login
സുഡാനിലെ ഇസ്ലാമിക സ്‌കൂളുകളില്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ബാലപീഡനങ്ങള്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിബിസി

പ്രാദേശികമായി ഖല്‍വാ എന്നറിയപ്പെടുന്ന ഏകദേശം മുപ്പതിനായിരത്തോളം ഇസ്ലാമിക വിദ്യാലയങ്ങള്‍ സുഡാനില്‍ പ്രവര്‍ത്തിക്കുന്നു.

ലണ്ടന്‍:സുഡാനിലെ മത വിദ്യാലയങ്ങളില്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ബാല പീഡനങ്ങള്‍ അരങ്ങേറുന്നതായി ബിബിസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കേവലം അഞ്ചു വയസ്സുകാരായ കുട്ടികളെ പോലും ചങ്ങലയ്ക്കിടുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ബിബിസി ന്യൂസ് അറബിക്കിന്റെ 'The Schools that Chain Boys' എന്ന ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു.  

പ്രാദേശികമായി ഖല്‍വാ എന്നറിയപ്പെടുന്ന ഏകദേശം മുപ്പതിനായിരത്തോളം ഇസ്ലാമിക വിദ്യാലയങ്ങള്‍ സുഡാനില്‍ പ്രവര്‍ത്തിക്കുന്നു. ബിബിസി ന്യൂസ് അറബിക്കിന്റെ റിപ്പോര്‍ട്ടര്‍മാര്‍ പതിനെട്ടു മാസങ്ങളോളം ചെലവഴിച്ച് ചിത്രീകരിച്ച വാര്‍ത്താ ചിത്രത്തില്‍ മനുഷ്യാവകാശ, ബാലാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിയ്ക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.  

ചെറിയ ആണ്‍കുട്ടികളെ ചങ്ങലയ്ക്കിട്ടും, ചൂഷണം ചെയ്തും, മര്‍ദ്ദിച്ചും നിര്‍ബന്ധിത മതപഠനത്തിന് വിധേയമാക്കുന്നതായി ഫത്തേ അല്‍ - രഹ്മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളായവരെ ചികില്‍സകള്‍ നിഷേധിച്ച് നട തള്ളുന്നതും സാധാരണമാണ്. ഭീകരമായ മര്‍ദ്ദനത്തിന്റെ ഫലമായി കുട്ടികള്‍ പലപ്പോഴും ജീവശ്ശവങ്ങളായി മാറാറുണ്ട്.  

ഇസ്ലാമിക സ്‌കൂളുകളില്‍ ചെറിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് സാധാരണമാണ്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് നാദെറും ഇസ്മായിലും സാക്ഷ്യപ്പെടുത്തുന്നു. ഖല്‍വയിലെ ഏറ്റവും ഭയാനകമായ പീഡനം ബലാത്സംഗമാണ്.  

ഒമര്‍ അല്‍ ബാഷിറിന്റെ ഇസ്ലാമിക സര്‍ക്കാര്‍ പുറത്തായതോടെ നീതി ലഭിയ്ക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. മുഹമ്മദിന്റെ അമ്മ പറയുന്നു. 'മതമൌലിക വാദികളുടെ സന്തോഷത്തിനായി ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ബലികൊടുക്കണോ ?' അവര്‍ ചോദിയ്ക്കുന്നു.  

ഇതേപ്പറ്റി ചോദിയ്ക്കുമ്പോള്‍ 'ഞങ്ങളുടെ സ്ഥാപനത്തില്‍ മാത്രമല്ല, ഏതാണ്ടെല്ലാ ഖല്‍വകളും ചങ്ങലയ്ക്കിടാറുണ്ട്' എന്ന വിചിത്രമായ ഉത്തരമാണ് മതനേതാക്കളായ ഷെയ്ക്കുമാരില്‍ നിന്ന് ബിബിസി ന്യൂസ് അറബിക്കിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് കിട്ടുന്നത്.  

മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ഡോക്യുമെന്ററി രൂപത്തില്‍ ബിബിസി പുറത്തു വിട്ടത്.

https://www.youtube.com/watch?v=jhzbpuM9jYA

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.