login
ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ നാവിഗന്റ് പേരുമാറി; ഇനി 'ഗൈഡ്ഹൗസ്'

ടെക്‌നോപാര്‍ക്കിലെ അത്യാധുനികസൗകര്യങ്ങളുള്ള നാല്ഓഫീസുകളിലാണ്‌ഗൈഡ്ഹൗസിന്റെ പ്രവര്‍ത്തനം

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക്ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവിഗന്റ്ഇന്ത്യയെ'ഗൈഡ്ഹൗസ്ഇന്ത്യപ്രൈവറ്റ്‌ലിമിറ്റഡ്' എന്ന് പുനര്‍നാമകരണംചെയ്തു. നാവിഗന്റ്ഇന്ത്യയുടെ മാതൃകമ്പനിയായ നാവിഗന്റ്കണ്‍സള്‍ട്ടിങ്ങിനെ, വാഷിങ്ങ്ടണ്‍ ആസ്ഥാനമായഗൈഡ്ഹൗസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പേരുമാറ്റം. വെരിറ്റാസ്‌ക്യാപിറ്റലിന്റെ  പോര്‍ട്ട്ഫോളിയോ കമ്പനിയായഗൈഡ്ഹൗസ് സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക്മാനേജ്‌മെന്റ്കണ്‍സള്‍ട്ടിങ്ങ്  നല്‍കുന്ന ലോകത്തെ പ്രമുഖസ്ഥാപനമാണ്.  

ടെക്‌നോപാര്‍ക്കിലെ അത്യാധുനികസൗകര്യങ്ങളുള്ള നാല്ഓഫീസുകളിലാണ്‌ഗൈഡ്ഹൗസിന്റെ പ്രവര്‍ത്തനം. ഏറ്റെടുക്കലിന് ശേഷം, നാവിഗന്റ് ബിപിഎംപ്രൈവറ്റ്‌ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിച്ചുവന്നിരുന്നത്.കേന്ദ്രസര്‍ക്കാരിന്റെയും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെയുംഅംഗീകാരംലഭിച്ചതോടെ 2020 ജൂലൈ 17 മുതല്‍  ഗൈഡ്ഹൗസ്ഇന്ത്യപ്രൈവറ്റ്‌ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി.  

ഇതോടെ, വാഷിങ്ങ്ടണ്‍ ഡിസിആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈഡ്ഹൗസിന്റെപ്രവര്‍ത്തനം  വാണിജ്യവിപണിവിഭാഗങ്ങളിലേക്കും, നാവിഗന്റിന്  ഉപയോക്താക്കളുള്ള  ആഗോളമേഖലകളിലേക്കുംവ്യാപിക്കുകയാണ്.ഗൈഡ്ഹൗസ് എന്ന പൊതു നാമധേയത്തിലാവുംആഗോളതലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം.  സ്‌കോട്ട് മക്ലിന്‍ന്റൈര്‍ ആണ് കമ്പനിയുടെചീഫ് എക്‌സിക്യൂട്ടീവ്ഓഫീസര്‍ (സിഇഒ).

സമാനതകളില്ലാത്ത ഒരുമാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ്‌രാജ്യത്ത് നിലവില്‍വരുന്നത്. വാണിജ്യവിപണിയിലും പൊതുമേഖലാസ്ഥാപനങ്ങളിലുംഒരേ പോലെമികവുറ്റ പ്രവര്‍ത്തനം  കാഴ്ചവെയ്ക്കാന്‍ കമ്പനിക്കാവും. ലോകമെമ്പാടുമുള്ള 50-ലധികംഓഫീസുകളിലായി 8,000-ത്തിലധികംജീവനക്കാരുള്ളഒരുആഗോളസ്ഥാപനമാണ് ഗൈഡ്ഹൗസ്.  

ഹെല്‍ത്ത്‌കെയര്‍, ധനകാര്യസേവനങ്ങള്‍, ഊര്‍ജം, ദേശസുരക്ഷ, എയ്റോസ്പേസ്, പ്രതിരോധം തുടങ്ങിസുപ്രധാന മേഖലകളിലെ ഉപയോക്താക്കള്‍ക്കായി നൂതനമായഉത്പന്നങ്ങളും പരിഹാരങ്ങളുംവൈദഗ്ധ്യവും നല്‍കാനാവുന്ന  വിധത്തിലാണ് കമ്പനിയുടെവിപുലീകരണം. ഗൈഡ്ഹൗസിന്  നിലവില്‍  2500നടുത്ത്ജീവനക്കാരാണ്ഇന്ത്യയില്‍ഉള്ളത് .

