login
മാറുന്ന മാറാടും ബേപ്പൂരും മാറ്റത്തിന് പിന്നിലെ മൂവരും; പൊന്നാണ് പൊന്നത്ത്

ബിജെപി ജയിച്ചാല്‍ ലോകാവസാനം വരെയുണ്ടാകുമെന്ന് പ്രവചിച്ച് വ്യാജപ്രചാരണം നടത്തിയവര്‍ ഇന്ന് മാളങ്ങളില്‍ ഒളിക്കേണ്ടിവന്നിരിക്കുന്നു. അത്രമാത്രം ജനകീയമായിരുന്നു ഷൈമ പൊന്നത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡിവിഷന്‍ കൗണ്‍സിലര്‍ എന്ന നിലയിലുള്ള പൊതു പ്രവര്‍ത്തനം.

ഷൈമപൊന്നത്ത്

കോഴിക്കോട്: പാതിതുറന്ന വാതിലിനിടയിലൂടെ, വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയായിരുന്നു അഞ്ച് വര്‍ഷം മുമ്പ് മാറാട്ടെ ചിലര്‍ ഷൈമപൊന്നത്ത് പറയുന്നതെന്തെന്ന് കേട്ടത്. അഞ്ച് വര്‍ഷത്തിന് ശേഷം ഷൈമ പൊന്നത്ത് മാറാട് ഡിവഷനില്‍ വീണ്ടും  വോട്ടു ചോദിച്ചിറങ്ങുമ്പോള്‍ അന്ന് അകന്ന് നിന്നവര്‍ അടുത്തെത്തി കുശലം പറയുന്നു. 

വീട്ടിലേക്ക് വിളിച്ചിരുത്തി സല്‍ക്കരിക്കുന്നു. അതില്‍ വീട് കിട്ടിയവരുണ്ട്, പട്ടയം കിട്ടയവരുണ്ട്, ഇടതടവില്ലാതെ വീട്ടില്‍ കുടിവെള്ളം കിട്ടുന്നവരുണ്ട്. ഇതൊന്നും ലഭിച്ചില്ലെങ്കിലും ഷൈമയുടെ നിറഞ്ഞ സ്‌നേഹം ലഭിച്ചവരാണ് മാറാട്ടുകാര്‍ മുഴുവന്‍. ബിജെപി ജയിച്ചാല്‍ ലോകാവസാനം വരെയുണ്ടാകുമെന്ന് പ്രവചിച്ച് വ്യാജപ്രചാരണം നടത്തിയവര്‍ ഇന്ന് മാളങ്ങളില്‍ ഒളിക്കേണ്ടിവന്നിരിക്കുന്നു. അത്രമാത്രം ജനകീയമായിരുന്നു ഷൈമ പൊന്നത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡിവിഷന്‍ കൗണ്‍സിലര്‍ എന്ന നിലയിലുള്ള പൊതു പ്രവര്‍ത്തനം.  

മാറാട്ടെ ബലിദാനികളുടെ ഓര്‍മ്മ മനസ്സിലുണ്ട്. ഇനിയൊരു കൂട്ടക്കുരുതിക്ക് കടലോരം സാക്ഷിയാകരുതെന്ന ആഗ്രഹമുണ്ട്. മതമൗലിക വര്‍ഗ്ഗീയവാദികളുടെ അജണ്ടയ്ക്ക് കടലോരത്ത് കരുക്കള്‍ ലഭിക്കരുതെന്ന ഉറച്ച തീരുമാനമുണ്ട്. വികസനത്തിന്റെ വഴിയിലൂടെ മാറാട്ടെ ജനതയെ പുതിയ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു ഷൈമയും സഹപ്രവര്‍ത്തകരും.

പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 154 വീടുകളാണ് ഡിവിഷനില്‍ ഷൈമയുടെ പ്രവര്‍ത്തനംകൊണ്ട് ലഭിച്ചത്. 88 എണ്ണം പൂര്‍ത്തിയായി. ബാക്കി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. റോഡും ഇടവഴികളും ഗതാഗതയോഗ്യമല്ലാതിരുന്ന പഴയ മാറാടല്ല ഇന്ന്. ബേപ്പൂര്‍ പഞ്ചായത്ത് രൂപീകരിച്ച കാലഘട്ടം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് സിപിഎമ്മും കുത്തകയാക്കിവച്ചിരുന്ന 3 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഡിവിഷന്‍. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  ബിജെപിയുടെ കൊടിക്കീഴിലാക്കിയത് ഇതുവരെയില്ലാത്ത വികസനം സാധ്യമാക്കിയ ഷൈമ ജനറല്‍ സീറ്റില്‍ വീണ്ടും മത്സരിക്കണമെന്ന് നാട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു.

