login
അമരത നേടിയ ഗായകന്‍

ശങ്കരാഭരണം പോലെ മഹത്തായ സംഗീത സൃഷ്ടിയുടെ സൗന്ദര്യം, അതിലേക്കു നമ്മെ വലിച്ചടുപ്പിക്കുന്ന പ്രധാന സവിശേഷത, ആവിഷ്‌കരണത്തിന്റെ അവിശ്വസനീയ യാത്രയിലേക്കുള്ള ആദ്യ ചുവടുവയ്പ്പു തന്നെ. ഈ യാത്രയിലേക്ക് എന്നെ വലിച്ച് അടുപ്പിക്കുകയും, ആദ്യ ചുവടുകള്‍ വയ്പ്പിക്കുകയും ചെയ്തതില്‍ പ്രഥമവും പ്രധാനവുമായ പങ്കു വഹിച്ചത് എസ്പിബി പാടിയ പാട്ടുകളായിരുന്നു. കുറഞ്ഞത് 12 പ്രാവശ്യമെങ്കിലും ഞാന്‍ ആ സിനിമ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. റെസ്നിക്കും ഹാലിഡെയും രചിച്ച ഊര്‍ജ്ജതന്ത്രത്തിലെ മൗലിക ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കുന്നതിനു സമാനമാണ് ഈ അനുഭവം എന്ന് എനിക്കു തോന്നുന്നു. ഓരോ പ്രാവശ്യവും കാണുമ്പോള്‍ ഞാന്‍ അതില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടെത്തുകയും എന്തുകൊണ്ട് ഇക്കാര്യം ഇതിനു മുന്‍പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അത്ഭുതപ്പെടുകയും ചെയ്യും.

എസ്. പി. ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസ ഗായകന്റെ ആകസ്മിക വേര്‍പാട് ഇപ്പോള്‍ എന്നില്‍ ഉണര്‍ത്തുന്നത് അദ്ദേഹത്തിന്റെ പാട്ടുകളെ പ്രണയിച്ചുകൊണ്ട് പ്രൈമറി സ്‌കൂള്‍ കാലത്തു തുടങ്ങിയ എന്റെ സംഗീത സഞ്ചാരത്തെക്കുറിച്ചുള്ള  സ്മരണകളാണ്. 16 ഭാഷകളിലായി 40,000 ഗാനങ്ങള്‍ പാടിയ എസ്പിബി, ഒരു തെലുങ്ക് സിനിമയ്ക്കു വേണ്ടി പാടിയ ആറു പാട്ടുകളിലൂടെ മാത്രം ഇന്നും എന്നില്‍ ജീവിക്കുന്നു. സംഗീതത്തിന്റെ അതുല്യ ശക്തിയെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍  എന്നില്‍  അടയാളപ്പെടുത്തിയത്  ഈ ഗാനങ്ങളാണ്.

