login
അര്‍ണാബിന്റെ പ്രാദേശിക ചാനലില്‍ ആറു മണിക്ക് വാര്‍ത്ത വായിക്കാന്‍ അപേക്ഷയുമായി പിണറായി; ട്രോളുമായി ശ്രീജിത് പണിക്കര്‍

ഞാന്‍ കൃത്യം 6 മണിക്ക് വായിച്ചു തുടങ്ങും. വാര്‍ത്തകള്‍ തീര്‍ന്നാലും ഇല്ലെങ്കിലും 7 മണിക്ക് മൈക്ക് ഓഫാക്കി പണി നിര്‍ത്തും. ബാക്കി അടുത്ത ദിവസം. ഇനി അഥവാ വാര്‍ത്തകള്‍ കുറവാണെങ്കിലും സാരമില്ല.ഞാന്‍ ഉള്ളതിനെ വലിച്ചുനീട്ടി 7 മണി ആക്കുന്നതില്‍ വിദഗ്ദ്ധനാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആറു മണി പത്രസമ്മേളനത്തെ വാര്‍ത്ത വായനയായി പരിസഹിച്ച് സംവാദകന്‍ ശ്രീജിത് പണിക്കര്‍. പിണറായിയുടെ പേര് എടുത്തുപറയാതെ പരോക്ഷമായാണ് ട്രോള്‍. അര്‍ണാബ് ഗോസ്വാമി ആരംഭിക്കാന്‍ പോകുന്ന പ്രദേശിക ചാനലില്‍ ആറു മണിക്കുള്ള വാര്‍ത്ത അവതരാകനായി തെരഞ്ഞെടുക്കണമെന്ന് കാട്ടി ട്രോള്‍ രൂപേണയാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  

ഞാന്‍ കൃത്യം 6 മണിക്ക് വായിച്ചു തുടങ്ങും. വാര്‍ത്തകള്‍ തീര്‍ന്നാലും ഇല്ലെങ്കിലും 7 മണിക്ക് മൈക്ക് ഓഫാക്കി പണി നിര്‍ത്തും. ബാക്കി അടുത്ത ദിവസം. ഇനി അഥവാ വാര്‍ത്തകള്‍ കുറവാണെങ്കിലും സാരമില്ല. ഞാന്‍ ഉള്ളതിനെ വലിച്ചുനീട്ടി 7 മണി ആക്കുന്നതില്‍ വിദഗ്ദ്ധനാണ്. വാര്‍ത്തവായനയോടൊപ്പം പാനലിസ്റ്റുകളോട് ചോദ്യങ്ങള്‍ ചോദിക്കണമെങ്കിലും ഞാന്‍ വിദഗ്ദ്ധനാണ്. എഴുതി തയ്യാറാക്കിയ കാര്യങ്ങള്‍ വായിക്കുന്നതും പാനലിസ്റ്റുകളെ ശകാരിക്കുന്നതും എന്റെ ഹോബിയാണെന്നും പോസ്റ്റില്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

പ്രിയപ്പെട്ട അര്‍ണാബ്,

അങ്ങ് പ്രാദേശികഭാഷകളില്‍ മാധ്യമങ്ങള്‍ ആരംഭിക്കുന്നതായി അറിയാന്‍ സാധിച്ചു. എന്നെക്കൂടി ഒരു വാര്‍ത്തവായനക്കാരനായി പരിഗണിക്കണമെന്ന് താല്പര്യപ്പെടുന്നു.  

ഞാന്‍ കൃത്യം 6 മണിക്ക് വായിച്ചു തുടങ്ങും. വാര്‍ത്തകള്‍ തീര്‍ന്നാലും ഇല്ലെങ്കിലും 7 മണിക്ക് മൈക്ക് ഓഫാക്കി പണി നിര്‍ത്തും. ബാക്കി അടുത്ത ദിവസം. ഇനി അഥവാ വാര്‍ത്തകള്‍ കുറവാണെങ്കിലും സാരമില്ല. ഞാന്‍ ഉള്ളതിനെ വലിച്ചുനീട്ടി 7 മണി ആക്കുന്നതില്‍ വിദഗ്ദ്ധനാണ്. വാര്‍ത്തവായനയോടൊപ്പം പാനലിസ്റ്റുകളോട് ചോദ്യങ്ങള്‍ ചോദിക്കണമെങ്കിലും ഞാന്‍ വിദഗ്ദ്ധനാണ്. എഴുതി തയ്യാറാക്കിയ കാര്യങ്ങള്‍ വായിക്കുന്നതും പാനലിസ്റ്റുകളെ ശകാരിക്കുന്നതും എന്റെ ഹോബിയാണ്.

