login
ചായക്കടക്കാരന്‍ ഇനി കള്ളിക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്;‌ പൂജ്യത്തില്‍ നിന്നും ബിജെപിയെ ഭരണത്തിലേയ്‌ക്ക്‌ എത്തിച്ച പന്ത ശ്രീകുമാര്‍

കള്ളിക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമമായ പന്തയില്‍ കര്‍ഷക കുടുംബത്തില്‍ 1975 ല്‍ കൃഷ്‌ണന്‍നായരുടെയും വാസന്തി അമ്മയുടെയും മകനായി ജനിച്ച പന്ത ശ്രീകുമാര്‍ ആണ്‌ ചായക്കച്ചവടത്തില്‍ നിന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ എത്തുന്നത്‌.

തിരുവനന്തപുരം: ചായ കച്ചവടത്തില്‍ നിന്ന്‌ പ്രധാനമന്ത്രി പദവിയിലേക്ക്‌ എത്തിയ നരേന്ദ്രമോദിയുടെ പാത പിന്തുടര്‍ന്ന്‌ കള്ളിക്കാട്‌ ഗ്രാമപഞ്ചായത്തിലും ബിജെപിക്ക്‌ പിന്‍തുടര്‍ച്ചാവകാശി. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി പന്ത ശ്രീകുമാര്‍ അധികാരമേറ്റു. 


കള്ളിക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമമായ പന്തയില്‍ കര്‍ഷക കുടുംബത്തില്‍ 1975 ല്‍ കൃഷ്‌ണന്‍നായരുടെയും വാസന്തി അമ്മയുടെയും മകനായി ജനിച്ച പന്ത ശ്രീകുമാര്‍ ആണ്‌ ചായക്കച്ചവടത്തില്‍ നിന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ എത്തുന്നത്‌. വിദ്യാഭ്യാസകാലത്ത്‌ ആര്‍എസ്‌എസ്‌, എബിവിപി എന്നീ സംഘടനകളില്‍ കൂടി പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി.

സംഘപരിവാര്‍ പ്രസ്‌ഥാനങ്ങളുടെ താലൂക്ക്‌ തലം വരെയുള്ള ചുമതലകള്‍ വഹിച്ച്‌ ബിജെപിയില്‍ പാറശ്ശാല മണ്‌ഡലം കമ്മറ്റി വരെയുള്ള ചുമതലകളില്‍ എത്തി. നിലവില്‍ ബിജെപി കള്ളിക്കാട്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ആണ്‌. ഉപജീവനമാര്‍ഗത്തിനായി നെയ്യാര്‍ഡാം പോലീസ്‌ സ്‌റ്റേഷന്‌ മുന്‍വശത്ത്‌ ചായക്കട നടത്തിവരുന്നു. ബിജെപി കള്ളിക്കാട്‌ പഞ്ചായത്ത്‌ അധ്യക്ഷനായി അഞ്ചിലേറെ തവണ പന്ത ശ്രീകുമാര്‍ ചുമതല വഹിച്ചിട്ടുണ്ട്‌. ജാതിമത രാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗക്കാരെയും ഒരുപോലെ നയിച്ചു കൊണ്ടുപോകുവാന്‍ ഉള്ള അദ്ദേഹത്തിന്റെ കഴിവ്‌ ഇത്തവണ പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തിന്‌ കാരണമായി.


ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളെ മുന്നില്‍ നിന്ന്‌ നയിക്കുവാനും നെയ്യാര്‍ഡാം കുന്നില്‍ മഹാദേവ ക്ഷേത്ര വിഷയത്തില്‍ വിശ്വാസികളുടെ ഒപ്പം നിന്നതിന്‌ പോലീസിന്റെ ക്രൂരമര്‍ദനം ഏറ്റുവാങ്ങുകയും 21 ദിവസം ജയിലില്‍ വാസം അനുഭവിക്കുകയും ചെയ്‌തു. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പന്ത ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കള്ളിക്കാട്‌ പഞ്ചായത്തില്‍ ബിജെപി ചരിത്ര വിജയം കൊയ്യുകയും കാലാട്ട്‌കാവ്‌ വാര്‍ഡില്‍ ശ്രീകുമാര്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം കള്ളിക്കാട്‌ ചേര്‍ന്ന ദേശീയ ജനാധിപത്യ സഖ്യം പഞ്ചായത്ത്‌ പ്രവര്‍ത്തക സമ്മേളനത്തിലാണ്‌ പന്ത ശ്രീകുമാറിനെ ഭരണ സമിതി പ്രസിഡന്റായി തെരഞ്ഞെടുത്തത്‌.

ബിജെപിയുടെ ബിന്ദു രാജേഷാണ്‌ വൈസ്‌ പ്രസിഡന്റ്‌. സ്ഥാനാരോഹണ ചടങ്ങില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍ ഉള്‍പ്പെടെ മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു. 

  comment

  LATEST NEWS


  സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും


  ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്


  അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍


  മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു


  സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്‌മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്‌മെന്റ്‌സ് എന്‍പിസിഐയുമായി സഹകരിക്കുന്നു


  പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു


  കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്


  ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,107 പേര്‍; 357 ഹോട്ട് സ്പോട്ടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.