login
പാട്ടുകളുടെ ഹൃദയാവര്‍ജകത്വവും സിനിമയെ ആകര്‍ഷക ഘടകമാക്കി-പൂവച്ചല്‍ ഖാദര്‍

പാട്ടുകളുടെ എണ്ണവും അവയുടെ ഹൃദയാവര്‍ജകത്വവും സിനിമയെ ഒരു ആകര്‍ഷക ഘടകമാക്കിമാറ്റി എന്നുമാത്രമല്ല, പടങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും പടങ്ങള്‍ ഓര്‍മിക്കപ്പെടുന്നതും പാട്ടുകളിലൂടെയായി. ഇന്നും പല ചിത്രങ്ങളും മനസ്സില്‍ ഓടുന്നത് ഗാനങ്ങളിലൂടെയാണ്.

പൂവച്ചല്‍ ഖാദര്‍

 

ഹിന്ദി, തമിഴ്, തെലുങ്ക് ഗാനങ്ങളുടെ ഈണങ്ങളില്‍ പദങ്ങള്‍ തിരുകിയവയായിരുന്നു ആദ്യകാല മലയാള ഗാനങ്ങള്‍. അതുകൊണ്ടുതന്നെ സാഹിത്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാള്‍ സംഗീതത്തില്‍ അഭിരമിക്കുകയായിരുന്നു ഗാനാസ്വാദകര്‍.

സാഹിത്യവുമായി, കവിതയുമായി സിനിമയ്ക്കുണ്ടായ ബന്ധത്തില്‍നിന്നാണ് രൂപഭാവഭംഗികളുള്ള, ആത്മാവുള്ള ഗാനങ്ങള്‍ പിറന്നത്. കഥ-തിരക്കഥകളില്‍ നമ്മുടെ സാഹിത്യപ്രതിഭകളും ഗാനരചനയില്‍ മഹാകവികളും സംഗീതത്തില്‍ അവഗാഹമുള്ള സംഗീത സംവിധായകരും കടന്നുവന്നതോടുകൂടി മലയാള സിനിമാഗാനങ്ങള്‍ ചൈതന്യമാര്‍ന്ന് ആരെയും ആകൃഷ്ടരാക്കുന്ന അവസ്ഥ നേടി.

അങ്ങനെ സിനിമയില്‍ പാട്ടുകള്‍ ഒരു പ്രധാന ഘടകമായി. ഗാനരചനയ്ക്ക് കവികള്‍ തന്നെ വേണമെന്നായി. സംഗീത രചനയ്ക്ക് ശാസ്ത്രീയവും അര്‍ദ്ധശാസ്ത്രീയവുമായ വിജ്ഞാനങ്ങളില്‍നിന്ന് ആര്‍ജവമാര്‍ന്ന് സംഗീതസംവിധായകരും. അതുകൊണ്ടുതന്നെ മലയാള കവിതയിലെ ചലനങ്ങള്‍ സിനിമാഗാനങ്ങളിലും പ്രതിഫലിക്കുവാന്‍ തുടങ്ങി. കവിതയുടെ അനുജത്തിയായോ കവിതയോടൊപ്പമോ ഗാനം സ്ഥാനം നേടി. അവയുടെ കാവ്യമേന്മയും അര്‍ത്ഥവും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞ സംഗീതജ്ഞരുടെ സപര്യയും ചേര്‍ന്ന മലയാള സിനിമാഗാനങ്ങള്‍ക്ക് മറ്റുഭാഷാഗാനങ്ങളോടൊപ്പം ഇടം നേടുവാനും സാധിച്ചു. അങ്ങനെ ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരും ചലച്ചിത്രതാരങ്ങള്‍ക്കൊപ്പം സ്ഥാനാരോഹിതരായി.

പാട്ടുകളുടെ എണ്ണവും അവയുടെ ഹൃദയാവര്‍ജകത്വവും സിനിമയെ ഒരു ആകര്‍ഷക ഘടകമാക്കിമാറ്റി എന്നുമാത്രമല്ല, പടങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും പടങ്ങള്‍ ഓര്‍മിക്കപ്പെടുന്നതും പാട്ടുകളിലൂടെയായി. ഇന്നും പല ചിത്രങ്ങളും മനസ്സില്‍ ഓടുന്നത് ഗാനങ്ങളിലൂടെയാണ്.