നാക്കിന് എല്ലില്ലാന്ന് കരുതി എന്തും വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്ന ആളല്ല ഞാന്‍. അതുകൊണ്ടുതന്നെ എന്റെ ശമ്പളത്തിന്റെ കാര്യത്തില്‍ വിരട്ടലും വിലപേശലും ഒന്നും വേണ്ട. എനിക്ക് കിട്ടുന്ന ഓഫീസ് മുറി പൂര്‍ണ്ണമായും ശീതീകരിച്ചതാവണം എന്ന നിര്‍ബന്ധമുണ്ട്. നാലുമണിക്കൂര്‍ ഓടുമ്പോള്‍ കത്തിപ്പോകുന്ന ആപ്പ ഊപ്പ ഫാന്‍ ഒന്നും വേണ്ട. കാര്യങ്ങള്‍ സുഗമമായി നടത്താന്‍ ഒരു അയ്പേട് കിട്ടിയാല്‍ കൊള്ളാം.

അടുത്ത വര്‍ഷത്തോടെ മാത്രമേ എനിക്ക് അങ്ങയുടെ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് ആദ്യമേ അറിയിക്കട്ടെ. അപ്പോഴേക്കും ഞാന്‍ തൊഴില്‍രഹിതന്‍ ആകും. സത്യത്തില്‍ ഇപ്പോള്‍ പോലും ഞാന്‍ ഓഫീസില്‍ പോകേണ്ട കാര്യമില്ല. എന്റെ ഓഫീസില്‍ വലിയ ടീം ഒക്കെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നെപ്പോലും അറിയിക്കാതെ എന്റെ കാര്യങ്ങള്‍ ചെയ്യുകയും എന്റെ ഒപ്പൊക്കെ ഇടുകയും ചെയ്യുന്ന ഒരു ടീം. സത്യത്തില്‍ അവര്‍ ഉള്ളത് ഒരു ആശ്വാസമാണ്. അതുകൊണ്ട് നാട്ടുകാര്‍ക്ക് ഒക്കെ വട്ടാണ് എന്നെല്ലാം പറഞ്ഞ് വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ സാധിക്കാറുണ്ട്. വേറെയൊന്നും എനക്കറിയില്ല.  

ഈ കത്ത് എഴുതിത്തുടങ്ങിയത് 6 മണിക്കാണ്. ഓരോ വാക്കും എഴുതിക്കഴിഞ്ഞ് അഞ്ചു സെക്കന്റ് വിശ്രമിക്കുന്നത് ഒരു ശീലമായിക്കഴിഞ്ഞു. ഇനിയും കുറെ എഴുതണമെന്നുണ്ട്. പക്ഷെ സമയം 7 ആയതുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. ബാക്കി നാളെ എഴുതാം. അങ്ങയുടെ വീട്ടില്‍ ചീരയും ചേനയും ഉണ്ടെങ്കില്‍ വെള്ളം തളിയ്ക്കാന്‍ മറക്കണ്ട.

സ്വന്തം ഒക്കച്ചങ്ങായി,

പവനായി.

(ഡിജിറ്റലൊപ്പ്)

Facebook Post: https://www.facebook.com/panickar.sreejith/posts/3583359258350790

 

comment

LATEST NEWS


ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം


അനന്തപുരിയ്ക്ക് ബിജെപിയുടെ കര്‍മ്മ പദ്ധതി; എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; 20 രൂപ നിരക്കില്‍ ഊണ്


വരുന്നത് സര്‍വ്വനാശിനി; ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്


മഹാരാഷ്ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും


ഗണേഷ് കുമാറിന്റെയും മുന്‍ ഓഫിസ് സെക്രട്ടറിയുടെയും വീടുകളില്‍ പൊലീസ് പരിശോധന; നടപടി നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍


ഇന്ന് 5375 പേര്‍ക്ക് കൊറോണ; 26 മരണങ്ങള്‍; പരിശോധിച്ചത് 58,809 സാമ്പിളുകള്‍; രോഗമുക്തി 6151 പേര്‍ക്ക്; നിരീക്ഷണത്തില്‍ 3,10,611 പേര്‍


വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍


ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു; പ്രവൃത്തി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.