login
ഭക്തരുടെ ആഗ്രഹം സഫലം; ആറു വര്‍ഷത്തിന് ശേഷം പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ മഞ്ഞചന്ദന പ്രസാദം നല്‍കി തുടങ്ങി; ആചാരങ്ങള്‍ തിരിച്ച് പിടിച്ച് പുതിയ ഭരണ സമിതി

എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എന്‍. സതീഷിന്റെ കാലത്താണ് മഞ്ഞചന്ദനം നിര്‍ത്തലാക്കിയത്. ഇതിനെതിരെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരുടെ സംഘടനയായ കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയെങ്കിലും തീരുമാനം മാറ്റാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തയ്യാറായില്ല. ആറുവര്‍ഷത്തിന് ശേഷമാണ് 'മഞ്ഞ ചന്ദനം' ഭക്തര്‍ക്ക് നല്‍കുന്നത്.

തിരുവനന്തപുരം:  ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ഇടക്കാലത്തു നിര്‍ത്തി വെച്ചിരുന്ന 'മഞ്ഞ ചന്ദനം' ഭക്ത ജനങ്ങള്‍ക്ക് വീണ്ടും നല്‍കി തുടങ്ങി. ഭക്തരുടെ ആഗ്രഹപ്രകാരം ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം അനുസരിച്ചാണ് പുതിയ നടപടി.  ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ നടന്ന ചടങ്ങില്‍ തന്ത്രി നെടുംപള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് മഞ്ഞചന്ദനം പ്രസാദമായി നല്‍കുന്നതിന് തുടക്കം കുറിച്ചു.

എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എന്‍. സതീഷിന്റെ കാലത്താണ് മഞ്ഞചന്ദനം നിര്‍ത്തലാക്കിയത്. ഇതിനെതിരെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരുടെ  സംഘടനയായ കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയെങ്കിലും തീരുമാനം മാറ്റാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തയ്യാറായില്ല. ആറുവര്‍ഷത്തിന് ശേഷമാണ് 'മഞ്ഞ ചന്ദനം' ഭക്തര്‍ക്ക് നല്‍കുന്നത്.  

തുടര്‍ന്ന് കവടിയാര്‍ കൊട്ടാരം അംഗങ്ങളും ഭക്തജനങ്ങളും നിരന്തരം ആവശ്യം ഉന്നയിച്ചു. എന്നിട്ടും  തീരുമാനം മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നിരവധി പ്രതിഷേധങ്ങളും  സംഘടിപ്പിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം പുതിയ ഭരണ സമിതി അധികാരത്തില്‍ കയറിയതോടെയാണ് ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട മഞ്ഞചന്ദനം പ്രസാദമായി നല്‍കാന്‍ തീരുമാനിച്ചത്.

രാജകുടുംബാംഗങ്ങളായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷമിബായി, പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ബായി, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ ടി.ബാലകൃഷ്ണന്‍, ഭരണസമതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, പി.കെ.മാധവന്‍നായര്‍, എക്സിക്യട്ടീവ് ഓഫീസര്‍ വി.രതീശന്‍ മാനേജര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

comment

LATEST NEWS


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.