login
കാവാലം ശൈലിയുമായി സോപാനയാത്ര

ഭരത് ഗോപി ചേട്ടന്റെ പേരിലുള്ള പുരസ്‌കാരം ആണ് ആദ്യം ലഭിച്ചത്. അത് 2009 ല്‍. 2011 ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടചെ കാലശ്രീ പുരസ്‌കാരം. ചെന്നൈ മലയാളി സമാജം 2015 ല്‍ പുര്സകാരം നല്‍കി ആദരിച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരവും.

നൂറ്റാണ്ടു മുമ്പ് തന്നെ'ഭാരതം  നാടക രംഗത്ത് സ്വന്തമായ രീതി അവംലംബിച്ചിരുന്നു എന്നതിന് തെളിവാണ് ഭാസന്റെ നാടകങ്ങള്‍. വേദിയില്‍ നടന്‍ എങ്ങനെ ചലിക്കണം എന്നുപോലും കൃത്യമായി രേഖപ്പെടുത്തിയ രചനകള്‍. അവ സൂചിപ്പിക്കുന്നത് നാടകം എന്ന കാലരൂപത്തില്‍ ഭാസന്റെ കാലത്തും പരീക്ഷണങ്ങളും പഠനങ്ങളും നടന്നിരുന്നു എന്നതാണ്. സംസ്‌കൃതത്തിലുള്ള ആ നാടകങ്ങള്‍ മലയാളിക്കും ഭാരത്തിനും തിരികെ നല്‍കിയത് കാവാലം നാരായണപണിക്കര്‍ ആണ്. സോപാനം എന്ന നാടക കൂട്ടായ്മയിലൂടെ ഭാസനാടകങ്ങളും  തനത് നാടകങ്ങളും വീണ്ടും ഉയര്‍ത്തെഴുനേറ്റു.  നെടുമുടിവേണുവും ഭരത് ഗോപിയും കൃഷ്ണന്‍കുട്ടി നായരുമൊക്കെ സോപാനത്തിലൂടെ അരങ്ങ് വാണ് വെള്ളിത്തിരയിലെത്തി. ആ ഒഴിവിലേക്ക് 35 വര്‍ഷം മുമ്പ് സോപാനം കൂട്ടായ്മയില്‍ എത്തിയതാണ് സോപാനം ഗിരീഷ്. സംസ്‌കൃതവും മലയാളവും അടക്കം 35 ല്‍ അധികം തനത് നാടകങ്ങളിലെ മികച്ച പ്രകടനത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ചു. സോപാനം ഗിരീഷിന്റെ നാടക ജീവിതത്തിലൂടെ ഒരു യാത്ര.

 

സോപാനത്തിലേക്കുള്ള യാത്ര  

1983, അവസാന വര്‍ഷം ബിരുദത്തിന് പഠിക്കുന്ന സമയം.സുഹൃത്തായ അദ്ധ്യാപകന്‍ വഴിയാണ് സിനിമാ താരം  ജഗന്നാഥനെ പരിചയപ്പെടുന്നത്. ജഗന്നാഥന്‍ സോപാനത്തിലും സ്വന്തമായും നാടകങ്ങളൊക്കെ ചെയ്യുന്ന സമയം. തന്റെ സ്വന്തം നാടകങ്ങളില്‍ ചില ചെറിയ വേഷങ്ങള്‍ ഗിരീഷിനും നല്‍കി. ആ സമയത്താണ് സോപാനത്തിന്റെ ശാകുന്തളം നാടകത്തില്‍ ദുഷ്യന്തന്റെ വേഷം ചെയ്തിരുന്ന ജയരാജ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ട്രെയിനറായി പോകുന്നത്. ജയരാജനോട് സാമ്യമുള്ളതിനാല്‍, ഗിരീഷിനോട് സോപാനത്തില്‍ ചേരാന്‍ താത്പര്യമുണ്ടോ എന്ന് ജഗന്നാഥന്‍ ചോദിച്ചു. കാവലം എന്ന പേര് റേഡിയോയില്‍  കേട്ട പരിചയം മാത്രം. വലിയ വേഷങ്ങളോ സോപാനം നാടകങ്ങളുടെ രീതിയോ അറിയില്ല. എങ്കിലും ഗിരീഷ് സമ്മതം മൂളി. വയലാ വാസുദേവന്‍ പിള്ളയുടെ അഗ്‌നി എന്ന നാടകം അവതരിപ്പിച്ച തിരുവനന്തപുരം ഹസന്‍ മരയക്കാര്‍ ഹാളിലായിരുന്നു കാവാലം നാരായണ പണിക്കരെന്ന അതികായനുമായുള്ള ആദ്യ  കൂടിക്കാഴ്ച.

