ന്യൂദല്‍ഹി: ഏഴ് വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് ടൂര്‍ണമെന്റുകളില്‍ ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സുമിത് നാഗല്‍. യുഎസ് ഓപ്പണില്‍ 23 വയസുള്ള താരം അമേരിക്കയുടെ ബ്രാഡ്ലി ക്ലാനെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ കീഴടക്കി. സ്കോര്‍: 6-1, 6-3, 3-6, 6-1.
രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ ഡൊമിനിക് തീമിനെയാകും നാഗല്‍ നേരിടുക. ആദ്യ വിജയത്തിന്റെ ആഹ്ലാദത്തിലാണ് താനെന്നും ഒരിക്കലും മറക്കാത്ത വിജയമാണിതെന്നും നാഗല്‍ പറഞ്ഞു. നേരത്തെ സോംദേവ് വര്മ്മന് 2013ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടിലെത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ താരം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ട് വിജയിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് നേടി നാഗല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: