login
ഡാലസ് കൗണ്ടിയിലും സ്റ്റെ അറ്റ് ഹോം ഉത്തരവ് 23 മുതല്‍ പ്രാബല്യത്തില്‍

ഡാലസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 3 മരണവും 131 പോസിറ്റീവ് കേസ്സുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഡാലസ് : ടെക്സസിലെ ഏറ്റവും വലിയ കൗണ്ടിയായ ഡാലസ് കൗണ്ടിയിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഉത്തരവ് മാര്‍ച്ച് 23 തിങ്കള്‍ 11.59 പിഎം മുതല്‍ പ്രാബല്യത്തില്‍. ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജന്‍ കിന്‍സാണ് മാര്‍ച്ച് 22 ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെ രണ്ടു പേര്‍കൂടി കോവിഡ് 19 മൂലം മരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ നിര്‍ബന്ധിതമായതെന്ന് ജഡ്ജി പറയുന്നു.

ഡാലസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 3 മരണവും 131 പോസിറ്റീവ് കേസ്സുകളും സ്ഥിരീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഹെല്‍ത്ത് ആന്റ് സേഫ്റ്റി സപ്ലൈയ്സ്, ഗ്രോസറി എന്നിവ വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഉത്തരവ് തല്ക്കാലം ഏപ്രില്‍ മൂന്നു വരെയാണ് തുടര്‍ന്ന് തിഗതികള്‍ പഠിച്ചു കൂടുതല്‍ സമയത്തേക്ക് നീട്ടേണ്ടി വരുമോ എന്ന് തീരുമാനിക്കും.

നോര്‍ത്ത് ടെക്സസ് ടെറന്റ് കൗണ്ടിയില്‍ നിയമം അല്‍പം കൂടി കുടുപ്പിച്ചിട്ടുണ്ട്. സ്റ്റെ അറ്റ് ഹോം ലംഘിക്കുന്നവര്‍ക്ക് 1000 ഡോളറോ, 180 ദിവസം ജയില്‍ ശിക്ഷയോ ലഭിക്കുമെന്നു കൗണ്ടി ജഡ്ജി ഗ്ലെന്‍ വിറ്റ്!ലി ഉത്തരവിട്ടു. ഇവിടെ 50 പേര്‍ക്ക് ഒന്നിച്ചു കൂടാം എന്ന് നേരത്തെ ഉണ്ടായിരുന്ന ഉത്തരവ് മാറ്റി 10 ആക്കി മാറ്റിയിട്ടുണ്ട്. കോവിഡ് 19 കേസ്സുകള്‍ ഒരോ ദിവസവും ടെക്സസില്‍ വര്‍ദ്ധിച്ചുവരുന്നതായണ് വിവിധ കൗണ്ടികളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്

 

 

comment
  • Tags:

LATEST NEWS


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു


മാതൃക കാട്ടി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു


ന്യൂനമർദ്ദം: ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.