 

നടനിലേക്കുള്ള ദൂരം

ശാസ്തമംഗലത്തെ വീട്ടിലെത്താന്‍ കാവാലം ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് ശാകുന്തളം എന്ന സംസ്‌കൃത നാടകത്തില്‍ ദുഷ്യന്തന്റെ വേഷം ആണെന്ന് അറിയുന്നത്. ശ്രീ വാഭംഗാഭിരാമം...എന്നുതുടങ്ങുന്ന ആദ്യ ശ്ലോകം അദ്ദേഹം  ചൊല്ലിക്കേള്‍പിച്ചു. അതിനുശേഷം ചൊല്ലിച്ചു. വീടിനു സമീപമുള്ള സ്‌കൂള്‍ ഗ്രൗണ്ടിലെ സോപാനം റിഹേഴ്സല്‍ ക്യാമ്പിലേക്ക്. അവിടെ പരിശീലനം തുടങ്ങി. കാവാലം രീതിയിലെ നാടകത്തോട് ഇഴികിച്ചേരാന്‍ പറ്റാത്ത അവസ്ഥ. ശരിയാകും എന്ന പറഞ്ഞ് കാവാലം പ്രോത്സാഹിപ്പിച്ചു. എങ്കിലും ഉള്ളില്‍ ശരിയാകുന്നില്ല എന്നതോന്നല്‍. ശാകുന്തളത്തിന് ബുക്കിങുകള്‍ ഇല്ലാത്തതിനാല്‍  കരിങ്കുട്ടി എന്ന പുതിയ നാടകം ആരംഭിച്ചു. അതില്‍ ചാത്തന്മാര്‍ എന്ന സംഘാംഗമായി ആയിരുന്നു ആദ്യ വേഷം. 1985 ല്‍ മധ്യമവ്യായോഗം നാടകത്തില്‍ മധ്യമന്‍ ആയി ആദ്യ  സ്വതന്ത്ര വേഷം. 1986 ല്‍ വീണ്ടും ശാകുന്തളം ഉജജയ്നി കാളാദാസ ഫെസ്റ്റ് വെല്ലിലേക്ക് വിളിച്ചു. ദുഷ്യന്തനായി പകുതിയോളം പഠിച്ചു. പക്ഷെ കൂടുതല്‍ റിഹേഴ്സലിന് സമയം ഇല്ലാത്തതിനാല്‍ വേറെ ആളെ വച്ച് ചെയ്തു. പകരം വിദൂഷക വേഷം നല്‍കി. പക്ഷെ മനസില്‍ ശരിയാകുന്നുണ്ടോ എന്ന തോന്നല്‍. ഇക്കാര്യം  തന്നെ തുറന്ന് പറഞ്ഞു. പകരം മറ്റൊരാളെ കൊണ്ട് ചെയ്യിക്കാം എന്നും പറഞ്ഞു. ആരെക്കൊണ്ട് ചെയ്യിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും തനിക്ക് വയ്യങ്കില്‍ ചെയ്യണ്ടെന്ന പറഞ്ഞ് കാവാലം പൊട്ടിത്തെറിച്ചു. തെറ്റ് ഏറ്റ് പറഞ്ഞ് പറഞ്ഞ് തിരികെക്കേറി വിദൂഷക വേഷം ചെയ്തു. എന്ത് വേഷം കിട്ടിയാലും ചെയ്യാനാകുമെന്ന ആത്മവിശ്വാസം ലഭിച്ചു. പിന്നേട് ദുഷ്യന്തനും കര്‍ണനും ഘടോല്‍ക്കജനും ഒക്കെ ഭാരത്തിലുടനീളവും വിദേശത്തുമായി നിരവധി വേദികളില്‍  അവതരിപ്പിക്കാനായത് കാവാലം സര്‍ നല്‍കിയ ആ ആത്മവിശ്വാസമാണ്.

