login
സ്വധാമഗമനം ആട്ടക്കഥ 15ന് അരങ്ങിലെത്തും

ഭാഗവതത്തെ അടിസ്ഥാനമാക്കി രചിച്ച ആട്ടക്കഥ ദശാവതാരം പുറപ്പാടോടു കൂടിയാണ് അരങ്ങിലെത്തുന്നത്.

പാലക്കാട്: കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തില്‍ സ്വധാമഗമനം എന്ന ആട്ടക്കഥ ഈ മാസം 15ന് വൈകിട്ട് നാലിന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് സംഘടാകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  

ഭാഗവതത്തെ അടിസ്ഥാനമാക്കി രചിച്ച ആട്ടക്കഥ ദശാവതാരം പുറപ്പാടോടു കൂടിയാണ് അരങ്ങിലെത്തുന്നത്. ഭാഗവത ഏകാദശ സ്‌കന്ധത്തില്‍ നിന്നുള്ള ബലരാമകൃഷ്ണ്മാരുടെ യാദവകുലനാശ വിവരണവും വ്യാധന്റെ രംഗപ്രവേശവും ദാരുകന്റെ ദുംഖവും ഭാഗവന്റെ സ്വര്‍ഗ്ഗാരോഹണവും യുധിഷ്ഠിര , അര്‍ജ്ജുനാദികളുടെ നിസ്സഹായവസ്ഥയും തുടര്‍ന്നുള്ള വൈകുണ്ഠ ദര്‍ശനവുമാണ് പ്രധാനരംഗങ്ങളായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.  

ഈ കഥയുടെ ചൊല്ലിയാട്ടം 14ന് രാവിലെ 9.30ന് മൂത്താന്‍തറ ശ്രീകര്‍ണ്ണകിയമാന്‍ ക്ഷേത്ര മണ്ഡപത്തില്‍ നടക്കുമെന്ന് കല്ലേക്കുളങ്ങര കഥകളി ഗ്രാം കലാമണ്ഡലം വെങ്കിട്ടരാമന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഉദയ എസ്. ദാസ്, വിജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

comment

LATEST NEWS


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്


ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്‌സിന്‍ സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല


ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു


നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു; അപകടം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.