login
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായഹസ്തം നല്‍കാന്‍ അടിയന്തര സര്‍വെ

ടെക്നിക്കല്‍, ബിസിനസ് ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്താനും ലോക്ക്ഡൗണ്‍ കാലഘത്തിലെ പ്രവര്‍ത്തനവും സുരക്ഷിതത്വവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ് മെന്‍റര്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായഹസ്തവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം). 
ഇതിന്‍റെ ഭാഗമായി  സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ സംഘടിപ്പിച്ച് കെഎസ് യുഎം അടിയന്തര സര്‍വെ നടത്തും. സ്റ്റാര്‍ട്ടപ്പുകളുടെ ഇപ്പോഴത്തെ സ്ഥിതി, ജീവനക്കാരുടെ സുരക്ഷ, സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍, ബിസിനസ് തുടര്‍ച്ച  എന്നിവ മനസിലാക്കാനാണ് സര്‍വെ.  ഇതിന്‍റെ അടിസ്ഥാനത്തില്‍ കെഎസ് യുഎം അനന്തര നടപടികള്‍ സ്വീകരിക്കും. മാര്‍ച്ച് 27-നകം സ്റ്റാര്‍ട്ടപ്പുകള്‍ സര്‍വെയില്‍ പങ്കെടുക്കണം. ഇതിനുള്ള ഫോം എത്രയും വേഗം  https://startupmission.kerala.gov.in/pages/covid-startup-impact-study എന്ന സൈറ്റില്‍ പൂരിപ്പിച്ചു നല്‍കണം. 
സര്‍വെയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള ഇംപാക്ട് സ്റ്റഡി എത്രയും പെട്ടെന്ന് നടത്താനും അതനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഓണ്‍ലൈന്‍  മെന്‍റര്‍ഷിപ് പരിപാടി നടത്താനുമാണ് തീരുമാനം. 
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനുവേണ്ടി  ടെക്നിക്കല്‍, ബിസിനസ് ഉല്പന്നങ്ങള്‍ മെച്ചപ്പെടുത്താനും ലോക്ക്ഡൗണ്‍ കാലഘത്തിലെ പ്രവര്‍ത്തനവും സുരക്ഷിതത്വവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ് മെന്‍റര്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ആസൂത്രണവും ഇതില്‍പെടും.  

comment
  • Tags:

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.