മെല്‍ബണ്‍: ടി 20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഏതാണ്ടുറപ്പായ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്്ക്ക്് തയ്യാറെടുക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. സെപ്തംബറിലാണ് ഇംഗ്ലണ്ട്- ഓസ്ട്രേലിയ പരിമിത ഓവര്‍ മത്സരങ്ങളുടെ പരമ്പര.
ടി 20 ലോകകപ്പ് മാറ്റിവച്ചുകൊണ്ടുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രഖ്യാപനം ഈ ആഴ്ച വരുമെന്നാണ് പ്രതീക്ഷ. അതിനാല്‍ സ്പെ്തംബറില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതയായി ഓസ്ട്രേലിയയിലെ ദ ഡെയ്്ലി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഓസ്ട്രേലയയില്‍ ഒക്ടോബര്‍ പതിനെട്ട് മുതല്‍ നവംബര്‍ പതിനഞ്ചുവരെയാണ് ടി 20 ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ലോകത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ലോകകപ്പ് നടത്തുക ദുഷ്ടകരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: