ഒ രാജഗോപാല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായിരുന്ന എസ്.വി.പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ സമര പരിപാടിയിലേക്ക്. ആദ്യ ഘട്ടം എന്ന നിലയില്‍ പ്രദീപിന്റെ അമ്മ ആര് വസന്ത കുമാരി ബുധനാഴ്ച സെക്രട്ടേറിയറ്റ് നടയില്‍ രാവിലെ 10 മുതല്‍ സത്യാഗ്രഹം അനുഷ്ടിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യും. ഒ രാജഗോപാല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കന്വീനര് കെ എം ഷാജഹാന് അറിയിച്ചു.
ഒന്നര മാസം മുന്‍പ് കാരയ്ക്കാമണ്ഡപത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തിലാണ് പ്രദീപ് കൊല്ലപ്പെടുന്നത്. അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന വാഹനം കസ്റ്റഡിയെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇത് സ്വാഭാവിക അപകടമല്ലെന്നും നിരവധി സംശയങ്ങള്‍ ഉണ്ടെന്നും പ്രദീപിന്റെ അമ്മയും ഭാര്യയും ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കാനോ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൊതുസമൂഹത്തിന്റെയും സംശയം ദൂരീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേരത്തേ ആരോപിച്ചിരുന്നു.
'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം
കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്
ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി
തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി
പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി
പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്സിന് സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല
വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി
എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന് ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