login
ശ്രീനാരായണ ഗ്ലോബൽ ഇക്കണോമിക് ഫോറം രണ്ടാമത് യോഗം അമേരിക്കയിൽ; വ്യവസായ രംഗത്ത് സമുദായം ഇനിയും കൂടുതൽ പങ്കാളിത്തം വഹിക്കണമെന്ന് ബിജു രമേശ്

ജാതി-മത-രാഷ്ട്രീയ രംഗത്തുനിന്ന് ഒട്ടേറെ പ്രതിബന്ധം നേരിടുന്നുണ്ടെന്നും വെല്ലുവിളികൾക്ക് കീഴടങ്ങാതെ അതിനെ നേരിടുന്നവർക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് : ശ്രീനാരായണ ഗുരുദേവ ഭക്തരുടെ ബിസിനസ് കൂട്ടായ്മയായ ശ്രീനാരായണ ഗ്ലോബൽ ഇക്കണോമിക് ഫോറത്തിന്റെ രണ്ടാമത് യോഗം അമേരിക്കയിൽ നടത്തി. ഡോ. ബിജു രമേശ് മുഖ്യപ്രഭാഷകനായി. ജാതി-മത-രാഷ്ട്രീയ രംഗത്തുനിന്ന് ഒട്ടേറെ പ്രതിബന്ധം നേരിടുന്നുണ്ടെന്നും വെല്ലുവിളികൾക്ക് കീഴടങ്ങാതെ അതിനെ നേരിടുന്നവർക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.  

വ്യവസായ രംഗത്ത് സമുദായം ഇനിയും കൂടുതൽ പങ്കാളിത്തം വഹിക്കേണ്ടതുണ്ട്. പൊതുരംഗത്തും പ്രവർത്തിക്കണം. നല്ലൊരു പൊതുപ്രവർത്തകനാകുന്നത് തീർച്ചയായും വ്യവസായത്തെ സഹായിക്കും. ഈ രംഗത്തുള്ളവരുടെ കൂട്ടായ്മ അനിവാര്യമാണ്. ചേംബർ ഒഫ് കോമേഴ്‌സ്, പ്രൈവറ്റ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ, നിരവധി സാമൂഹിക - സാംസ്‌കാരിക-മതസ്ഥാപനങ്ങൾ എന്നിവയുടെ മുഖ്യ ഭാരവാഹിയായ തനിക്ക് ഗുരുവചനങ്ങളാണ് മാർഗദർശനമെന്നും അദ്ദേഹം പറഞ്ഞു.  

അനിയൻ കുഞ്ഞ് (ഡള്ളാസ് ) അദ്ധ്യക്ഷനായി. പ്രോഗ്രാം കോ ഓഡിനേറ്റർ ദിനേഷ് ബാബു (ചിക്കാഗോ) ചർച്ച നടത്തി. മോഡറേറ്റർ രാജീവ് ഭാസ്കരൻ (ന്യൂയോർക്) പരിചയപ്പെടുത്തലും അവലോകനവും നടത്തി. ഒക്ടോബർ 30 ന് നടക്കുന്ന അടുത്ത യോഗത്തിൽ പത്മശ്രീ ജേതാവ് ആർ.കെ കൃഷ്ണ കുമാർ (ടാറ്റാ സൺസ്) മുഖ്യപ്രഭാഷണം നടത്തും. മുഖ്യസംഘാടകൻ അഭിഷേക് (കുവൈറ്റ്) സ്വാഗതവും അഡ്വ. ഷാനവാസ് (അരിസോണ) നന്ദിയും പറഞ്ഞു.

comment

LATEST NEWS


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.