കെ.എസ്.ടി.എയുടെ ഭാരവാഹിയായ അജിത്രിയുടെ മോഷണ കവിത വന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാഗസിനിലും.
തിരുവനന്തപുരം: കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസദ്ധീകരിക്കുന്നതില് കേരള വര്‍മ കോളേജ് അധ്യാപിക ദീപാ നിശാന്തിന് മലപ്പുറത്ത് കൂട്ടുകാരി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അജിത്രി. സര്‍ക്കാര്‍ പ്രസിദ്ധീകരണം വിദ്യാരംഗത്തിന്റെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച 'തുലാത്തുമ്പി' കവിത യുവ കവി ഡോ സംഗീത് രവീന്ദ്രന്റെ 'റോസ' മോഷ്ടിച്ചത്.
ഇടത് അനുകൂല കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ മാസികയിലാണ് യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസദ്ധീകരിച്ചത്. ഇടത് അനുകൂല സ്ക്കൂള് അധ്യാപക സംഘടനയായ .കെ.എസ്.ടി.എയുടെ ഭാരവാഹിയായ അജിത്രിയുടെ മോഷണ കവിത വന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാഗസിനിലും.
ഡോ സംഗീത് രവീന്ദ്രന്റെ ''ഉറുമ്പുപാലം'' എന്ന കവിതാസമാഹാരത്തിലെ 'റോസ' എന്ന കവിതയാണ് അജിത്രി 'തുലാത്തുമ്പി' എന്ന പേരില്‍ കുറെ വരികള്‍ ചേര്‍ത്ത് വിദ്യാരംഗത്തിന് നല്‍കിയത്.
അധ്യാപകനായ സംഗീത് 'റോസ' എന്ന കവിത എഴുതിയ ഉടന്‍ 'കവനം'' എന്ന അധ്യാപകരുടെ കവിതാ വാര്‍ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. അജിത്രി ഗ്രൂപ്പില്‍ അംഗമാണ്.വാര്‍ട്സ് ആപ്പില്‍ ടൈപ്പ് ചെയ്ത കവിതയില്‍ 'വാഴാത്തത്' എന്നിടത്ത് 'വരാത്തത്' എന്ന അക്ഷര തെറ്റ് വന്നിരുന്നു. പുസ്തകമാക്കിയപ്പോള്‍ സംഗീത് തെറ്റ് തിരുത്തി. അജിതയുടെ കവിതയില്‍ 'വരാത്തത്' എന്ന അക്ഷരതെറ്റും അതേപൊലെയുണ്ട്.
അജിത്രി എന്ന അധ്യാപികയുടേതായി വന്ന കവിത എന്റെ കവിതയുടെ തനിപ്പകര്‍പ്പാണെന്ന് ചൂണ്ടിക്കാട്ടി സംഗീത് രവീന്ദ്രന് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സപ്തംബര്‍ 14ന് ഉച്ചയ്ക്ക് 12.15ന് വാര്‍ട്സ് ആപ്പില്‍ കവിത എഴുതിയതിന്റേയും എഴുതിയ ഉടനെ കവിത സുഹൃത്തുക്കള്‍ക്ക് നല്‍കിയതിന്റേയും കൃത്യമായ തെളിവു സഹിതമാണ് പരാതി.
ഉത്തരവിദിത്വമില്ലാതെ ഇത്തരത്തില്‍ കവിത അയച്ച അജിത്രീ ടീച്ചര്‍ക്കും കവിത പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പിലെ പ്രസിദ്ധീകരണ ചുമതലക്കാര്‍ക്കും വീഴച പറ്റി. ഇത്തരം സമീപനം സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. വിദ്യാരംഗത്തിന്റെ അടുത്ത ലക്കത്തില്‍ തുലാത്തുമ്പി എന്ന കവിത പ്രസിദ്ധീകരിച്ചതില്‍ സംഭവിച്ച പിഴവ് പൊതുസമൂഹത്തെ മാസികയിലൂടെ തന്നെ തിരുത്തു നല്കി പരിഹരിക്കണം എന്നതാണ് കവിയുടെ ആവശ്യം.
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
താലിബാനെ നേരിടാന്‍ ബൈഡന്; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാനകം
ഇനിയാര് പാടും
കവിതയില്‍ അവ്യക്തരാഗം
വിലകുറഞ്ഞ ഭക്ഷണം
വി പി ജോയ് എഴുതിയ പുതിയ പുസ്തകം 'ഉപനിഷത് കാവ്യ താരാവലി' പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു.
മയില്‍പ്പീലി - എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്കാരം ജനുവരി മൂന്നിന് സമ്മാനിക്കും