login
പിണറായിയെ കളിയാക്കി താന്‍ മാറ്റിയെഴുതിയ സംസ്‌കൃത ശ്ലോകം നരേന്ദ്ര മോദിയുടേതെന്ന് ജനയുഗം‍ പത്രം; ദീപയടിയെന്ന് തോന്നുകയേ ഇല്ലെന്ന് ശ്രീജിത് പണിക്കര്‍

ഒരു ദിവസം മുന്‍പ് ശ്രീജിത് പണിക്കര്‍ ഫേസ്ബുക്കില്‍ യതോ ധര്‍മ്മ സ്തതോ ജയഃ എന്ന ശ്ലോകം മാറ്റി യതോ കമല സ്തതോ വിജയ എന്നാക്കി ഒരു പോസ്റ്റിട്ടിരുന്നു. ''അമേരിക്ക തെളിയിച്ചത് നമുക്ക് അറിയുന്നതു തന്നെ.'യതോ കമല സ്തതോ വിജയ' എന്നായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തെരഞ്ഞെടുത്ത പശ്ചാത്തലത്തിലെ പോസ്റ്റ്.

തിരുവനനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവാദകന്‍ ശ്രീജിത് പണിക്കര്‍ ട്രോളായി മാറ്റിയെഴുതിയ സംസ്‌കൃത ശ്ലോകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കാട്ടി സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. യതോ കമല സ്തതോ വിജയ എന്ന തലക്കെട്ടിലാണ് ലേഖനം. ഒരു ദിവസം മുന്‍പ് ശ്രീജിത് പണിക്കര്‍ ഫേസ്ബുക്കില്‍ യതോ ധര്‍മ്മ സ്തതോ ജയഃ എന്ന ശ്ലോകം മാറ്റി യതോ കമല സ്തതോ വിജയ എന്നാക്കി ഒരു പോസ്റ്റിട്ടിരുന്നു. ''അമേരിക്ക തെളിയിച്ചത് നമുക്ക് അറിയുന്നതു തന്നെ.'യതോ കമല സ്തതോ വിജയ' എന്നായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് തെരഞ്ഞെടുത്ത പശ്ചാത്തലത്തിലെ പോസ്റ്റ്. 

എന്നാല്‍, പിണറായി വിജയനേയും ഭാര്യ കമലേയും ലക്ഷ്യമിട്ടുള്ള ട്രോളായിരുന്നു അതെന്ന് കമന്റുകളിലൂടെ വ്യക്തമായി. ഇങ്ങനെ പിണറായിയേയും ഭാര്യയേയും ലക്ഷ്യമിട്ട് ട്രോളായി മാറ്റിയെഴുതിയ ശ്ലോകമാണ് സിപിഐ മുഖപത്രം ലേഖനത്തിന് തലക്കെട്ടായി എഴുതിയിരിക്കുന്നത് ദേവിക എന്ന തൂലിക നാമത്തിലാണ് ലേഖനം.  

പണ്ടത്തെ ഒരു പരസ്യമുണ്ട്. ലൈഫ്‌ബോയ് സോപ്പിന്റേതാണ്. 'എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട്' എന്ന പരസ്യവാചകം. ഇപ്പോള്‍ ആ പരസ്യം കാണാനില്ല. പിന്നീട് ആ വാചകം കേള്‍ക്കുന്നത് ഇപ്പോഴാണ്. സംസ്‌കൃതത്തിലാണെന്നു മാത്രം. പറഞ്ഞതോ മോഡിയും. 'യതോ കമല സ്തതോ വിജയ'. കമല (താമര) എവിടെയുണ്ടോ വിജയവും അവിടെയുണ്ട് എന്ന് അര്‍ത്ഥം. യുഎസ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പ്രസിഡന്റായും ഇന്ത്യന്‍ വംശജ കമലാഹാരിസ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് മോഡിയുടെ ഈ അഭിനന്ദന ട്വീറ്റ്. ബിഹാറിലടക്കം രാജ്യമെങ്ങും ബിജെപിയുടെ താമര വാടിക്കൊഴിയുന്നതിനിടെയാണ് യുഎസില്‍ താമര വിരിയുന്നതില്‍ മോഡിയുടെ ആഹ്ലാദാതിരേകം-ഇങ്ങനെ ആയിരുന്നു ലേഖലനത്തിന്റെ തുടക്കം. എന്നാല്‍, ഇത്തരത്തില്‍ ഒരു ട്വീറ്റും മോദിയില്‍ നിന്നുണ്ടായിട്ടില്ല. ഇതോടെ, ജനയുഗത്തെ ട്രോളി സംവിദാകന്‍ ശ്രീജിത് പണിക്കര്‍ രംഗത്തെത്തി.  

ശ്രീജിത്തിന്റെ പോസ്റ്റ്-

സിപിഐ മുഖപത്രമായ ജനയുഗത്തിലെ ഇന്നത്തെ കോളം ആണിത്. എഴുതിയത് ദേവിക. 'യതോ കമല സ്തതോ വിജയ' എന്നാണ് തലക്കെട്ട്. സംസ്‌കൃതത്തിലുള്ള ഈ വാചകം പറഞ്ഞത് നരേന്ദ്ര മോദി ആണെന്നും, കമല ഹാരിസിനുള്ള അഭിനന്ദന ട്വീറ്റാണ് ഇതെന്നും ഒക്കെ പറയുന്നുണ്ട് ഈ കോളത്തില്‍.സത്യത്തില്‍ അങ്ങനെയൊരു സംസ്‌കൃത വാചകമുണ്ടോ? ഇല്ല. മോദി അങ്ങനെ പറഞ്ഞോ? ഇല്ല. കമല ഹാരിസിനുള്ള അഭിനന്ദന ട്വീറ്റില്‍ മോദി അങ്ങനെ എഴുതിയോ? ഇല്ല.

പിന്നെ?പറഞ്ഞത് പണിക്കരാണ്. ഇന്നലെ, ഫേസ്ബുക്കില്‍. യതോ ധര്‍മ്മ സ്തതോ ജയഃ എന്ന സംസ്‌കൃത വാചകത്തെ തമാശയ്ക്ക് ഇങ്ങനെ മാറ്റി. അതെടുത്ത് ജനയുഗം മോദിയുടെ പേരില്‍ താങ്ങി. ജയഃ എന്നതിനെ പണിക്കര്‍ വിജയ എന്നു മാറ്റിയത് അതെപോലെ വന്നിട്ടുണ്ട്; അതെന്തിനാണ് പണിക്കര്‍ അങ്ങനെ മാറ്റിയതെന്നതും അത് അതേപടി സിപിഐ പത്രത്തില്‍ വന്നെന്നതും അതിലേറെ തമാശ. ദീപയടിയാണെന്ന് തോന്നുകയേ ഇല്ല.എന്ത് കോളം എഴുത്താണ് ജനയുഗമേ ഇത്? എന്നോട് ചോദിച്ചാല്‍ ഞാന്‍ തന്നെ എഴുതി തരുമായിരുന്നല്ലോ.  

Facebook Post: https://www.facebook.com/panickar.sreejith/posts/3572131046140278

 

 

comment

LATEST NEWS


'ഈ യുദ്ധം നമ്മള്‍ ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍


ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി


വാക്‌സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.