 

നാടകത്തിലെ കാവാലം സങ്കല്‍പം

ആദ്യകാലത്ത് തന്റെ  നാടകത്തെ നിരവധി പേര്‍ പുച്ഛിച്ചിരുന്നു എന്ന് കാവാലം സര്‍ പറഞ്ഞിരുന്നു. എന്നാല്‍  അവനവന്‍ കടമ്പയെന്ന നാടകത്തോടെ കാവാലം ശൈലിയെ ഇഷ്ടപ്പെട്ട് തുടങ്ങി. അത് സംവിധാനം ചെയ്തത് അരവിന്ദന്‍ ആയിരുന്നു. പിന്നീട് അമച്വര്‍ നാടകത്തില്‍ കാവാലം ശൈലി എന്നൊരു രീതിതന്നെ രൂപപ്പെട്ടു. ഭാസന്റെ നാടകങ്ങളില്‍ കഥാപാത്രം എന്ത് ചെയ്യണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവ രംഗത്ത് അവതരിപ്പിക്കാന്‍  ഭാരതത്തിന്റെ നാട്യ ശാസ്ത്രത്തിലെ ആംഗികം, വാചികം, സാത്വികം, ആകാര്യം എന്ന് ചതുവര്‍ വിധ അഭിനയത്തെ കാവാലം സര്‍  ഉപകരണമാക്കി.  രംഗത്ത് നടന്‍ ചലിക്കുന്നത് എന്തിനാണെന്ന് നടനും പ്രേക്ഷകനും മനസിലാകണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. കാവാലം നാടകങ്ങള്‍ ഏത് ഭാഷയിലുള്ളവനും മനസിലാകും. അതിനായി ആംഗികത്തെയും വാചികതത്തേയും സാത്വികത്തേയും ആകാര്യഅഭിനയത്തെയുമൊക്കെ ഇരട്ടിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. അതിനായി കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അംശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കളരിയുടെ മെയ് വഴക്കം കടമെടുത്തു. ക്ഷേത്രകലകളുടെ വസ്ത്രധാരണവും മേക്കപ്പും പ്രയോഗിച്ചു. ഇവയെല്ലാം മലയാളിത്തമുള്ള താളത്തില്‍ കൃത്യയമായ അളവില്‍ പ്രയോഗിച്ചപ്പോള്‍ കാവാലം ശൈലി രൂപപ്പെട്ടു. സംസ്‌കൃതനാടകങ്ങളില്‍പോലും പ്രേക്ഷകന് മനസ്സിലാകാത്തതായി ഒന്നും ഉണ്ടാകില്ല. അക്കാലത്ത് പലരും ഈ ശൈലി പ്രയോഗിച്ച് പരാചയപ്പെട്ടു. അവര്‍ കാവാലം ശൈലിയെ തള്ളിപ്പറുകയും ചെയ്തു.  

 

കാവാലത്തിന്റെ രംഗഭാഷ

കാവാലം നാടകങ്ങള്‍ക്ക് പ്രത്യേകം വേദി വേണ്ട. നടന് കടന്നുവരാന്‍ പ്രത്യേകം വഴികളില്ല. ആഡിറ്റോറിയത്തിലും തെരുവിലും ഒരുപോലെ അവതരിപ്പിക്കാം. നാലാളു കൂടുന്നിടത്തൊക്കെ വേദിയാക്കാം. അങ്ങനെയാണ് ശരിക്കും നാടകം ഒരുക്കേണ്ടത്. നടനെയോ നാടകത്തേയോ പരിമിതികള്‍ക്കുള്ളില്‍ കെട്ടിയിടരുതെന്ന കാവാലം സാറിന് നിര്‍ബന്ധം ഉണ്ട്. ചിലപ്പോള്‍ നാടകം അവതരിപ്പിക്കുന്ന സ്ഥലത്ത് എത്തിയശേഷമാണ് കതാപാത്രങ്ങള്‍ വരേണ്ട വഴിപോലും നിശ്ചയിക്കുന്നത്. കഥാപാത്രം വേദിയിലെത്തുന്നത് വരെ പക്കമേളം ഒപ്പം ഉണ്ടകും. ഇന്നും പക്കമേളം രംഗത്ത് വായിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. തീപ്പന്തത്തിന്റെ വിളിച്ചത്തില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. പ്രകാശവും സംഗീതവും ഒക്കെ നടനെയും നാടകത്തെയും സഹായിക്കാനാകണം എന്ന് സര്‍ പറഞ്ഞിട്ടുണ്ട്. രംഗത്തിനനുസരിച്ച് ഇപ പ്രയോഗിക്കാനാകും വിധമാകണം നാടകങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്. അപ്പോഴേ ഒരു നടന് സ്വതന്ത്രമായി അഭിനയിക്കാനാകൂ.

