login
കവിഹൃദയം മാനിച്ചില്ല; പൂവ്, റീത്ത്, അനുശോചനം... സുഗതകുമാരി‍ വിലക്കിയതെല്ലാം നല്‍കി; ചിതാഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കുമോ? അഭയയില്‍ ആല്‍മരം നടുമോ?

'മരിക്കുന്നത് ആശുപത്രിയില്‍ നിന്നാണെങ്കില്‍ എത്രയും വേഗം വീട്ടില്‍കൊണ്ടുവരണം. ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം.ആരെയും കാത്തിരിക്കരുത്''

സുഗതകുമാരിയുടെ മൃതദേഹം ശാന്തികവാടത്തിലേക്ക്

തിരുവനന്തപുരം: 'മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം'' ഇതായിരുന്നു മലകളുടെയും ചെടികളുടെയും കാവലാളായിരുന്ന സുഗതകുമാരിയുടെ ആഗ്രഹം.

എന്തൊക്കെ ചെയ്യരുതെന്ന് കവിഹൃദയം ആഗ്രഹിച്ചിരുന്നുവോ അതിനെല്ലാം വിരുദ്ധമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

കൊറോണ ബാധയെ തുടര്‍ന്നുള്ള മരണം ആയതിനാല്‍ പൊതുദര്‍ശനത്തിന് സാധിച്ചില്ല. പകരം അയ്യങ്കാളി ഹാളില്‍ കവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും പുഷ്പചക്രം സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സംഘാടനം. സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കാതെ പതിനായിരക്കണക്കിന് രൂപയുടെ 'ശവപുഷ്പങ്ങള്‍' ചിത്രത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു. ചിതയിലേക്ക് എടുക്കും മുമ്പും ആ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ആ റീത്ത് സമര്‍പ്പിച്ചത്. 'പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്'' എന്ന വാക്കുകള്‍ മൃതദഹേം ചിതയിലേക്കെടുക്കുമ്പോള്‍ പോലും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒമ്പത് പോലീസുകാര്‍ നിരന്നു നിന്ന് ആകാശത്തേക്ക് വെടിമുഴക്കി ഔദ്യോഗിക ബഹുമതി നല്‍കി.

'അനുശോചനയോഗമോ സ്മാരകപ്രഭാഷണങ്ങളോ ഒന്നും വേണ്ട' എന്നുള്ള ആഗ്രഹം പോലും സാധിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അഞ്ചുമണിക്ക് അയ്യങ്കാളി ഹാളില്‍ അനുസ്മരണയോഗം ചേര്‍ന്നു. സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും അടക്കം പ്രഭാഷണവും നടത്തി. 

വീട്ടുകാര്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി. ഇനി ശേഷിക്കുന്ന ആഗ്രഹം ഇതാണ് ''ശാന്തികവാടത്തില്‍ നിന്ന് കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട, പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ച്‌ പേര്‍ക്ക് പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. പിന്നെ തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി പടുത്തുര്‍ത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്..ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവയ്ക്കരുത്''

  comment

  LATEST NEWS


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം


  നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം


  കുമരകം വടക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗം ഗുരുക്ഷേത്രത്തില്‍ മോഷണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.