login
തിയറ്റര്‍ ഉടമകളുടെ ഭീഷണി തള്ളി; എയര്‍ ഡെക്കാന്‍ സ്ഥാപകന്റെ ജീവിതം പറയുന്ന ബിഗ് ബജറ്റ് ചിത്രം 'സുരരൈ പോട്രു' ഒടിടി റിലീസിന്; തിയതി പ്രഖ്യാപിച്ച സൂര്യ

സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമയില്‍ നടി അപര്‍ണ ബാലമുരളിയാണ് നായിക. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

സൂര്യ നായകനായി എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ബിഗ് ബജറ്റ് ചിത്രം 'സുരരൈ പോട്രു' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. സൂര്യതന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.  

സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമയില്‍ നടി അപര്‍ണ ബാലമുരളിയാണ് നായിക. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

മാധവന്‍ നായകനായ 'ഇരുതി സുട്രു'വിന് ശേഷം സുധ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരരൈ പോട്ര്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സും സിഖീയ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് സൂരരൈ പോട്ര് നിര്‍മ്മിക്കുന്നത്. 'ആകാശം നീ ഹദ്ദു' എന്ന പേരില്‍ ഈ സിനിമ തെലുങ്കില്‍ മൊഴിമാറ്റവും ചെയ്യുന്നുണ്ട്. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒടിടി റിലീസിന്റെ പേരില്‍ തമിഴ് സിനിമാ സംഘടനകളും തിയേറ്ററുടമകളും തമ്മില്‍ രൂക്ഷതര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സൂര്യ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജ്യോതിക നായികയായ 'പൊന്‍മകള്‍ വന്താല്‍' ഒടിടി റിലീസ് ചെയ്തപ്പോള്‍ തന്നെ  സൂര്യയുടെ ചിത്രങ്ങള്‍ ഇനി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. ഈ ഭീഷണി തള്ളിയാണ് തന്റെ സിനിമയും ഒടിടി റിലീസ് ചെയ്യാന്‍ സൂര്യ തയ്യാറെടുത്തിരിക്കുന്നത്.  

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.