 

മാനേജ്‌മെന്റ്, ടെക്‌നോളജി, റിസ്‌ക്കണ്‍സള്‍ട്ടിങ്ങ്‌മേഖലയില്‍സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കുംവാണിജ്യസംരംഭങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്ന ആഗോള കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്‌ഗൈഡ്ഹൗസ്.  കാലാനുസൃതമായമാറ്റങ്ങള്‍, സാങ്കേതികവിദ്യയില്‍ഊന്നിയുള്ള നവീകരണങ്ങള്‍, റെഗുലേറ്ററി സമ്മര്‍ദങ്ങള്‍ എന്നിവ നേരിടുന്ന വിപണികളെയും ഉപയോക്താക്കളെയുംകേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇടപാടുകാരെ, അവരുടെഏറ്റവുംകഠിനമായവെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുന്നതില്‍കാര്യക്ഷമമായ പ്രവര്‍ത്തനമാണ്കാഴ്ചവെയ്ക്കുന്നത്. അഡൈ്വസറി, കണ്‍സള്‍ട്ടിങ്ങ്, ഔട്ട്സോഴ്‌സിങ്ങ്, ടെക്‌നോളജി / അനലിറ്റിക്സ്‌സേവനങ്ങളിലൂടെ ഭാവിയിലെവളര്‍ച്ചയ്ക്കുംവികാസത്തിനും  വിജയത്തിനുംവഴിയൊരുക്കുന്ന നൂതനമായ പരിഹാരങ്ങളാണ് ഉപയോക്താക്കള്‍ക്കായിസൃഷ്ടിക്കുന്നത്.  വാഷിങ്ങ്ടണ്‍ ഡിസിആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 50-ലധികംലൊക്കേഷനുകളിലായി 8,000-ത്തില്‍ അധികം പ്രൊഫഷണലുകളുണ്ട്.  

പരമ്പരാഗതവുംഉയര്‍ന്നുവരുന്നതുമായസാങ്കേതികവിദ്യകള്‍, വിപണികള്‍, ദേശീയ-അന്തര്‍ദേശീയ സമ്പദ്വ്യവസ്ഥകളിലെ അജണ്ട നിശ്ചയിക്കുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ എന്നിവയില്‍ആഴത്തില്‍അറിവുള്ള, അനുഭവസമ്പന്നരായ പ്രൊഫഷണലുകളാണ് കമ്പനിയെ നയിക്കുന്നത്.  കൂടുതല്‍വിവരങ്ങള്‍ക്ക്:  ംംം.ഴൗശറലവീൗലെ.രീാ

വെരിറ്റാസ്‌ക്യാപിറ്റല്‍

ലോകത്തെ മുന്‍നിരപ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ്ക മ്പനിയായ വെരിറ്റാസ്‌ക്യാപിറ്റല്‍ ആഗോളതലത്തില്‍ സര്‍ക്കാര്‍, സ്വകാര്യവാണിജ്യസംരംഭങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നു. ടെക്നോളജി, ടെക്‌നോളജി അധിഷ്ഠിതമേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എയ്റോസ്പേസ്, ഡിഫന്‍സ്, ഹെല്‍ത്ത്‌കെയര്‍, സോഫ്റ്റ്വെയര്‍, ദേശസുരക്ഷ, കമ്മ്യൂണിക്കേഷന്‍സ്,  ഊര്‍ജം, സര്‍ക്കാര്‍സേവനങ്ങള്‍, വിദ്യാഭ്യാസംതുടങ്ങി തന്ത്രപ്രധാന മേഖലകളിലുള്ള  കമ്പനികളിലാണ്  ശ്രദ്ധയൂന്നുന്നത്. ഓര്‍ഗാനിക്, ഇനോര്‍ഗാനിക്‌രീതികളിലൂടെ, നിക്ഷേപിക്കുന്ന കമ്പനികളില്‍ നിര്‍ണായക പരിവര്‍ത്തനം വരുത്തിമൂല്യംസൃഷ്ടിക്കാനാണ് ശ്രമം.  വെരിറ്റാസിനെക്കുറിച്ചും,  പുതിയതും പഴയതുമായ നിക്ഷേപങ്ങളെക്കുറിച്ചുംകൂടുതല്‍വിവരങ്ങള്‍ക്ക്: ംംം.്‌ലൃശമേരെമുശമേഹ.രീാ സന്ദര്‍ശിക്കുക.

 

comment

LATEST NEWS


'രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം; രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യം'; ആശംസയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്


ടൈംസ് സ്‌ക്വയറിലും 'ജയ് ശ്രീറാം'വിളികള്‍; ഡിസ്പ്ലേ ബോര്‍ഡുകളില്‍ രാമന്റെ 3ഡി ഛായാചിത്രങ്ങള്‍; ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയും


പുതിയ ഇന്ത്യയുടെ പുതിയ തുടക്കം; ആര്‍എസ്എസിന്റെ മുപ്പത് വര്‍ഷത്തെ ശ്രമം ഫലം കണ്ടു: മോഹന്‍ ഭാഗവത്


ശ്രീരാമന്‍- സംസ്‌കാരത്തിന്റെ അടിത്തറ; നാനാത്വത്തില്‍ ഏകത്വം എന്ന സത്ത: നരേന്ദ്ര മോദി


കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്


യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായും സംഘവും അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്


കേരളം മുള്‍മുനയില്‍; സമ്പര്‍ക്കവും ഉറവിടവും അറിയാത്ത കേസുകളും വര്‍ധിക്കുന്നു; ഇന്ന് രോഗബാധിതരായത് 1195 പേര്‍; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്


ക്ലബ് കെട്ടിടത്തിന്റെ വാടകയ്ക്കായി പൊതു നിരത്തിലെ ലൈറ്റ് അഴിച്ചു വിറ്റ് സിപിഎം പ്രവര്‍ത്തകര്‍; 50000ന്റെ സോളാര്‍ലൈറ്റ് വിറ്റത് 2000 രൂപയ്ക്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.