login
ഹിന്ദുത്വത്തിന്റെ കരുത്തുറ്റ വ്യക്തിത്വം

അണ്ണാജി എന്നോട് തിരുവനന്തപുരത്തെയും തൊടുപുഴയിലേയും വിശേഷങ്ങളന്വേഷിച്ചു. അപ്പോള്‍ അടുത്തുണ്ടായിരുന്ന, തയ്‌ച്ചെടുത്ത ബനിയനിട്ടയാള്‍ തമിഴ് മലയാള സമ്മിശ്ര ഭാഷയില്‍ ഞാന്‍ ഗോപാലന്‍, തിരുവനന്തപുരത്തും പാലക്കാട്ടും വിസ്താരകനായിരുന്നു എന്നുപറഞ്ഞു പരിചയപ്പെടുത്തി. അപ്പോള്‍ ചെന്നൈ മഹാനഗര പ്രചാരകനാണെന്നും പറഞ്ഞു. നമ്മെ ആകര്‍ഷിക്കുന്ന എന്തോ ഒരു കാന്തിക ശക്തി അദ്ദേഹത്തില്‍ ഉണ്ട് എന്നുതോന്നി.

മിഴ്‌നാട് ഹിന്ദുമുന്നണിയുടെ സ്ഥാപക നേതാവും, മുതിര്‍ന്ന സംഘപ്രചാരകനുമായിരുന്ന രാമഗോപാലന്‍ അന്തരിച്ച വിവരം ജന്മഭൂമിയില്‍ വായിച്ചപ്പോള്‍ ഓര്‍മകളുടെ ഒരു വര്‍ണരാജി മനസ്സില്‍ കൂടി കടന്നുപോയി. 1956ല്‍ ചെന്നൈ വിവേകാനന്ദ കോളജില്‍ നടന്ന സംഘശിക്ഷാ വര്‍ഗിലായിരുന്നു എന്റെ പ്രഥമ വര്‍ഷം കഴിഞ്ഞത്. അവിചാരിത കാരണം മൂലം ഒരു ദിവസം വൈകിയാണ് ഞാന്‍ വര്‍ഗില്‍ എത്തിയത്. ശിബര കാര്യാലയത്തില്‍ എത്തി ഉപസ്ഥിതി അറിയിച്ചപ്പോള്‍ മുന്‍പ് പരിചയമുണ്ടായിരുന്ന അണ്ണാജി (എ. ദക്ഷിണാമൂര്‍ത്തി) അവിടെയുണ്ടായിരുന്നു. ഞാന്‍ വൈകുമെന്നുള്ള വിവരം ഞങ്ങളുടെ ജില്ലാ പ്രചാരക് ഭാസ്‌കര്‍ റാവു അവിടെ നല്‍കിയിരുന്നു. അണ്ണാജി എന്നോട് തിരുവനന്തപുരത്തെയും തൊടുപുഴയിലേയും വിശേഷങ്ങളന്വേഷിച്ചു. അപ്പോള്‍ അടുത്തുണ്ടായിരുന്ന, തയ്‌ച്ചെടുത്ത ബനിയനിട്ടയാള്‍ തമിഴ് മലയാള സമ്മിശ്ര ഭാഷയില്‍ ഞാന്‍ ഗോപാലന്‍, തിരുവനന്തപുരത്തും പാലക്കാട്ടും വിസ്താരകനായിരുന്നു എന്നുപറഞ്ഞു പരിചയപ്പെടുത്തി. അപ്പോള്‍ ചെന്നൈ മഹാനഗര പ്രചാരകനാണെന്നും പറഞ്ഞു. നമ്മെ ആകര്‍ഷിക്കുന്ന എന്തോ ഒരു കാന്തിക ശക്തി അദ്ദേഹത്തില്‍ ഉണ്ട് എന്നുതോന്നി.

പിറ്റേന്ന് രാവിലെ ഗണഗീതം പഠിപ്പിക്കുന്ന വേളയിലാണ് പാടുന്നതിലും അതു പഠിപ്പിക്കുന്നതിനുള്ള ഗോപാല്‍ജിയുടെ വൈദഗ്ദ്ധ്യം ബോധ്യമായത്. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, കേരളം എന്നിങ്ങനെ നാലുഭാഷക്കാരായ മുന്നൂറിലേറെ ശിക്ഷാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.

