login
ബിജെപിയില്‍ ചേരാനൊരുങ്ങി തെലങ്കാന‍യിലെ കോണ്‍ഗ്രസ് എംഎല്‍എ; മുന്‍പ് ബിജെപിയെക്കുറിച്ച് നടത്തിയ പ്രവചനം ഓര്‍മിപ്പിച്ച് രാജഗോപാല്‍ റെഡ്ഡി

മുനുഗൊഡെ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം

ഹൈദരാബാദ്: കോണ്‍ഗ്രസ് വിടുമെന്നും ഉടന്‍ ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ച് നല്‍ഗൊണ്ട ജില്ലയില്‍നിന്നുള്ള പാര്‍ട്ടി എംഎല്‍എ കോമാതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി. മുനുഗൊഡെ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. വെങ്കടേശ്വര ഭഗവാനെ കണ്ടു തൊഴുതശേഷം വെള്ളിയാഴ്ച തിരുമലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജഗോപാല്‍ റെഡ്ഡി. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്)യോട് ശക്തമായി പോരാട്ടം നടത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ടിആര്‍എസിന് ബദല്‍ ബിജെപി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച താന്‍ നേരത്തേ പ്രവചിച്ചിരുന്നതാണെന്നും രാജഗോപാല്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. ' ഞാന്‍ എന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. ദുബക്ക് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ തെളിയിക്കുന്നത് അതാണ്.'- രാജഗോപാല്‍ റെഡ്ഡി പറയുന്നു. 

വരും ദിവസങ്ങളില്‍ ബിജെപി തെലങ്കാനയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യം മനസില്‍ സൂക്ഷിച്ച് ഉടന്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. രാജഗോപാല്‍ റെഡ്ഡി പാര്‍ട്ടി വിട്ടാല്‍ നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങും. 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും 12 പേര്‍ കൂട്ടത്തോടെ ടിആര്‍എസില്‍ ചേര്‍ന്നു. 

ഒരു സീറ്റ് ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായി. രാജഗോപാല്‍ റെഡ്ഡിയുടെ മൂത്ത സഹോദരന്‍ കോമാതി റെഡ്ഡി വെങ്കട് റെഡ്ഡി ഭോങ്കിര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയും പിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയുമാണ്. 'എന്റെ മൂത്ത സഹോദരന്‍ കോണ്‍ഗ്രസില്‍ തുടര്‍ന്നേക്കാം. പിസിസി അധ്യക്ഷനായേക്കാം. പക്ഷെ ഞാന്‍ ബിജെപിയല്‍ ചേരാന്‍ പോകുന്നു'- രാജഗോപാല്‍ റെഡ്ഡി വ്യക്തമാക്കി.  

 

    comment

    LATEST NEWS


    'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


    കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


    ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


    തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


    പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


    പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


    വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


    എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.