ദക്ഷിണേന്ത്യക്കാരായ നമ്മില്‍ അനേകര്‍ക്കും എസ്പിബി എന്നാല്‍ ആദ്യം ഓര്‍മ്മ വരിക തെലുങ്ക് സിനിമയായ ശങ്കരാഭരണമാണ്. തമിഴ് എന്റെ മാതൃഭാഷയാണെങ്കിലും, ഈ തെലുങ്ക് സിനിമയില്‍ എസ്പിബി ആലപിച്ച ശ്രുതിമധുരങ്ങളായ ആ ഗാനങ്ങള്‍ എന്റെ ചെറുമനസ്സില്‍ മായാത്ത മുദ്രകള്‍ ചാര്‍ത്തി. അന്ന് കര്‍ണാടക സംഗീതം എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങി ആരും പഠിച്ചിട്ടില്ലാത്ത ഭാഷകള്‍ പോലെയായിരുന്നു.  എന്തുകൊണ്ടാണ് ഈ ഗാനങ്ങള്‍ എന്റെ ഇളംമനസ്സില്‍ ഇത്ര തീവ്രമായ സ്വാധീനം ചെലുത്തിയതെന്ന് ഇന്ന് അത്ഭുതത്തോടെ ആലോചിക്കുമ്പോള്‍ മനസ്സിലാകുന്നു, സിനിമയും അതിലെ സംഗീതവും  വിളക്കും തിരിയും പോലെ പരസ്പര പൂരകങ്ങളാണ്. എന്നെ അത് അതുല്യമായി  ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ശങ്കരാഭരണം പോലെ മഹത്തായ സംഗീത സൃഷ്ടിയുടെ സൗന്ദര്യം, അതിലേക്കു നമ്മെ വലിച്ചടുപ്പിക്കുന്ന പ്രധാന സവിശേഷത,  ആവിഷ്‌കരണത്തിന്റെ അവിശ്വസനീയ യാത്രയിലേക്കുള്ള ആദ്യ ചുവടുവയ്പ്പു തന്നെ.  ഈ യാത്രയിലേക്ക് എന്നെ വലിച്ച് അടുപ്പിക്കുകയും, ആദ്യ ചുവടുകള്‍ വയ്പ്പിക്കുകയും ചെയ്തതില്‍  പ്രഥമവും പ്രധാനവുമായ പങ്കു വഹിച്ചത്  എസ്പിബി പാടിയ പാട്ടുകളായിരുന്നു. കുറഞ്ഞത് 12 പ്രാവശ്യമെങ്കിലും ഞാന്‍ ആ സിനിമ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. റെസ്നിക്കും ഹാലിഡെയും രചിച്ച  ഊര്‍ജ്ജതന്ത്രത്തിലെ മൗലിക ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കുന്നതിനു സമാനമാണ് ഈ അനുഭവം എന്ന് എനിക്കു തോന്നുന്നു. ഓരോ പ്രാവശ്യവും  കാണുമ്പോള്‍  ഞാന്‍ അതില്‍ എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടെത്തുകയും എന്തുകൊണ്ട് ഇക്കാര്യം ഇതിനു മുന്‍പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന്  അത്ഭുതപ്പെടുകയും ചെയ്യും.

ആ സിനിമയിലെ ഏതെങ്കിലും  അനശ്വര ഗാനം കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന  ഓരോ സന്ദര്‍ഭത്തിലും ആ സിനിമയിലേക്ക് ഞാന്‍ വലിച്ച് അടുപ്പിക്കപ്പെടുകയാണ്. ഓരോ പ്രാവശ്യവും അതു കേള്‍ക്കുമ്പോള്‍ ആ വരികളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അര്‍ത്ഥം ഗ്രഹിക്കാന്‍ എനിക്കു പ്രേരണയാകുന്നത്, ആ ഗാനത്തില്‍  ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിസ്മയകരമായ ഭക്തിയാണ്. ഗാനം ശ്രവിക്കുകയും അതിലെ വരികളുടെ അര്‍ത്ഥം ഗ്രഹിക്കുകയും ചെയ്യുന്നത് വീണ്ടും സിനിമാ കാണാനും, ആ ഗാനസന്ദര്‍ഭം കൂടുതല്‍ മനസ്സിലാക്കാനുമുള്ള എന്റെ അഭിവാഞ്ഛയെ തീവ്രമാക്കിയതേയുള്ളൂ. ഈ പ്രക്രിയ, അതായത് സംഗീതത്തിന്റെ സ്വരമാധുരിയില്‍ നിന്ന് അതിന്റെ അര്‍ത്ഥത്തിലേക്കും, തുടര്‍ന്ന്്് സിനിമയിലെ ഗാന സന്ദര്‍ഭത്തിലേക്കുമുള്ള യാത്ര, എന്നെ അത്യധികം സമ്പന്നമാക്കിയ വ്യക്തിഗത പര്യടനമായിരുന്നു. കാരണം ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമുക്കു പൈതൃകമായി ലഭിച്ചിരിക്കുന്ന അഗാധമായ ആദ്ധ്യാത്മിക മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ അതാണ് എന്നെ സഹായിച്ചത്.

