login
ടെലിഹെല്‍ത്തിനെ കാര്യമായി പ്രോത്സാഹിപ്പിക്കണം; ഹെല്‍ത്ത് സര്‍വീസിനുള്ള ചെലവ് മെഡിക്കെയര്‍ വഹിക്കുമെന്ന് സീമാ വര്‍മ

കോവിഡ് 19 എന്ന മഹാമാരിയുടെ വെല്ലുവിളികള്‍ എങ്ങനെ തരണം ചെയ്യാമെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് സംഘടിപ്പിച്ച സൂം മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സീമാ വര്‍മ.

കലിഫോര്‍ണിയ : കോവിഡ് വ്യാപനം ശക്തമായതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങി ഡോക്ടര്‍മാരെ കാണുന്നതിനോ, വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതിനോ ഉള്ള സാഹചര്യം നിലവിലുള്ളതിനാല്‍ ഏക ആശ്രയമായ ടെലിഹെല്‍ത്ത് സര്‍വീസ് പ്രയോജനപ്പെടുത്തുമ്പോള്‍, അതിനു വരുന്ന ചെലവ് മെഡിക്കെയറില്‍ നിന്നും ലഭിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് സെന്റേഴ്‌സ് ഫോര്‍ മെഡിക്കെയര്‍ ആന്റ് മെഡിക്കെയര്‍ സര്‍വീസ് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക ഫോഴ്‌സ് അംഗം സീമാ വര്‍മ പറഞ്ഞു.

കോവിഡ് 19 എന്ന മഹാമാരിയുടെ വെല്ലുവിളികള്‍ എങ്ങനെ തരണം ചെയ്യാമെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് സംഘടിപ്പിച്ച സൂം മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സീമാ വര്‍മ. ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ മഹാമാരിയെ നേരിടുന്നതിന് ടെലി ഹെല്‍ത്തിനെ കാര്യമായി പ്രോത്സാഹിപ്പിക്കണമെന്നും ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയില്‍ പോകാതെ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്ന ടെലി ഹെല്‍ത്ത് സര്‍വീസിനെ മെഡിക്കെയറിന്റെ പരിധിയില്‍ ഈയിടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സീമാ വര്‍മ പറഞ്ഞു.

മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ല, എന്നാല്‍ കൊറോണ വൈറസ് കേസ്സുകള്‍ താരതമ്യേന കുറഞ്ഞു വരുന്നു. 340 മില്യണ്‍ ആളുകളെ സഹായിക്കാന്‍ സിഎംഎസ് തയാറായിരിക്കുന്നു. രാജ്യത്ത് ഉടനീളം അക്ഷീണം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രഫഷണല്‍, ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സ് എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും സീമ പറഞ്ഞു. എഫ്എംഎ ബോര്‍ഡ് ഓഫ് ട്രസ്റ്റി ഡോ. ബോബി, ഡോ. ഷീലാ, ഡോ. ഹുമയൂണ്‍ ചൗധരി എന്നിവരും മീറ്റിങ്ങില്‍ പങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.