അന്യഭാഷാ സംഗീതസംവിധായകരുടെ രംഗപ്രവേശം ഈണങ്ങളില്‍ മലയാള പദങ്ങളെ ഇണക്കുന്ന പ്രക്രിയയിലേക്ക് ഗാനരചയിതാക്കളെ ആനയിച്ചു. രാഗപ്രധാനം എന്നതില്‍നിന്ന് താളപ്രധാനമായ സഞ്ചാരപഥവും ഏറിയും ഇറങ്ങിയുമുള്ള സംഗീതയാനത്തിലെ വൈവിധ്യവും പുതിയ തരംഗം സൃഷ്ടിച്ചതിലൂടെ പിന്നാലെ വന്നവര്‍ അതൊരു പ്രസ്ഥാനമാക്കി വളര്‍ത്തി. മലയാളത്തെ വികലമാക്കരുതെന്ന ചിന്തയാണ് അന്യഭാഷാ സംഗീതസംവിധായകരെ മുന്‍കൂട്ടിയുള്ള ഈണനിര്‍മിതിക്ക് പ്രേരിപ്പിച്ചതെങ്കിലും പിന്‍ഗാമികളായ, മലയാളികളായ സംഗീതസംവിധായകര്‍ അതേറ്റെടുത്തതോടെ പടിപടിയായി കാവ്യകന്യകയുടെ അവരോഹണം സംഭവിച്ചു.  

മലയാള സാഹിത്യത്തിലെയും ഭാരതീയ സാഹിത്യത്തിലെയും മികച്ച കൃതികള്‍ പലതും ചലച്ചിത്രരൂപം പ്രാപിച്ചതും മധ്യകാലഘട്ടത്തെ പാട്ടുകളെ മനോജ്ഞങ്ങളും മധുരോദരങ്ങളുമാക്കി. ക്രമേണ സാഹിത്യകൃതികളില്‍നിന്ന് മോചനം നേടുകയും നടീനടന്മാര്‍ക്കുവേണ്ടിയുള്ള വിഷയസ്വീകരണത്തിലൂടെ ചലച്ചിത്രവ്യാകരണവും ചലച്ചിത്രശൈലിയും മാറുകയും ഗാനകന്യക രൂപഭാവ വേഷവിധാന പരിണാമങ്ങള്‍ക്ക് വിധേയയാവുകയും ചെയ്തു.

മാറിയ ജീവിതം, മാറിയ സംസ്‌കാരം, മാറിയ ഭാഷ, മാറിയ കമ്പോസിംഗ്, റിക്കോര്‍ഡിംഗ് രീതികള്‍, സംഗീതത്തിലെ ആഗോളവല്‍ക്കരണം, സാങ്കേതികമുന്നേറ്റം എന്നിവ ചേര്‍ന്ന് ഗാനനിര്‍മിതി വെറും യാന്ത്രികമായതോടെ ആത്മാവില്ലാത്ത ഗാനങ്ങള്‍ ജനഹൃദയങ്ങളെ ആര്‍ദ്രമാക്കാന്‍ സാധിക്കാതെ അപച്യുതിയുടെ ചുഴിയില്‍പ്പെട്ടുഴലുന്നുവെങ്കിലും ആശാവഹമായ സൃഷ്ടികള്‍ ഉണ്ടാകാതെയുമില്ല. പക്ഷെ ഉണ്ടാകുന്ന പാട്ടുകളുടെ അനുപാതംവച്ച് പഴയപാട്ടുകള്‍ നല്ലതും പുതിയ പാട്ടുകള്‍ മോശവുമെന്ന് വിലയിരുത്തപ്പെടുന്നു!.

 

പൂവച്ചല്‍ ഖാദര്‍

 

 

comment

LATEST NEWS


കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര്‍ ഈരാറ്റുപേട്ടയില്‍ പിടിയില്‍


രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്‍കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്


'ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി'; കൊറോണക്കെതിരെ പൊരുതുന്ന നഴ്‌സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി


സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ


'ഒരുകോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍


ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം


പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി


ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷാ നടപടിയുമായി എസ്പി യതീഷ് ചന്ദ്ര; പുറത്തിറങ്ങിയ പ്രായമേറിയവരെ അടക്കം ഏത്തമീടിപ്പിച്ചു (വീഡിയോ)

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.