ആ സിനിമയില്‍ അവസാന ഗാനത്തിലെ ഒരു ഖണ്ഡിക ഈ ആധ്യാത്മിക പാരമ്പര്യത്തിന്റെ സത്ത വളരെ സുന്ദരമായി ഉള്‍ക്കൊള്ളുന്നതാണ്. സ്വര്‍ഗത്തെയും അതിനെ പ്രാപിക്കാനുള്ള  അനന്ത വഴികളെയും വാഴ്ത്തുമ്പോള്‍,  നിങ്ങളുടെ ആയിരം ഗീതികള്‍,  പ്രാപഞ്ചിക അന്ധകാരത്തിന്റെ  ബന്ധനങ്ങളില്‍ നിന്നു മോചിപ്പിക്കുന്ന അനന്തമായ രാഗങ്ങള്‍ പോലെയാണ്. ഈശ്വരനെ പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളായ ദിവ്യ സംഗീതം (നാദബ്രഹ്മം) നിസ്വാര്‍ത്ഥ പ്രവൃത്തി (കര്‍മയോഗ) ഉത്തമ ജ്ഞാനനിഷ്ഠ (ജ്ഞാന യോഗ) അല്ലെങ്കില്‍ കറയില്ലാത്ത ഭക്തി (ഭക്തിയോഗ) ഒരു ധര്‍മസിദ്ധാന്തമാണ്. അതിന്റെ ഭ്രൂണത്തില്‍ ഉള്‍ക്കൊള്ളുന്ന സത്യം അഥവാ ദൈവികതയെ പ്രാപിക്കാന്‍ ഏതെങ്കിലും മതത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ സാധിക്കും.

ഈ പശ്ചാത്തലത്തില്‍,  ഇന്ത്യന്‍ ധാര്‍മികത എന്നത് അതിന്റെ പാശ്ചാത്യ സങ്കല്‍പ്പത്തില്‍ നിന്നു വിഭിന്നമാണ് എന്നു വ്യക്തിപരമായി ഞാന്‍ മനസ്സിലാക്കുന്നു. നിഗൂഢവും എന്നാല്‍ നിര്‍ണായകവുമായ വൈജാത്യങ്ങള്‍ സംഖ്യകളിലെ പൂജ്യവും ഒന്നും തമ്മിലുള്ള വ്യത്യാസത്തിനു സമാനമാണ്. അടുത്താണ് എങ്കിലും അതീന്ദ്രിയമായി ഈ സംഖ്യകള്‍ വിപരീതങ്ങളാണ്. പൂജ്യത്തില്‍ ഒന്നുമില്ല, എന്നാല്‍ ഒന്നിന് പൂര്‍ണതയുണ്ട്. പാശ്ചാത്യ സങ്കല്‍പ്പം പൂ

ജ്യത്തിനു സദൃശമാണ്. അതായത് മതമില്ല. എന്നാല്‍  ഇന്ത്യന്‍ മതേതര സങ്കല്‍പ്പം ഒന്നിനു തുല്യമാണ്. അതായത് എല്ലാ മതങ്ങളുടെയും മാര്‍ഗങ്ങളുടെയും  വിശ്വാസങ്ങളുടെയും ഭക്തിയുടെയും പൂര്‍ണതയെ സ്വീകരിക്കുന്നു. സമഗ്രമായതിനാല്‍ ഇന്ത്യന്‍ സങ്കല്‍പ്പം അവയ്ക്കു തമ്മില്‍ ഭിന്നതയുണ്ടാക്കുന്നില്ല.

ആ സിനിമയുടെ ശീര്‍ഷക ഗാനം പോലും നമ്മുടെ ആധ്യത്മികതയുടെ സൂക്ഷ്മാംശങ്ങള്‍ ഉള്‍ക്കൊള്ളുകയും ഒരാളുടെ പുണ്യങ്ങളില്‍ സംഗീതത്തിന്റെ പങ്ക് ഉയര്‍ത്തുകയും ചെയ്യുന്നു. ആ ഗാനത്തിലെ ഒരു പ്രധാന ഖണ്ഡിക വിവരിക്കുന്നത് ഇങ്ങനെയാണ്: ഗാനം എന്നാല്‍ ജീവനാണ്, അതുപോലെ  സത്തയും. അദൈ്വത സിദ്ധിക്കുള്ള, അദൈ്വതം അല്ലെങ്കില്‍ ദ്വന്ദമില്ലായ്മ  നേടാനുള്ള കോവണിയാണ്. ഇവിടെ ആരാധകനും മൂര്‍ത്തിയും പരസ്പരം ലയിക്കുന്നു. അമരത്വലബ്ധി എന്നത്  സത്വഗുണം നേടാന്‍  സാധന അല്ലെങ്കില്‍ തപസ്സ് ചെയ്യുന്നതാണ്. ഇത് തന്നില്‍ തന്നെയും അതുവഴി പ്രപഞ്ചത്തിലും മറ്റെല്ലാ ജീവികളിലുമുള്ള നന്മകളുടെ ലയമാണ്. സത്യശോധന ശാശ്വത സത്യാന്വേഷണമാണ്.

എസ്പിബിയുടെ ഗാനങ്ങള്‍ ഇങ്ങനെ വിവിധ വഴികളിലൂടെ ഈ സിനിമയെ ധാര്‍മികമായി ഉയര്‍ത്തുന്നു. ശങ്കരാ നാദശരീരാപരാ എന്ന ഗാനത്തെ പിടിച്ചടക്കിയിരിക്കുന്ന ഭക്തി നോക്കുക. ഈ ഗാനം ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും  അതില്‍ അടങ്ങിയിരിക്കുന്ന കേവലഭക്തി കൊണ്ടു മാത്രമല്ല,  ഈശ്വരനോടുള്ള ശുദ്ധമായ ഭക്തിയുടെ ശക്തമായ സ്വാധീനം കൊണ്ടും എന്റെ മനസ്സ് ഇളകുന്നു.  ശങ്കരാ,  ഇന്ദ്രിയഗോചരമല്ലാത്ത പ്രപഞ്ച ചലനത്തിന്റെ അത്ഭുതകരവും സമൂര്‍ത്തവുമായ ഓങ്കാര രൂപമേ, എന്നു പാടിക്കൊണ്ട്, ജാതി വര്‍ഗ്ഗ അടിസ്ഥാനത്തില്‍ ഇന്നത്തെ സമൂഹം മനുഷ്യരോട് വിവേചനം കാണിക്കുന്ന പ്രവൃത്തി അരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് എസ്പിബി. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ മേഘഗര്‍ജ്ജനം പോലെയുള്ള ദൈവിക എതിര്‍പ്പ് അധികം ആര്‍ക്കും സാധിക്കാത്ത അവിശ്വസനീയമായ ഉയര്‍ന്ന സ്വരാരോഹോണത്തില്‍ അദ്ദേഹം ആലപിക്കുന്നു.  സാമൂഹിക വിമര്‍ശനങ്ങളെ അവഗണിച്ച് ഒരാളുടെ ബോധ്യങ്ങള്‍ക്കനുസൃതമായി അയാളുടെ മാന്യമായ ഇടപെടലുകള്‍ അയാളുടെ മാര്‍ഗ്ഗത്തില്‍ വരുന്നതാണ് ആ ഗാനത്തിന്റെ സന്ദര്‍ഭം. എല്ലാറ്റിനുമുപരി ഓരോരുത്തരും അവരുടെ മനസ്സാക്ഷിക്കു മുന്നിലും ദൈവത്തിന്റെ മുന്നിലും  ഉത്തരം പറഞ്ഞേ മതിയാവൂ. നിസ്വാര്‍ത്ഥ സേവനം എന്ന പുണ്യത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് ചിത്രത്തില്‍ എസ്പി

ബി പാടിയ അവസാന ഗാനം. അങ്ങയെ സേവിക്കാന്‍ ഇത്തരത്തില്‍ ഒരു മഹാഭാഗ്യം എനിക്കിനി എന്നെങ്കിലും ഉണ്ടാകുമോ. എല്ലാ പൊതു പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം വലിയ അര്‍ത്ഥവും പ്രസക്തിയുമുള്ള വരികളാണ് ഇത്. കാരണം ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ദൈവികമായ ഒരു മാനദണ്ഡം ഉണ്ട്. അതിനാല്‍ ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കുക, അതാണ് പരമമായ ഈശ്വര സേവ.

പ്രബോധനപരമായ ഈ സിനിമയ്ക്കും, അതിലെ ദൈവികമായ സംഗീതങ്ങള്‍ക്കും മധ്യേയുള്ള അവിഭാജ്യമായ പരസ്പര പൂരകത്വം നല്‍കാന്‍ പ്രിയ എസ്പിബി അങ്ങ് അങ്ങയുടെ തന്നെ വാക്കുകളില്‍ ജീവിച്ച്  അമരത്വം പ്രാപിച്ചിരിക്കുന്നു. ഇത്തരം ജീവിതങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവയാണ്, അല്ലാതെ വിലപിക്കപ്പെടേണ്ടവയല്ല.

ഡോ.കെ.വി. സുബ്രഹ്മണ്യന്‍

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.