login
സുഭാഷ് ചന്ദ്രന്‍, സാറ ജോസഫ്, മധു സി. നാരായണന്‍ സജിന്‍ ബാബു എന്നിവര്‍ക്ക്പദ്മരാജന്‍ പുരസ്‌കാരം

27 വര്‍ഷമായി പദ്മരാജന്റെ ജന്മദിനത്തില്‍ തിരുവനന്തപുരത്തുവെച്ചാണ് പുരസ്‌കാരദാന ചടങ്ങുകള്‍ നടത്തിയിരുന്നത്.

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പദ്മരാജന്റെ പേരിലുള്ള സാഹിത്യ /ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'യും മികച്ച ചെറുകഥയായി സാറാ ജോസഫിന്റെ 'നീ' യും തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധാനത്തിന്് മധു സി നാരായണനും (കുമ്പളങ്ങി നൈറ്റ്സ്) മികച്ച തിരക്കഥയക്ക് സജിന്‍ ബാബുവും (ബിരിയാണി ) പുരസക്കാരം നേടി. പ്രത്യേക ജൂറി പരാമര്‍ശത്തിന് ബോബി, സഞ്ജയ് (ഉയരെ) അര്‍ഹരായി. ശ്യാമപ്രസാദ് ,ജലജ, വിജയകൃഷ്ണന്‍, പ്രസന്നരാജന്‍, റോസ് മേരി, പ്രദീപ് പനങ്ങാട്  എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

27 വര്‍ഷമായി പദ്മരാജന്റെ ജന്മദിനത്തില്‍ തിരുവനന്തപുരത്തുവെച്ചാണ് പുരസ്‌കാരദാന ചടങ്ങുകള്‍ നടത്തിയിരുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പുരസ്‌കാരദാന ചടങ്ങുകളെക്കുറിച്ചുള്ള വിശദവിവരം

പിന്നാലെ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ്ചെയര്‍മാന്‍ വിജയകൃഷ്ണന്‍,ജനറല്‍ സെക്രട്ടറി ബൈജു ചന്ദ്രന്‍, സെക്രട്ടറി പ്രദീപ് പനങ്ങാട് എന്നിവര്‍ അറിയിച്ചു.

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.