login
ബംഗാളിലെ പാവങ്ങള്‍ക്ക് അന്നം നല്‍കാന്‍ ഗാംഗുലി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അരി നല്‍കാന്‍ 50 ലക്ഷംരൂപ നല്‍കും

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ഗംഗുലി 50 ലക്ഷം രൂപ വിലമതിക്കുന്ന അരി നല്‍കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) പ്രസ്താവനയില്‍ പറഞ്ഞു

കൊല്‍ക്കത്ത: കൊറോണക്കെതിരായുള്ള പോരാട്ടത്തില്‍ രാജ്യം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബംഗാളിലെ പാവപ്പെട്ടവര്‍ക്കിടയില്‍ ഭക്ഷ്യക്ഷാമമുണ്ടാകാതിരിക്കാന്‍ സഹായ ഹസ്തവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ള കുടുംബങ്ങള്‍ക്ക് അരി എത്തിക്കാനായി 50 ലക്ഷം രൂപയാണ് അദ്ദേഹം ചിലവഴിക്കുക.  

കൊല്‍ക്കത്ത കേന്ദ്രമായുള്ള ലാല്‍ ബാബ വിതരണ കമ്പനിയുടെ സഹായത്തോടെയാണ് ഗാംഗുലി ഇവര്‍ക്ക് സഹായമെത്തിക്കുക. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.  

കൊറോണ ചികിത്സയിലേക്കായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡ് അധ്യക്ഷനായ അവിഷേക് ഡാല്‍മിയ 5 ലക്ഷംരൂപയും സഹായ വാഗദാനം നടത്തിയിരുന്നു. കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരുകളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ രാജ്യത്തെ ആദ്യത്തെ ക്രിക്കറ്റ് അസോസിയേഷനാണ് സിഎബി.  

ബംഗാളില്‍ ഒമ്പതുപേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയയില്‍ ഇതുവരെ 606 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.