login
സൂപ്പര്‍ ടീമുമായി വാര്‍ണര്‍; സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തുക്കാട്ടിയ വിരാട് സിങ്ങും പ്രിയം ഗാര്‍ഗും ഇത്തവണ പല മത്സരങ്ങളിലും കളിച്ചേക്കും. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയും ശക്തമാണ്.

ഓപ്പണര്‍മാരായി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയും. മൂന്നാമനായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഈ സീസണില്‍ ആരും കൊതിക്കുന്ന മുന്‍നിര ആര്‍ക്കൊപ്പമെന്ന് ചോദിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നാകും ഉത്തരം. കഴിഞ്ഞ സീസണുകളിലെല്ലാം സ്ഥിരതയോടെ ബാറ്റ് ചെയ്ത താരമാണ് വാര്‍ണര്‍. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ബെയര്‍സ്‌റ്റോ. ഇരുവരും ഒന്നിച്ച് നല്‍കുന്ന തുടക്കം ടീമിന് നിര്‍ണായകമാകും. ഏത് തകര്‍ച്ചയിലും ടീമിന് കരുത്തു പകരുന്ന വില്യംസണിന്റെ സാന്നിധ്യവും ശ്രദ്ധേയമാകും.  

മധ്യനിരയില്‍ വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍ എന്നിവര്‍ കളത്തിലിറങ്ങും. മധ്യ നിരയ്ക്ക് ശക്തി പകരാന്‍ മിച്ചല്‍ മാര്‍ഷോ, മുഹമ്മദ് നബിയോ കളിച്ചേക്കും. അങ്ങനെയെങ്കില്‍ കെയ്ന്‍ വില്യംസണിന് ചില മത്സരങ്ങളിലെങ്കിലും പുറത്തിരിക്കേണ്ടി വരും. വില്യംസണെ മാറ്റി വാര്‍ണര്‍ക്ക് നായക സ്ഥാനം നല്‍കിയതും ഇതുകൊണ്ടുതന്നെ. റഷീദ് ഖാന്റെ സ്പിന്‍ തന്ത്രമാകും ബൗളിങ്ങില്‍ ഹൈദരാബാദിന്റെ കരുത്ത്.  

ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തുക്കാട്ടിയ വിരാട് സിങ്ങും പ്രിയം ഗാര്‍ഗും ഇത്തവണ പല മത്സരങ്ങളിലും കളിച്ചേക്കും. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയും ശക്തമാണ്. എന്നാല്‍ ഐസിസി വിലക്കേര്‍പ്പെടുത്തിയ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്റെ അസാന്നിധ്യം എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.

 

comment
  • Tags:

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.