ഭാരത രാഷ്ട്ര മഹാന്‍

മഹാമൗന കോ ത്യാഗ് ജഗേചിര്

സുപ്തഭരത സന്താന്‍

എന്ന പല്ലവിയോടെ തുടങ്ങി പലവട്ടം ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കിച്ചു. പിന്നീട് ഓരോ ചരണവും അതേ രീതിയില്‍ പറഞ്ഞുകൊടുത്തു പഠിപ്പിച്ചു. ഒന്നാം ദിവസം എല്ലാവരും സാംഘിക് ആയി അതു പാടിയശേഷം ഗണഗീതം മുഴുവന്‍ ചൊല്ലിക്കൊടുത്തു പഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആ രീതിയുടെ സവിശേഷതമൂലമാവാം അറുപത്തിനാലു വര്‍ഷത്തിനുശേഷവും ആ ഗണഗീതം മുഴുവന്‍ ഇന്നും എനിക്ക് ചൊല്ലാന്‍ കഴിയും, പാടാനല്ല.

രണ്ടാമത്തെ ഹിന്ദി ഗണഗീതവും അദ്ദേഹം തന്നെയാണ് പഠിപ്പിച്ചത്. അതാകട്ടെ ഭാരത 'രാഷ്ട്രമഹാനി'ല്‍നിന്നു വ്യത്യസ്തമായി നീണ്ട വരികളുടെ ചരണങ്ങളടങ്ങിയവയായിരുന്നു.

''ജയഭാരത് ജിസ്‌കീ കീര്‍ത്തി സുരോം  

നേ ഗായീ

ഹമഹൈ ഭാരത സന്താന കരോഡോം ഭായീ''

എന്നായിരുന്നു അതിന്റെ പല്ലവി. അതിലെ ചരണങ്ങള്‍ ഒറ്റ ശ്വാസത്തിന് പാടിത്തീര്‍ക്കാന്‍ പലര്‍ക്കും കഴിയുമായിരുന്നില്ല. വളരെ ക്ഷമയോടെ അദ്ദേഹം അതു പഠിപ്പിച്ചു. ആരോഹണവും അവരോഹണവും സ്ഥായിയുമൊക്കെ ക്ഷമാപൂര്‍വം അഭ്യസിപ്പിച്ചു.

ഗോപാല്‍ജി വ്യക്തിഗീതമായി പാടിയ മറ്റൊരു ഗാനം അതിനെക്കാള്‍ നീണ്ട വരികളടങ്ങുന്നവയായിരുന്നു. ശ്രോതാക്കളെ അവാച്യമായ ഭാവാവസ്ഥയിലേക്കു നയിച്ച ആ ഗാനം അദ്ദേഹമല്ലാതെ മറ്റാരും ആലപിച്ചു ഞാന്‍ കേട്ടിട്ടില്ല.

ഹൈ ദേഹവിശ്വ ആത്മാഹൈ ഭാരത മാതാ

സൃഷ്ടി പ്രളയപര്യന്ത അമര യഹ് നാതാ

ഈ പല്ലവിക്കുശേഷം ഭാരതമാതാവിന്റെ വൈഭവത്തെ വിവരിക്കുന്ന ഭൗതിക ആത്മീയ വൈശിഷ്ട്യത്തെ അതു വിവരിക്കുന്നു. അവസാനത്തെ ചരണം പാടി നിര്‍ത്തിയപ്പോള്‍ ഗോപാല്‍ജിയുടെ കണ്ണുകള്‍ നിറഞ്ഞു. അത്ര ഭാവാത്മകമായിരുന്നു അത്.

