login
2014ല്‍ പ്രധാനമന്ത്രിയായ മോദിയെക്കുറിച്ച് 2011 വരെയുള്ള വിവരമടങ്ങിയ ബുക്കില്‍ ഒബാമ ഒന്നും പറഞ്ഞില്ലെന്ന് തരൂര്‍; പുതിയ വാക്കുമായി ശ്രീജിത് പണിക്കര്‍

ഒബാമ ഉദ്ദേശിക്കുന്നത് തന്റെ പുസ്തകത്തെ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ ആണ്. അതിന്റെ ആദ്യ വാല്യമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശം പരാമര്‍ശം അടങ്ങിയ, ബറാക് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തില്‍ നരേന്ദ്ര മോദിയെ കുറിച്ച് ഒന്നുമില്ലെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെ ട്രോളി സംവാദകന്‍ ശ്രീജിത് പണിക്കര്‍.  

രാഹുലിനെ കുറിച്ച് മോശമായ വിലയിരുത്തല്‍ ആണെന്ന വസ്തുത പുറത്തുവന്നപ്പോള്‍ തരൂര്‍ 'വലിയ വാര്‍ത്ത' എന്നു പറഞ്ഞ് ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു: 'മന്മോഹന്‍ സിങ്ങിനെ പുകഴ്ത്തുന്ന പുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോദി എന്ന പേരുപോലും ഇല്ല.'പുസ്തകം വായിച്ചു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ തരൂരിന്റെ ആവേശത്തിന്റെ കാരണം എനിക്ക് മനസ്സിലായി; ആള്‍ പുസ്തകം വായിച്ചിട്ടില്ല. ഒബാമ ഉദ്ദേശിക്കുന്നത് തന്റെ പുസ്തകത്തെ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ ആണ്. അതിന്റെ ആദ്യ വാല്യമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ 2011ലെ കാര്യങ്ങള്‍ വരെയേ ഉള്ളൂ. 2012ലെ തന്റെ രണ്ടാം വട്ട പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ബാക്കി കാര്യങ്ങളൊക്കെ അടുത്ത വാല്യത്തില്‍ മാത്രമേ ഉണ്ടാകൂ. 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെക്കുറിച്ച് 2011 വരെയുള്ള കാര്യങ്ങള്‍ പറയുന്ന പുസ്തകത്തില്‍ ഒബാമ എന്തെഴുതണം എന്നാണ് തരൂര്‍ പറയുന്നതെന്നും ശ്രീജിത് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു .

പോസ്റ്റിന്റെ പൂര്‍ണരൂപം-  

എന്നാലും എന്റെ ശശി തരൂരേ, ഇതാ എന്റെ വക ഒരു വാക്ക് പഠിച്ചോളൂ!

രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശം പരാമര്‍ശം അടങ്ങിയ, ബറാക് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകം ഇന്നലെ എനിക്കും കിട്ടി. രാഹുലിനെ കുറിച്ച് മോശമായ വിലയിരുത്തല്‍ ആണെന്ന വസ്തുത പുറത്തുവന്നപ്പോള്‍ തരൂര്‍ 'വലിയ വാര്‍ത്ത' എന്നു പറഞ്ഞ് ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു: 'മന്മോഹന്‍ സിങ്ങിനെ പുകഴ്ത്തുന്ന പുസ്തകത്തിന്റെ 902 പേജുകളിലെങ്ങും നരേന്ദ്ര മോദി എന്ന പേരുപോലും ഇല്ല.'

പുസ്തകം വായിച്ചു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ തരൂരിന്റെ ആവേശത്തിന്റെ കാരണം എനിക്ക് മനസ്സിലായി; ആള്‍ പുസ്തകം വായിച്ചിട്ടില്ല. ഏതൊരു പുസ്തകത്തിലെയും അധ്യായങ്ങള്‍ വായിച്ചു തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത് അതിന്റെ ആമുഖമാണ്. ആമുഖത്തില്‍ ഒബാമ ഇങ്ങനെ പറയുന്നു: ''ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 500 പേജില്‍ ഈ പുസ്തകം എഴുതി പൂര്‍ത്തിയാക്കാം എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചതു പോലെയല്ല എഴുത്ത് നടന്നത്. ഞാന്‍ അങ്ങേയറ്റം ശ്രമിച്ചെങ്കിലും പുസ്തകത്തിന്റെ ദൈര്‍ഘ്യവും വ്യാപ്തിയും വര്‍ദ്ധിച്ചുവന്നു. ആയതിനാല്‍ പുസ്തകത്തെ രണ്ടു വാല്യങ്ങള്‍ ആക്കാം എന്നു ഞാന്‍ തീരുമാനിച്ചു.''

അതായത് ഒബാമ ഉദ്ദേശിക്കുന്നത് തന്റെ പുസ്തകത്തെ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ ആണ്. അതിന്റെ ആദ്യ വാല്യമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ 2011ലെ കാര്യങ്ങള്‍ വരെയേ ഉള്ളൂ. 2012ലെ തന്റെ രണ്ടാം വട്ട പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ബാക്കി കാര്യങ്ങളൊക്കെ അടുത്ത വാല്യത്തില്‍ മാത്രമേ ഉണ്ടാകൂ.  

2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെക്കുറിച്ച് 2011 വരെയുള്ള കാര്യങ്ങള്‍ പറയുന്ന പുസ്തകത്തില്‍ ഒബാമ എന്തെഴുതണം എന്നാണ് തരൂര്‍ പറയുന്നത്?! ഇതിനാണ് തോക്കില്‍ കയറി വെടിവെക്കുക എന്നു പറയുന്നുന്നത്. തരൂര്‍ അബദ്ധം പറഞ്ഞതിനെ, അദ്ദേഹം bloviate ചെയ്തു എന്നു പറയാം. അറിയാത്ത കാര്യത്തെക്കുറിച്ച് അറിവുണ്ടെന്നു നടിച്ച് പ്രധാനപ്പെട്ടതെന്ന രീതിയില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയം അവതരിപ്പിച്ചു വെറുപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് പദമാണ് 'ബ്ലോവിയേറ്റ്'.

Facebook Post: https://www.facebook.com/panickar.sreejith/posts/3597191016967614

 

comment

LATEST NEWS


ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം


അനന്തപുരിയ്ക്ക് ബിജെപിയുടെ കര്‍മ്മ പദ്ധതി; എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; 20 രൂപ നിരക്കില്‍ ഊണ്


വരുന്നത് സര്‍വ്വനാശിനി; ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്


മഹാരാഷ്ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും


ഗണേഷ് കുമാറിന്റെയും മുന്‍ ഓഫിസ് സെക്രട്ടറിയുടെയും വീടുകളില്‍ പൊലീസ് പരിശോധന; നടപടി നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍


ഇന്ന് 5375 പേര്‍ക്ക് കൊറോണ; 26 മരണങ്ങള്‍; പരിശോധിച്ചത് 58,809 സാമ്പിളുകള്‍; രോഗമുക്തി 6151 പേര്‍ക്ക്; നിരീക്ഷണത്തില്‍ 3,10,611 പേര്‍


വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍


ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു; പ്രവൃത്തി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.