login
പൊന്നാനിയില്‍ ഹൗറ മോഡല്‍ പാലം; സ്വയം അഭിനന്ദിച്ച് കമന്റിട്ട് ശ്രീരാമകൃഷ്ണന്‍; അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് സ്പീക്കറുടെ വിശദീകരണം

പരിഹാസത്തിന് ഇടയാക്കിയ കമന്റ് താന്‍ ചെയ്തത് അല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാക്കി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി.

തിരുവനന്തപുരം: പൊന്നാനിയില്‍ ഹൗറ മോഡല്‍ പാലത്തിന് അനുമതിയായ പശ്ചാത്തലത്തില്‍ എം.എല്‍.എ എന്ന നിലയില്‍ സ്വയം അഭിനന്ദിച്ച് കമന്റ് ചെയ്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതില്‍ വിശദീകരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്‌ക്രീന്‍ ഷോട്ട് വിഷയമാക്കി നിരവധി പേരാണ് സ്പീക്കറെ ട്രോളിക്കൊണ്ട് പോസ്റ്റ് ഇട്ടത്. കേരളത്തിലെ മനുഷ്യ നിര്‍മ്മിത അത്ഭുതമായി പൊന്നാനി പാലം മാറും SRKയുടെ വികസന മാജിക്ക് അഭിനന്ദനങ്ങള്‍ PROUD OF YOU.' ഇതാണ് ശ്രീരാമകൃഷ്ണന്റെ പേരില്‍ പ്രചരിച്ച കമന്റ്. എന്നാല്‍ പരിഹാസത്തിന് ഇടയാക്കിയ കമന്റ് താന്‍ ചെയ്തത് അല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാക്കി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി.

വിശദീകരണത്തിന്റെ പൂര്‍ണരൂപം-  

പൊന്നാനിയില്‍ നിര്‍മ്മാണനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന  അഴിമുഖത്തിന് കുറുകെയുള്ള  ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ  ഫേസ്ബുക്ക് പോസ്റ്റില്‍  

'എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമെന്റ് ചെയ്തതായി' കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമെന്റില്‍ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും,  സ്‌ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.  

അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

 

 

 

comment

LATEST NEWS


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.