login
സി.കേശവന്റെ ജീവിതം നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായം: വെള്ളാപ്പള്ളി

ഇന്ന് സി.കേശവന്റെ 130-ാം ജന്മദിനം

കൊച്ചി: അവശ പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തിയ വീരേതിഹാസമാണ് സി.കേശവന്റെ ജീവിതമെന്ന് എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹത്തിന്റെ 130-ാം ജന്മദിനമാണ് ഇന്ന്. അധ:സ്ഥിതനെ അധികാരത്തിന്റെ ഏഴയലത്തുപോലും അടുപ്പിക്കാതിരുന്ന സാമൂഹ്യവ്യവസ്ഥിതികളോട് അനുസ്യൂതം പോരാടി തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദംവരെ അലങ്കരിച്ച സി.കേശവന്റെ ജീവിതം കേരള നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമാണെന്നും വെള്ളാപ്പള്ളി  പത്രക്കുറിപ്പില്‍ പറഞ്ഞു.  

അനീതിക്കും അസമത്വത്തിനും എതിരെ തുറന്നുപിടിച്ച കണ്ണും കാതുമാണ്, ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ ദു:ഖഭാരം ചുമലിലേറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. 1930 കളുടെ അവസാനം മുതല്‍ തിരുവിതാംകൂറിലെയും പിന്നീട് ഐക്യകേരളത്തിലേയും ലക്ഷക്കണക്കിന് അധസ്ഥിത പിന്നോക്ക സമുദായങ്ങള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്വാതന്ത്ര്യം ആ മഹാത്മാവിന്റെ പോരാട്ട ഫലമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.  

 ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാപരിപാടിതൊട്ട് കേരളത്തില്‍ നടന്നുവന്ന സാമൂഹ്യനവോത്ഥാനത്തിന്റെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു സി.കേശവന്റെ പോരാട്ടചരിത്രം. പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ കുടുംബകാരണവര്‍ കൂടിയായ സി.വി കുഞ്ഞുരാമനോടുപോലും എതിരിടേണ്ടിവന്ന സന്ദര്‍ഭവും മുഖ്യമന്ത്രിയായിരിക്കെ രാജ്യതാത്പര്യത്തിന്റെ പേരില്‍ രണ്ടുതവണ മകന്‍ കെ.ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്ത വേറിട്ട നേതാവുമാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.  ഒരുവശത്ത് വോട്ട് ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷപ്രീണനവും മറുവശത്ത് ഭൂരിപക്ഷസമുദായങ്ങളെ  തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ അടവുനയങ്ങളുമാണ് കേരളത്തില്‍ നടമാടുന്നത്. ജനസംഖ്യാനുപാതികമായി വിഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോഴല്ലാതെ സാമൂഹ്യനീതി നടപ്പിലായെന്ന് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ സി.കേശവന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ ഇന്നും പ്രസ്തമാണെന്നതാണ് അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ഉദ്ബോധിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

comment

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.