യുഎഇയില്‍ 35 ലക്ഷവും യുഎസില്‍ 27 ലക്ഷവുമാണ് സൗദിയില്‍ 25 ലക്ഷവുമാണ് പ്രവാസി ഇന്ത്യയ്ക്കാര്‍. ആസ്ട്രേലിയ, കനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും വലിയ തോതില്‍ ഇന്ത്യന്‍ സമൂഹമുണ്ട്.
ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യാക്കാരാണ് ജീവിക്കുന്നത് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്സ് റിപ്പോര്‍ട്ട് പറയുന്നു. വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്തുവന്നത്.
കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ യുഎന്‍ സാമ്പത്തിക സാമൂഹികകാര്യ വിഭാഗത്തിന് കീഴിലെ ജനസംഖ്യാ വിഭാഗം മേധാവി ക്ലയര്‍ മെനോസിസിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വളരെ ഊർജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യാക്കാരുടേതെന്നും ക്ലെയർ പറഞ്ഞു.
യുഎഇയില്‍ 35 ലക്ഷവും യുഎസില്‍ 27 ലക്ഷവുമാണ് സൗദിയില്‍ 25 ലക്ഷവുമാണ് പ്രവാസി ഇന്ത്യയ്ക്കാര്‍. ആസ്ട്രേലിയ, കനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും വലിയ തോതില്‍ ഇന്ത്യന്‍ സമൂഹമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാഷ്ട്രം യുഎസാണ്. 2020ല്‍ 5.1 കോടി കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത് 1.6 കോടി. സൗദിയില്‍ 1.3 കോടിയും റഷ്യയില്‍ 1.2 കോടിയും യുകെയില്‍ 90 ലക്ഷവും കുടിയേറ്റക്കാര്‍ അധിവസിക്കുന്നു.
2000-2020 ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് ജര്‍മനി, സ്പെയിന്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്കാണ്. കോവിഡ് മഹാമാരി കുടിയേറ്റത്തിന്റെ വേഗത കുറച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിജയ യാത്രയുടെ വഴിയേ...
വികസനം മുഖ്യ അജണ്ട
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിന് ലഭ്യമാക്കി ടിവിഎസ്
തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി
ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്
കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും
ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാമക്ഷേത്രം ഭാരതത്തിന്റെ തിലകക്കുറിയാകും; നിര്‍മാണം വിപുലമാക്കാന്‍ രാമക്ഷേത്ര ട്രസ്റ്റ്; അയോധ്യയില്‍ 107 ഏക്കര്‍ ഭൂമി വാങ്ങി
ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്
യുപിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി; കേരളത്തില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് യുപി എഡിജി
സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
അഞ്ച് കോടി തന്നാല്‍ മോദിയെ വിധിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്