ഹമ് ഭ്രമിത ഹുവേ അസ്താചലവാലേ ദേശോം വൈഭവ കോജബ് ദേഖാ

അരുണാചലകി ഛവി ബനീ ഹൃദയമേ ധുന്ധലീകാഞ്ചന രേഖാ

തബ് ആയാ ജോതി പുരുഷ കേശവ് ചേതനകാ സൂര്യ ഉഗാതാ

സൃഷ്ടി പ്രളയപര്യന്ത അമരയഹ് നാതാ

ഇത് ഞാന്‍ എന്റെ ഗീത പുസ്തകത്തില്‍ എഴുതിവച്ചിരുന്നു. നമ്മുടെ അച്ചടിച്ച ഗീത പുസ്തകങ്ങളിലൊന്നുമിതുണ്ടായിരുന്നില്ല. കാര്യകര്‍ത്താക്കളുമായുള്ള ഒരനൗപചാരിക സംഭാഷണ വേളയില്‍ ഇക്കാര്യം ഗുരുജിയോടന്വേഷിച്ചു. ഹിന്ദി സോഹന്‍ലാല്‍ ദ്വിവേദിയാണ് തയാറാക്കിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്തു സുബ്രഹ്മണ്യ ഭാരതി തമിഴിലാണ് എഴുതിയതെന്നുമദ്ദേഹം പറഞ്ഞു. പക്ഷേ തമിഴ് നഷ്ടപ്പെട്ടുപോയി. അതു കിട്ടിയിരുന്നെങ്കില്‍ അതുതന്നെ നമുക്ക് പാടാമായിരുന്നല്ലോ എന്നും ഗുരുജി പറഞ്ഞു.

സംഘപ്രചാരകനായി ഗോപാല്‍ജി ചെന്നൈ നഗരത്തിലായിരുന്ന കാലത്തേ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ എനിക്കവസരമുണ്ടായി. തമിഴ്‌നാടും കേരളവും വെവ്വേറെ പ്രാന്തങ്ങളായ ശേഷം ആ സമ്പര്‍ക്കം കുറഞ്ഞുവന്നു. ആ സംവിധാനം നിലവില്‍ വന്ന 1964 ലെ കോയമ്പത്തൂര്‍ സംഘ ശിക്ഷാ വര്‍ഗ് വരെയേ അടുത്ത സമ്പര്‍ക്കമുണ്ടായിട്ടുള്ളൂ. സംയുക്ത ബൈഠക്കുകളില്‍ അദ്ദേഹം അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ കാര്യമാത്ര പ്രസക്തവും അടുക്കോടും ചിട്ടയോടും കൂടിയവയായിരുന്നു.

ഗോപാല്‍ജി കവിയും ഗാനരചയിതാവുമായിരുന്നു. അക്കാലത്ത് (64 ന് മുന്‍പ്) തമിഴില്‍ വന്ന ഗണഗീതങ്ങള്‍ മിക്കതും അദ്ദേഹത്തിന്റെ രചനകളായിരുന്നു. ഹിന്ദിയില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍, അതു തോന്നിക്കാത്തവിധം സ്വാഭാവികത പുലര്‍ത്തി.

വംഗ പഞ്ചനദബലി വേദി പര്‍

ഹുയേ കയീ ബലിദാന്‍

ഉന്കീ പുണ്യയാദ് മേ ഉംതേ

പ്രശ്‌ന അനേക മഹാന്‍! എന്ന ആവേശദായകമായ ഗീതത്തെ

നരബലികൊടുത്ത വീര വംഗവും  

പാഞ്ചാല വുമിന്റു

നാമിലമസൈത്ത വിനവിടും കേള്‍വി

നെഞ്ചൈ ഉരുക്കിടുതേ

എന്നു ഗോപാല്‍ജി വിവര്‍ത്തനം ചെയ്തു.

സാഗരവസനാ പാവനദേവി

സരസ സുഹാവന ഭാരതമാം

ഹിമഗിരി പീനപയോധര വത്സല

ജനമന ഭാവന ഭാരതമാം

എന്ന പ്രസിദ്ധമായ പഴയ ഗീതത്തെ

അണ്ഡം വണങ്ങിടും ശക്തി പടൈത്തയം

പാവന ഭാരത അന്നൈയേ

മുക്തി രഹസിയം ഉലകുക്കളുത്ത നീ

തന്നൈ മറൈന്തിനി വാഴ്‌വതുമേ  

എന്നാണ് തമിഴിലാക്കിയത്.