 

നാടകത്തിന്റെ അപചയം

പ്രേക്ഷകനുമായി ഇത്രത്തോളം നേരിട്ട് സംവധിക്കുന്ന മറ്റൊരു കലാരൂപം ഇല്ലെന്ന തന്നെ പറയാം. പക്ഷെ എപ്പോഴോ നാടകം പ്രേക്ഷകരില്‍ നിന്ന് അകന്നു. ശൈലികള്‍ മാറ്റി മാറ്റി പലരും പരാജയപ്പെട്ടു. ഒരു സംഭാഷണം പേലും പ്രേക്ഷകന് മനസ്സിലാകാതെ വന്നു. അതോടെ നാടകം എന്ന് കേട്ടാല്‍ ആളുകള്‍ വരാതെയായി. അക്കാലത്തും കാവാലം നാടകങ്ങള്‍ക്ക് പ്രക്ഷകരെത്തിയത് നേരത്തെ പറഞ്ഞ ആ കൂട്ടി ചേര്‍ക്കലാണ്. അഭിനയവും നടനും താളവും മേളവുമൊക്കെ കൃത്യമായി കൂട്ടിചേര്‍ത്ത് പ്രക്ഷകന് നല്‍കി. നടനും സംവിധായകവും പ്രേക്ഷക പക്ഷത്ത് നിന്നുകൂടി ചിന്തിക്കണം. നാം പറയുന്നത്, ചെയ്യുന്നത് നോക്കുന്നത് ഒക്കെ പ്രക്ഷകന് മനസിലാകുന്നുണ്ടോ എന്ന് ചിന്തിക്കണം. അതിന് ശേഷമേ രംഗത്ത് അവതരിപ്പിക്കാവൂ. അത് അമച്വര്‍ നാടകമായാലും റിയലിസ്റ്റിക് ആയാലും പ്രൊഫഷണലായാലും. പ്രേക്ഷകന് മനസ്സിലാകാത്തത് ഒന്നും ഉണ്ടാകരുത്. പുതിയ തലമുറ കൂടുതല്‍ നാടക പഠനവും പരീക്ഷണവും നടത്തുന്നുണ്ട്. അതില്‍ വിജയിക്കുന്നുമുണ്ട്.

 

സൂപ്പര്‍  സ്റ്റാറുകള്‍ക്കൊപ്പം

2001 ല്‍ ആണ് മോഹന്‍ലാല്‍ കര്‍ണ്ണഭാരം ചെയ്യാനായി സേപാനത്തില്‍ എത്തുന്നത്. അതിലെ കര്‍ണ്ണന്‍ അതുവരെ ഞാനായിരുന്നു. മോഹന്‍ലാലിനൊപ്പം സംഘാംഗമായി ഒപ്പം ചേര്‍ന്നു. കര്‍ണ്ണനെ വിവരിച്ചു നല്‍കാനുള്ള ചുമതല എനിക്കായിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയക്ക് അനുസരിച്ച് കര്‍ണ്ണനെ രൂപപ്പെടുത്തി. ആത്മ സമര്‍പ്പണത്തോടുള്ള പരിശീലനമായിരുന്നു അദ്ദേഹത്തിന്റെത്. കാവാലം സര്‍ നേരത്തെ തന്നെ നാടകത്തിന്റെ ഓഡിയോ നല്‍കിയിരുന്നു. ഒഴിവുസമയങ്ങളിലെല്ലാം അദ്ദേഹം അത് കേട്ട് പഠിച്ചു.അതുകൊണ്ട് തന്നെ സംസ്‌കൃത സംഭാഷണം അതിവേഗം അദ്ദേഹത്തിന് വഴങ്ങി.  

