login
ഹിന്ദുവികാരം വ്രണപ്പെടുത്തിയതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് താണ്ഡവ് ‍നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈം വീഡിയോ

ഹിന്ദു ദൈവങ്ങളെ തെറ്റായി ചിത്രീകരിച്ചും ജാതി രംഗങ്ങള്‍ കുത്തിനിറച്ചും വര്‍ഗ്ഗീയ വികാരങ്ങളുണര്‍ത്തുന്ന ഡയലോഗുകള്‍ നിറച്ചും താണ്ഡവ് എന്ന പരമ്പര ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരമ്പര നിരോധിക്കണമെന്നും നിരുപാധികം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

മുംബൈ:ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് നിരുപാധികം മാപ്പ് പറയുന്ന പ്രസ്താവനയുമായി താണ്ഡവ് സിനിമയുടെ നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈം വീഡിയോ.

ഹിന്ദു ദൈവങ്ങളെ തെറ്റായി ചിത്രീകരിച്ചും ജാതി രംഗങ്ങള്‍ കുത്തിനിറച്ചും വര്‍ഗ്ഗീയ വികാരങ്ങളുണര്‍ത്തുന്ന ഡയലോഗുകള്‍ നിറച്ചും താണ്ഡവ് എന്ന പരമ്പര ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരമ്പര നിരോധിക്കണമെന്നും നിരുപാധികം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെ തിങ്കളാഴ്ച ലഖ്‌നോവില്‍ എഫ് ഐആര്‍ ഫയല്‍ ചെയ്തിരുന്നു.  നിരവധി സംഘടനകളും വ്യക്തികളും ഈ പരമ്പര നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറിനെ സമീപിച്ചതോടെയാണ് ആമസോണ്‍ പ്രൈം വീഡിയോസ് നിരുപാധികം മാപ്പ് ചോദിച്ചത്.

ഏതെങ്കിലും വ്യക്തിയുടെയോ, സമുദായത്തിന്‍റെയോ മതത്തിന്‍റെയോ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ മനപൂര്‍വ്വം ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പേര്‍ ഈ പരമ്പരയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്ുവരുന്നതായി വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.

ജനവരി 15നാണ് താണ്ഡവ് ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം തുടങ്ങിയത്. സെയ്ഫ് അലി ഖാന്‍, ഡിമ്പിള്‍ കപാഡിയ, മൊഹമ്മദ് സീഷന്‍ അയുബ്, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഒരിക്കലും വിരമിക്കാന്‍ ഉദ്ദേശമില്ലാത്ത അച്ഛനില്‍ നിന്നും പ്രധാനമന്ത്രി കസേര മോഹിക്കുന്ന സമര്‍ പ്രതാപ് (സെയ്ഫ് അലിഖാന്‍) എന്ന മകന്റെ കഥയാണ് താണ്ഡവ് പറയുന്നത്.

എന്നാല്‍ ഇതുവരെ പരമ്പര പിന്‍വലിക്കുന്ന കാര്യത്തില്‍ ആമസോണ്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

 

  comment

  LATEST NEWS


  'പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം'; മത്സ്യ പ്രവര്‍ത്തകസംഘം പ്രക്ഷോഭത്തിലേക്ക്


  കായംകുളം താപനിലയം: സൗരവൈദ്യുത പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും


  ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചെനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍


  തപസ്യ സംസ്ഥാന വാര്‍ഷികോത്സവം നാളെ; സംവിധായകന്‍ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും


  എല്‍ഡിഎഫ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ പുത്തിരിക്കണ്ടത്ത് വേദി പങ്കിട്ടത് പിണറായി അടക്കം നൂറോളം പേര്‍ക്കൊപ്പം


  ചിഹ്നം അരിവാള്‍ ചുറ്റിക കൈപ്പത്തി; കോണ്‍ഗ്രസ്-സിപിഎം സഖ്യവും ധാരണയും നാലിടത്ത് പരസ്യം, കേരളത്തില്‍ രഹസ്യം


  ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; ക്ഷേത്രം കീഴ്ശാന്തി പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കമിട്ടു, നിവേദ്യം ഉച്ചപൂജയ്ക്ക് ശേഷം


  അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.