login
എവിടെയും ക്രിക്കറ്റ് കളിക്കാന്‍ തയ്യാര്‍: ശ്രീശാന്ത്

2023 ലെ ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ എംസിസിയും റെസ്റ്റ് ഓഫ് ദ വേള്‍ഡും ഏറ്റുമുട്ടുമ്പോള്‍ ആ മത്സരത്തിന്റെ ഭാഗമാകാനും ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി.

കൊച്ചി: എവിടെയും ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാണെന്ന് മലയാളി പേസര്‍ എസ്. ശ്രീശാന്ത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ക്ലബ്ബ് തലത്തില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. ഈ കാര്യം ആ രാജ്യങ്ങളിലെ ഏജന്റുമാരുമായി സംസാരിച്ചുവരികയാണെന്ന് ശ്രീശാന്ത് പറഞ്ഞു.

2023 ലെ ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ എംസിസിയും റെസ്റ്റ് ഓഫ് ദ വേള്‍ഡും ഏറ്റുമുട്ടുമ്പോള്‍ ആ മത്സരത്തിന്റെ ഭാഗമാകാനും ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി.  

അടുത്തിടെയാണ് ശ്രീശാന്തിന്റെ ഏഴു വര്‍ഷത്തെ വിലക്ക് അവസാനിച്ചത്. 2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് ആരോപണത്തില്‍ കുടുങ്ങിയതിനാണ് ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്തം വിലക്കിയത്. പിന്നീട് ശ്രീശാന്ത് നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഈ മാസം 12നാണ് വിലക്ക് അവസാനിച്ചത്. ശ്രീശാന്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്.  

മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് ഇരുപത്തിയേഴ് ടെസ്റ്റും അമ്പത്തിമൂന്ന് ഏകദിനവും പത്ത് ടി 20 യും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും ടി 20 യില്‍ ഏഴു വിക്കറ്റും നേടി.

 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.