പ്രചാരകനെന്ന നിലയ്ക്ക് തമിഴ്‌നാട്ടില്‍ ഗോപാല്‍ജി പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടം ദ്രാവിഡ കഴകം, ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയ ശിഥിലീകരണ പ്രതിലോമ ശക്തികളുടെ വിളയാട്ടക്കാലമായിരുന്നു. ഭാവാത്മക ഹിന്ദുത്വത്തെ കരുത്തേറ്റി നിര്‍ത്താന്‍ പ്രയത്‌നിച്ചവരുടെ മുന്‍നിരയില്‍ അദ്ദേഹമായിരുന്നു. ദക്ഷിണ ഭാരതത്തില്‍ത്തന്നെ സംഘത്തിന്റെതെന്നു പറയാവുന്ന ത്യാഗഭൂമി എന്ന വാരിക അദ്ദേഹമാണ് നടത്തിയത്. പത്രപ്രവര്‍ത്തകനും ലേഖകനുമായി അനുഭവം നേടി. ഒന്നാന്തരം പ്രഭാഷകനുമായിരുന്നു. തമിഴിന്റെ മാധുര്യവും മൂര്‍ച്ചയും നിറഞ്ഞുവഴിയുന്ന  പ്രഭാഷണമായിരുന്നു അദ്ദേഹത്തിന്റേത്. അതേറ്റവര്‍ പുളയുമായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ഹൈന്ദവൈക്യത്തിന്നായി വിശേഷാല്‍ പരിശ്രമമാവശ്യമാണെന്ന്, സംഘത്തിനകത്തും പുറത്തുമുള്ള പ്രമുഖരുടെ അഭിപ്രായത്തെ മാനിച്ചായിരുന്നു അദ്ദേഹത്തെ ഹിന്ദുമുന്നണി രൂപീകരിക്കാന്‍ നിയോഗിച്ചത്. വിവേകാനന്ദ ശിലാസ്മാരക നിര്‍മാണം, വിവിധ സ്ഥലങ്ങളിലെ കൂട്ട മതംമാറ്റല്‍, കന്യാകുമാരി ജില്ലയെ കന്യകാമേരി ജില്ലയാക്കാനുള്ള ഗൂഢനീക്കങ്ങള്‍, മുന്നേറ്റക്കഴകങ്ങളുടെ തമ്മിലടിയുടെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ഹിന്ദി വിരോധം, ഉത്തരേന്ത്യാ വിരോധം, മുസ്ലിം ഭീകരവാദം എന്നിങ്ങനെ എണ്ണമറ്റ പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്താര്‍ജിക്കാന്‍ ഹിന്ദു സമാജത്തെ സജ്ജാക്കുകയായിരുന്നു ആ പച്ച മനുഷ്യന്‍. അദ്ദേഹത്തിന്റെ തലയെടുക്കാന്‍ ആയുധങ്ങളുമായി അവസരം പാര്‍ത്തു നടക്കുന്ന ജിഹാദി ഭീകരര്‍ തമിഴ്‌നാട്ടിലാകെ തിരഞ്ഞു നടന്നു. മധുരൈയിലും കോയമ്പത്തൂരും ആക്രമണങ്ങള്‍ക്കിരയായി. ദൈവാധീനം തമിഴ്‌നാട്ടിലെ ഹൈന്ദവ സമാജത്തിനനുഗ്രഹമായി. അദ്ദേഹം അതില്‍നിന്നു രക്ഷപ്രാപിച്ചു.

ആഡംബരങ്ങളോ അണിഞ്ഞൊരുക്കങ്ങളോ ഇല്ലാതെ സംന്യാസി തുല്യനായി അദ്ദേഹം ജീവിച്ചു 95 വയസ്സുവരെ. വേണുവേട്ടന്‍, ഭരതേട്ടന്‍, പരമേശ്വര്‍ജി, വി. കൃഷ്ണ ശര്‍മാജി മുതലായ ദക്ഷിണ ഭാരതത്തിലെ ആദ്യപ്രചാരകന്മാര്‍ക്കൊപ്പം രാഷ്ട്ര സേവനത്തിന് സമര്‍പ്പിക്കപ്പെട്ടയാളായിരുന്നു ഗോപാല്‍ജി. മനസ്സിലെ നിത്യസാന്നിദ്ധ്യമായി അദ്ദേഹം എന്നുമുണ്ടാവും.

comment

LATEST NEWS


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.