2017 ല്‍ ആണ് ശാകുന്തളം ചെയ്യാനായി മഞ്ജുവാര്യര്‍ എത്തുന്നത്. അതില്‍ ദുഷ്യന്തനായി ഒപ്പം അഭിനയിക്കാന്‍ പറ്റി. കൂടെ അഭിനയിക്കുന്ന ആളിന് സപ്പോര്‍ട്ട് നല്‍കുന്ന വിധമായിരുന്നു മഞ്ജുവിന്റെ അഭിനയം. ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നു എന്നതോന്നല്‍ ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കൊപ്പവും വേദി പങ്കിടാനയതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചു. പിന്നെ നെടുമുടി വേണുച്ചേട്ടനും കലാധരന്‍ ചേട്ടനും ഉപ്പും മുളകും ഫെയിം ബിജുവുമൊക്കെ ഞങ്ങളുടെ കൂടപ്പിറപ്പുകളാണ്. അതുകൊണ്ട് തന്നെ അവരോടൊത്തുള്ള അഭിനയകഥകള്‍ വിവരിച്ചാല്‍ തീരില്ല.

 

ഗുരുവിന്റെ വിയോഗം

ശാകുന്തളത്തിന്റെ റിഹേഴ്സല്‍ 90 ശതമാനവും പൂര്‍ത്തിയായിരുന്നു. മഞ്ജുവാര്യര്‍ ശകുന്തളായി അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള അവസാന വട്ട നിര്‍ദ്ദേശങ്ങളൊക്കെ സര്‍ നല്‍കിയിരുന്നു. അതുകഴിഞ്ഞാണ് സര്‍ വിട്ടുപിരിയുന്നത്. ജീവിതത്തിലെ എതിര്‍പ്പുകളെ ഇത്ര നിസാരമായി കാണുന്ന ഒരാള്‍ വേറെ ഇല്ലായിരുന്നു. താന്‍ മരിക്കുമ്പോള്‍ ആരും കരയരുതെന്നും പാട്ടും സംഗീതവുമായി വേണം യാത്ര അയക്കാനും എന്നുമൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. അതിനസുരിച്ച് തിരുവന്തപുരത്തെ സോപാനത്തിലും കാവാലത്തെ വീട്ടിലും നെടമുടി വെണുചേട്ടനും കലാധരന്‍ ചേട്ടനും അടക്കമുള്ള എല്ലാ ശിഷ്യരും ഒത്തുകൂടി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു. ആഗ്രഹം അനുസരിച്ച് യാത്ര നല്‍കി. ശാകുന്തളം വേദിയില്‍ അവതരിപ്പിച്ചു. സോപാനം വീണ്ടും കരിങ്കുട്ടിയെ രംഗത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബര്‍ 15 ന് സൂര്യ ഫെസ്റ്റ് വെല്ലില്‍  അവതരിപ്പിക്കും.

അംഗീകാരങ്ങളും  പുരസ്‌കാരങ്ങളും

ഭരത് ഗോപി ചേട്ടന്റെ പേരിലുള്ള പുരസ്‌കാരം ആണ് ആദ്യം ലഭിച്ചത്. അത് 2009 ല്‍. 2011 ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടചെ കാലശ്രീ പുരസ്‌കാരം.  ചെന്നൈ മലയാളി സമാജം 2015 ല്‍ പുര്സകാരം നല്‍കി ആദരിച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ  പുരസ്‌കാരവും.

 

കുടുംബത്തിന്റെ  പിന്തുണ

തിരുവന്തപുരം മലയിന്‍കീഴില്‍ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ വാസുദേവന്‍ പിള്ള. അമ്മ ഭാവയമ്മ. ആദ്യമൊക്കെ അച്ഛനും അമ്മയക്കും ചെറിയ എതിര്‍പ്പുണ്ടായിരുന്നു. കുടുംബത്തിലെ ആരും കലാരംഗത്തില്ല. പിന്നീട് നല്ല പിന്തുണ നല്‍കി. ഭാര്യ കവിതയക്കും മകള്‍ ദേവയാനിക്കുമൊപ്പം കരിപ്പൂര്‍ ശ്രീകലയിലാണ് താമസം

 

comment
  • Tags:

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.