login
കേരളത്തിലെത്തി തിരിച്ച് പോയ 150 പേര്‍ക്ക് കൊറോണ; മലയാളികളെ സൂക്ഷിക്കണമെന്ന് തമിഴ്നാട്; കര്‍ശന പരിശോധന നടത്താനും ഉത്തരവ്

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കെത്തുന്നവരില്‍ നടത്തിയ പരിശോധനയില്‍ പകുതിയില്‍ അധികം പേര്‍ക്കും കൊറോണ സ്ഥിരീകിരിച്ചു. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഇതര നാടുകളിലേക്ക് മടങ്ങിയ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 110 മലയാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കെത്തുന്നവരില്‍ നടത്തിയ പരിശോധനയില്‍ പകുതിയില്‍ അധികം പേര്‍ക്കും കൊറോണ സ്ഥിരീകിരിച്ചു. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.  

ഇതേ തുടര്‍ന്ന്, കേരളത്തില്‍ നിന്നു തിരിച്ചെത്തുന്നവരെ സൂക്ഷിക്കണമെന്നും കര്‍ശമായി പരിശോധിക്കണമെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും തിരിച്ചെത്തിയ മലയാളികള്‍ക്കും കൊറോണ പോസിറ്റീവായി. കേരളത്തില്‍ നിന്നും കൊറോണ രോഗവാഹകരായി കുവൈത്തിലെത്തിയ നാലു നഴ്സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കേരളത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടത്താത്തതാണ് കാരണം. മരിച്ച പല കേസുകളിലും രോഗത്തിന്റെ ഉറവിടം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  

കേരളത്തിലെ കൊറോണ രോഗികളില്‍ 90 ശതമാനവും പ്രവാസികളാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.  ടെസ്റ്റ് നടക്കുന്നതില്‍ 90 ശതമാനവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരിലുമാണ് എന്നതുകൊണ്ടാണിതെന്ന സത്യം മറച്ചു പിടിക്കുകയാണ്. ടെസ്റ്റുകള്‍ കൂടുതല്‍ പ്രവാസികളില്‍ നടത്തിയാല്‍ കേസുകള്‍ കൂടുതല്‍ അവരില്‍ത്തന്നെ കണ്ടെത്തുക സ്വാഭാവികമാണ്.

comment

LATEST NEWS


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍


നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് നേരത്തെയും പൂഴ്ത്തി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.