മൂന്ന് കോടി പിഡബ്ല്യുഡി തനത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കി പുതിയ നിരത്ത് മാറാട് കിന്‍ഫ്ര പാര്‍ക്ക് റോഡ് പൂര്‍ത്തിയാക്കിയത് ഷൈമയുടെ ഇടപെടലോട് കൂടിയാണ്. അതിന് പിന്നീട് അവകാശവാദവുമായി പലരും എത്തിയെങ്കിലും നാട്ടുകാര്‍ക്ക് സത്യം അറിയാം. 28 ഫുട്ട് പാത്തുകള്‍, 7 ഡ്രെയിനേജ് ഫുട്ട് പാത്തുകള്‍, 4 പുതിയ റോഡുകള്‍.... തീരുന്നില്ല വികസനത്തിന്റെ പുതിയ വഴി വെട്ടിത്തുറന്ന  ജനനായികയുടെ നേട്ടങ്ങള്‍. കൈതവളപ്പിലേയും രാജീവ് കോളനിയിലേയും സുനാമി പുനരധിവാസ കോളനിയിലേയും വീട്ടുകാര്‍ ഇന്ന് സന്തോഷത്തിലാണ്. 

വര്‍ഷങ്ങളായി പട്ടയം ലഭിക്കാത്ത സുനാമി കോളനിയിലെ 53 വീടുകള്‍ക്കാണ് പട്ടയം ലഭിച്ചത്. നിരവധി പാവപ്പെട്ട മത്സ്യത്തൊഴിലാളി വീട്ടുകാര്‍ സര്‍ക്കാറിന്റെ തെറ്റായ നടപടികാരണം റേഷന്‍ കാര്‍ഡില്‍ എപിഎല്‍ ലിസ്റ്റില്‍ പെട്ടിരുന്നു, കൗണ്‍സിലറുടെ ഇടപെടല്‍ കാരണം അര്‍ഹതപ്പെട്ടവര്‍ മുഴുവന്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. വയോജനങ്ങള്‍ക്ക് 128 കട്ടിലുകളാണ് നല്‍കാന്‍ കഴിഞ്ഞത്.  

കേന്ദ്ര പദ്ധതികള്‍ ഗുണഭോക്താക്കളുടെ കയ്യില്‍ എത്തിക്കുന്നതില്‍ വാര്‍ഡ് വികസന സമിതിയും കൗണ്‍സിലര്‍ ഷൈമയും ഇടതടവില്ലാത്തെ പ്രവര്‍ത്തിക്കുകയായിരുന്നു. ജന്‍ധന്‍ അക്കൗണ്ടില്‍ പുതുതായി 400 പേരാണ് ചേര്‍ന്നത് . അമൃത് പദ്ധതി പ്രകാരം സുനാമി പുനരധിവാസ കോളനി, കൈതവളപ്പ് കോളനി, രാജീവ് നഗര്‍ കോളനി, ചുള്ളിയാം വളപ്പ്, മണലൊടി വയല്‍, നീര്‍മൂച്ചിപ്പറമ്പ് തുടങ്ങിയ മേഖലകളിലെ 500 ലധികം വീടുകളിലാണ് കുടിനീര്‍ ലഭ്യമായത്. കടലോര ജനതയുടെ എന്നത്തെയും ആവശ്യമായിരുന്നു ശുദ്ധജലം ലഭിക്കുകയെന്നത്.  ഇതിനാണ് പരിഹാരം ഉണ്ടായത്.  ചോര്‍ന്നൊലിക്കുന്ന അംഗനവാടികള്‍ ഇന്ന് ശിശുസൗഹൃദ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പൂട്ടിക്കിടന്ന ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ സ്ഥലം കണ്ടെത്തി അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.  

കോവിഡ് സമയത്ത് സേവാഭാരതിയുടെ സഹായത്തോടെ 700 ഓളം വീടുകളില്‍ കിറ്റുകളെത്തി.  മാറാടിന്റെ മുഖം മാറുകയാണ്. അതിന് കാരണക്കാരിയായത് ഈ കൗണ്‍സിലറുടെ ഇടപെടലാണ്.  കൗണ്‍സില്‍ യോഗ ഹാളിലെ ഇരുമുന്നണിളുടെയും  കയ്യേറ്റങ്ങള്‍ക്കും ചീത്തവിളികള്‍ക്കുമിടയില്‍ ഷൈമ പൊന്നത്തിനെ കാണാനാവില്ല. എന്നാല്‍ അവകാശപ്പെട്ട പദ്ധതികള്‍ മാറാട്ടെത്തിക്കാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കരുത്തോടെ പ്രവൃത്തിച്ച കൗണ്‍സിലറാണ് വീണ്ടും ജനവിധി തേടുന്നത്. ഭൂരിപക്ഷം കുത്തനെ ഉയരുമെന്ന പ്രതീക്ഷയോടെ.

 

 

 

comment

LATEST NEWS


ലോട്ടറി തട്ടിപ്പ് അന്നുണ്ടായിരുന്നു; ഇന്നുമുണ്ടോ എന്നറിയില്ല: കെ. സുരേഷ് കുമാര്‍


കൊറോണ വാക്‌സിന്‍ വികസനത്തിന് കേന്ദ്രം 900 കോടി അനുവദിച്ചു; വൈറസ് ബാധിതരായ ശാസ്ത്രജ്ഞരെയടക്കം രാജ്യത്തെത്തിച്ച് വ്യോമസേന


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.