login
തായ്‌ലന്‍ഡ് ഓപ്പണ്‍; സിന്ധുവും സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്ത്

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് സിന്ധുവിനെ അട്ടിമറിച്ചു.

ബാങ്കോക്ക്: രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചുവന്ന ലോക ചാമ്പ്യന്‍ പി.വി. സിന്ധുവിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് സിന്ധുവിനെ അട്ടിമറിച്ചു. ഏറെക്കാലത്തിനുശേഷം കളിക്കളത്തില്‍ ഇറങ്ങിയ സിന്ധു മിയക്കെതിരെ ആദ്യ ഗെയിം 21-16ന് സ്വന്തമാക്കി. എന്നാല്‍ അവസാന രണ്ട് ഗെയിമുകളില്‍ സിന്ധുവിന് കാലിടറി. ഒപ്പത്തിനൊപ്പം പൊരുതിയ രണ്ടാം ഗെയിം 24-26 ന് നഷ്ടമായി. അവസാന ഗെമില്‍ അനായാസം (13-21)കീഴടക്കി. ഏഴുപത്തിനാല് മിനിറ്റില്‍ കളി അവസാനിച്ചു.  

പുരുഷ വിഭാഗത്തില്‍ ലോക 13-ാം സീഡായ  ബി. സായ് പ്രണീതും ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. തായ്‌ലന്‍ഡിന്റെ കന്റാഫോണാണ് സായ് പ്രണീതിനെ അട്ടിമറിച്ചത്. സ്‌കോര്‍ 21-16, 21-10.

അതേസമയം ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ടീമായ സാത്‌വിക്-അശ്വിനി സഖ്യം ആദ്യ റൗണ്ടില്‍ വിജയം നേടി. ഇന്തോനേഷ്യയുടെ ഹാഫിസ് ഫൈസല്‍- ഗ്ലോറിയ ടീമിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 21-11, 27-29, 21-16.

 

comment

LATEST NEWS


ജസ്‌നയുടെ തിരോധാനം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു


മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.