login
'കേരളത്തിലെന്തുകൊണ്ട് പരിശോധന ആയിരത്തിനടുത്തു മാത്രം' മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയ ചോദ്യത്തിനുത്തരം പറയുന്ന കണക്കുകള്‍

വ്യാപക പരിശോധന നടത്തിയാല്‍ കേരളത്തിലെ രോഗികള്‍ ആയിരത്തിനു താഴെ എന്നത് പതിനായിരത്തിനു മേല്‍ ഉണ്ടാകും എന്നുറപ്പ്

തിരുവനന്തപുരം: 'മറ്റ് സംസ്ഥാനങ്ങളൊക്കെ പ്രതിദിനം പതിനായിരത്തിലധികം കൊറോണ പരിശോധന നടത്തുമ്പോള്‍  കേരളത്തിലന്തുകൊണ്ട് ആയിരത്തിനടുത്തുമാത്രം' എന്നു പതിവ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. ' ദീര്‍ഘ നേരമായി ഞാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു, ഇത്തരമൊരു ചോദ്യം ആരും ഉയര്‍ത്തിയില്ല' എന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യരംഗത്ത് കേരള മാതൃകയെ തള്ളി ഉയര്‍ത്തുന്നവര്‍ക്കോ പി ആര്‍ പണിയിലൂടെ മുഖ്യമന്ത്രിയുടെ റേറ്റിംഗ് ഉയര്‍ത്തുന്നവര്‍ക്കോ ഇതിനു മറുപടിയില്ല..  

പക്ഷേ, കൊറോണ സംബന്ധിച്ച കണക്കുകളും പ്രവാസികളുടെ മടക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യവും ഇതിന് മറുപടി പറയും.

ജനസാന്ദ്രതയുടെ കാര്യം പറഞ്ഞാല്‍ രാജ്യത്ത് എട്ടാം സ്ഥാനത്താണ് കേരളം(860). ഒന്‍പതാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശും(829) കേരളവും ഇക്കാര്യത്തില്‍ അടുത്തടുത്തു നില്‍ക്കും. ഒന്നാം സ്ഥാനത്ത് നില്‍കുന്ന ദല്‍ഹിയിലെ ജനസാന്ദ്രത (11,320) കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ പന്ത്രണ്ട് ഇരട്ടിയാണ്.പോണ്ടിച്ചേരിയും ബംഗാളും ബീഹാറും  കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളാണ്.ഏഴ് യൂണിയന്‍ ഭരണപ്രദേശം ഉള്‍പ്പെടെ 36 സംസ്ഥാനങ്ങള്‍ ഉള്ള രാജ്യത്ത് വലുപ്പത്തില്‍ 21 -ാംസ്ഥാനവും ജനസംഖ്യയില്‍ 13 -ാം സ്ഥാനവുമാണ് കേരളത്തിന്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചാണ് കൊറോണ യില്‍ കേരള മാതൃക എന്ന തള്ളല്‍.

കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ 17-ാം സ്ഥാനത്താണ് കേരളം. പഞ്ചാബ്, ഹരിയാന, ജമ്മൂകാശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാള്‍ ജനസംഖ്യകുറഞ്ഞിട്ടും രോഗികള്‍ കൂടുതലുള്ള  സംസ്ഥാനങ്ങള്‍.  

മെയ് 20 വരെ ആകെ 25.12 ലക്ഷം കൊറോണ പരിശോധന നടന്നപ്പോള്‍ കേരളത്തില്‍ അരലക്ഷം( 46,958) പരിശോധന പോലും നടന്നില്ല എന്നതും കാണണം. മെയ് 20 ന് ഒറ്റ ദിവസം മാത്രം രാജ്യത്ത് 1,08,121 പരിശോധന നടന്നു. കേരളത്തില്‍ അന്ന് പരിശോധിച്ചത് വെറും 1558 പേരെ. തമിഴ്‌നാട്ടില്‍ മൂന്നര ലക്ഷത്തിലധികവും മഹാരാഷ്ടയില്‍ മൂന്നു ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തിയപ്പോളാണ് ആരോഗ്യ രംഗത്ത് മാതൃക എന്നു പറയുന്ന കേരളത്തിന്റെ അരലക്ഷത്തില്‍ താഴെയുള്ള പരിശോധന.

ആഡ്രാപ്രദേശ്(2,58,533),രാജസ്ഥാന്‍(254,533),ഉത്തരപ്രദേശ്(182,184),കര്‍ണാടക(158,599),ഗുജറാത്ത്(154,674) സംസ്ഥാനങ്ങളൊക്കെ ഒന്നരലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തികഴിഞ്ഞു.

കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണെന്നു കാട്ടി മേനി പറയാന്‍ വേണ്ടിയാണ് പരിശോധനകള്‍ കുറച്ചത്. പ്രവാസികളുടെ വരവോടെ ഇത് ഏറെക്കുറെ പൊളിയുകയാണ്. പ്രവാസികളെ നിര്‍ബന്ധമായും പരിശോധിക്കേണ്ടി വരുന്നു. രോഗം കണ്ടെത്തുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ വ്യാപക പരിശോധന നടത്തിയാല്‍ കേരളത്തിലെ രോഗികള്‍ ആയിരത്തിനു താഴെ എന്നത് പതിനായിരത്തിനു മേല്‍ ഉണ്ടാകും എന്നുറപ്പ്.  

 

 

 

comment

LATEST NEWS


ഒരു വര്‍ഷം ചരിത്രം സംഭവബഹുലം


ഒക്‌ടോബറില്‍ ലോകകപ്പ് നടത്തുക ദുഷ്‌കരം: ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റെന്ന് പറഞ്ഞിട്ടില്ല: ബെന്‍ സ്‌റ്റോക്‌സ്


സിരി എ ഇരുപതിന് പുനരാരംഭിക്കും


അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ഊര്‍ജ്ജിതമാക്കി ഇന്ത്യ; അക്സയ്ചിന്‍ പിടിച്ചെടുക്കുമെന്ന ആശങ്കയില്‍ ചൈന; ലഡാക്കില്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം


വീടിനു തീവച്ച കേസിലെ പ്രതിയെയും വെട്ടുകേസിലെ പ്രതിയെയും പരിശോധിച്ചപ്പോള്‍ കൊറോണ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്


ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു, അന്ത്യം സ്രവ പരിശോധന ഫലം കാത്തിരിക്കെ


ആശങ്ക മാറാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തില്‍ മരണം; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.