login
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' റിലീസ് പ്രഖ്യാപിച്ചു; സിനിമ പ്രദര്‍ശനത്തിനെത്തുക കേരളത്തിന്റെ സ്വന്തം മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമില്‍

വെള്ളിത്തിരയില്‍ വന്‍ വിജയമായിരുന്ന 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജും, നിമിഷയും ഒന്നിക്കുന്നു സിനിമയാണിത്. ജിയോ ബേബി രചന നിര്‍ഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.

കൊച്ചി: സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ /മഹത്തായ ഭാരതീയ അടുക്കള' 15ന് റിലീസ് ചെയ്യും. കേരളത്തിന്റെ സ്വന്തം മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദര്‍ശനത്തിനെത്തുക.

വെള്ളിത്തിരയില്‍ വന്‍ വിജയമായിരുന്ന 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജും, നിമിഷയും ഒന്നിക്കുന്നു സിനിമയാണിത്.  ജിയോ ബേബി രചന നിര്‍ഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  യുവസംവിധായകനായ  ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.' ആപ്പിള്‍, ആന്‍ഡ്രോയിഡ്, റോക്കു ടിവി, ആമസോണ്‍ ഫയര്‍ സ്റ്റിക്,  www.neestream.com എന്നിവയിലൂടെ നീസ്ട്രീം ലഭ്യമാകും.  

 

comment

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.