നമസ്‌ക്കാരം. നിയമനടപടി പുറകെ വരുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അവര്‍ക്ക് ഇക്കാര്യം അറിയിച്ചത്. വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന രാഷ്ട്രീയ ഭീരുക്കള്‍ക്ക്, മുഖമില്ലാത്ത പ്രൊഫൈലുകളുടെ ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്നവര്‍ക്ക്, സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക്, നല്ല നമസ്‌ക്കാരം. നിയമനടപടി പുറകെ വരുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.  

വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കി.  'തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം: ശോഭാ സുരേന്ദ്രന്‍' എന്ന തലക്കെട്ടിലാണ് മനോരമ ഓണ്‍ലൈനിന്റെ പേരില്‍ വ്യാജസ്‌ക്രീന്‍ ഷോട്ടുകള്‍ സൈബര്‍ ഇടത്തില്‍ സിപിഎം ഗുണ്ടകള്‍ പ്രചരിപ്പിക്കുന്നത്. മനോരമ ഓണ്‍ലൈനിന്റെ ഫോണ്ടുവരെ കൃത്രിമായി ഉണ്ടാക്കിയാണ് വ്യാജനിര്‍മിതി ഉണ്ടാക്കിയിരിക്കുന്നത്.  

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. സിപിഎം സൈബര്‍ അണികള്‍ നിയന്ത്രിക്കുന്ന 'പ്രോഗ്രസീവ് മൈന്റ്' എന്ന ഗ്രൂപ്പിലാണ് ഈ വ്യാജനിര്‍മ്മിതി ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് സിപിഎം സൈബര്‍ പേജുകളിലേക്ക് ഈ വ്യാജസ്‌ക്രീന്‍ ഷോര്‍ട്ട് പടര്‍ത്തിയത്. പരാജയഭീതിയാണ് സിപിഎമ്മിനെകൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി.

comment

LATEST NEWS


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.