login
നടന്‍ സുശാന്തിന്റെ മരണം ആത്മഹത്യ, തൂങ്ങി മരിച്ച മുറിവല്ലാതെ മറ്റൊന്നുമില്ല; സിബിഐക്ക് പരിശോധന റിപ്പോര്‍ട്ട് കൈമാറി എയിംസ് വിദഗ്ധ സംഘം

ജൂണ്‍ നാലിനാണ് സുശാന്ത് സിങ്ങിനെ മുംബൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി സംശയങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചത്.

മുംബൈ : ബോളീവുഡ് താരം സുശാന്ത് സിങ് രാജ്പൂതിന്റേത് ആത്മഹത്യ തന്നെയാണെന്ന് എയിംസിലെ ഡോക്ടര്‍മാരുടെ സംഘം. തൂങ്ങമരിക്കുന്നതിനിടെ ശരീരത്തില്‍ ഉണ്ടായ മുറിവല്ലാതെ മറ്റൊന്നും സുശാന്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിക്കഴിഞ്ഞു.  

സുശാന്തിന്റേത് ആത്മഹത്യ തന്നെയാണ്. തൂങ്ങിമരിച്ചതിന്റെ മുറിവുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടിട്ടുള്ളത് അല്ലാതെ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബലം പ്രയോഗം നടന്നതിന്റെ ഒരു അടയാളവും സുശാന്തിന്റെ ശരീരത്തില്‍ ഇല്ല. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കഴിയില്ലെന്നും ഫോറന്‍സിക് സംഘത്തിന്റെ മേധാവി ഡോ.സുധീര്‍ ഗുപ്ത അറിയിച്ചു.  

ജൂണ്‍ നാലിനാണ് സുശാന്ത് സിങ്ങിനെ മുംബൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി സംശയങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകി റിയ അന്വേഷണവും നേരിടുന്നുണ്ട്.

 

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.