login
അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ 2ന്, നാലാം ഘട്ടത്തിലും ഒരു വിമാനം കേരളത്തിലേക്ക് ഉണ്ടാകും

വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി മലയാളികളാണ് വന്ദേ ഭാരത് മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാലാം ഘട്ടത്തിൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് 94 വി​മാ​ന​ങ്ങ​ള്‍ സര്‍​വീ​സ് ന​ട​ത്തും.

കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാ​ഗമായി അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് എത്തും. ദൽഹി വഴിയാണ് വിമാനം കൊച്ചിയിൽ എത്തുക. നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടാവുക.  ജൂലൈ മൂന്നിന് തുടങ്ങുന്ന നാലാം ഘട്ടത്തിലും അമേരിക്കയിൽ നിന്നും ഒരു വിമാനം കേരളത്തിലേക്ക്  ഉണ്ടാകും.

വിദ്യാർത്ഥികൾ ഉൾപ്പടെ  നിരവധി മലയാളികളാണ് വന്ദേ ഭാരത് മിഷനിൽ രജിസ്റ്റർ  ചെയ്തിരിക്കുന്നത്. നാലാം ഘട്ടത്തിൽ  വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് 94 വി​മാ​ന​ങ്ങ​ള്‍ സര്‍​വീ​സ് ന​ട​ത്തും. യു​എ​ഇ, ബ​ഹ്റൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു 39 വി​മാ​ന​ങ്ങ​ള്‍ വീ​ത​വും ഒ​മാ​നി​ല്‍ നി​ന്നു 13ഉം ​മ​ലേ​ഷ്യ​യി​ല്‍ നി​ന്ന് ര​ണ്ടും സിം​ഗ​പൂ​രി​ല്‍ നി​ന്ന് ഒ​രു വി​മാ​ന​വും സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും.'

16 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. കേരളത്തിലേക്കുള്ള 11 സർവീസുകൾക്ക് പുറമെ  ചെന്നൈ, മംഗളൂരു, ഹൈദരബാദ്‌, മുബൈ, ദില്ലി എന്നിവിടങ്ങളിലേക്കും മസ്കറ്റിൽ നിന്ന് സർവീസുകൾ ഉണ്ടാകുമെന്ന് എംബസിയുടെ അറിയിപ്പിൽ പറയുന്നു.  

അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും മുൻഗണനയെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി. 

comment

LATEST NEWS


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.