login
വര്‍ഗീയത കുത്തി ഇളക്കി സമസ്ത മുഖപത്രം; പൗരത്വനിയമത്തില്‍ മോദി സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത‍; 'സുപ്രഭാതം' പത്രത്തിനെതിരെ കേന്ദ്രത്തിന് പരാതി

'പൗരത്വനിയമം: സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഒഴിവാക്കി കേന്ദ്രം സര്‍വേ തുടങ്ങി' എന്നുള്ള വ്യാജ വാര്‍ത്തയാണ് സുപ്രഭാതം ഇന്ന് ഒന്നാം പേജില്‍ നല്‍കിയത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു സര്‍വേയും കേരളത്തില്‍ കേന്ദ്രം നടത്തിയില്ല. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സമസ്തയുടെ പത്രം വ്യാജവാര്‍ത്ത നല്‍കിയത്. ഇതു കരുതികൂട്ടിയുള്ള വ്യാജവാര്‍ത്ത സൃഷ്ടിയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

പാലക്കാട്: കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത നല്‍കിയ സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' പത്രത്തിനെതിരെ പരാതി. വ്യാജവാര്‍ത്ത നല്‍കി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് പത്രം ശ്രമിക്കുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് വകുപ്പിനും കേന്ദ്ര സര്‍ക്കാരിനും നല്‍കിയ പരാതിയില്‍ പറയുന്നു.  

'പൗരത്വനിയമം: സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഒഴിവാക്കി കേന്ദ്രം സര്‍വേ തുടങ്ങി' എന്നുള്ള വ്യാജ വാര്‍ത്തയാണ് സുപ്രഭാതം  ഇന്ന് ഒന്നാം പേജില്‍ നല്‍കിയത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു സര്‍വേയും കേരളത്തില്‍ കേന്ദ്രം നടത്തിയില്ല. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സമസ്തയുടെ പത്രം വ്യാജവാര്‍ത്ത നല്‍കിയത്. ഇതു കരുതികൂട്ടിയുള്ള വ്യാജവാര്‍ത്ത സൃഷ്ടിയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.  

കൊറോണ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൗരത്വനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നുവെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന  ഡിജിറ്റല്‍ സേവന കേന്ദ്രമായ കമ്മ്യൂണിറ്റി സര്‍വീസ് സെന്ററുകള്‍ (സിഎസ്.സി)വഴി വീടുകള്‍ കയറി ഇറങ്ങിയുള്ള വിവരശേഖരണം കേരളത്തില്‍ തുടങ്ങിയെന്നാണ് സുപ്രഭാതം വ്യാജവാര്‍ത്ത നല്‍കിയത്. പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ സര്‍വേ നടത്തുന്നതിനായി ആളുകള്‍ എത്തിയെന്നുള്ള വ്യാജപ്രചരണവും പത്രം അഴിച്ചുവിട്ടിരുന്നു.

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.