login
കോവിഡ് വാക്‌സിൻ സ്വീകരിച്ച നഴ്‌സ് ബോധരഹിതയായി വീണു, തളർന്ന് വീണത് വാർത്താസമ്മേളനത്തിനിടെ

വേദന അനുഭവപ്പെടുമ്പോള്‍ താന്‍ തളര്‍ന്ന് പോകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ടിഫാനി പിന്നീട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 'അത് പെട്ടെന്ന് എന്നെ ബാധിച്ചു, ഒരു വേദന വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.

വാഷിങ്ടണ്‍: ഫൈസറിന്റെ കോവിഡ് വാക്‌സിൻ സ്വീകരിച്ച നഴ്‌സ് ബോധരഹിതയായി വീണു. യുഎസിലെ ടെന്നസിയിലുള്ള ചട്ടനൂഗ ആശുപത്രിയിലുള്ള ടിഫാനി ഡോവര്‍ എന്ന നഴ്‌സാണ് ബോധരഹിതയായത്.  വാക്‌സിനെടുത്ത മിക്കവാറും ആളുകള്‍ക്ക് ഇതുപോലെ ബോധരഹിതരാകുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തിനിടെ തനിക്ക് തല കറങ്ങുന്നെന്ന് പറഞ്ഞ ടിഫാനി കുഴഞ്ഞുവീഴുകയായിരുന്നു. 'എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, വാക്‌സിന്‍ ലഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങള്‍ കോവിഡ് യൂണിറ്റിലാണ്, അതിനാല്‍, നിങ്ങള്‍ക്കറിയാമോ, എന്റെ ടീമിന് ആദ്യ അവസരങ്ങള്‍ ലഭിക്കും' വാക്‌സിന്‍ എടുത്ത ശേഷം ടിഫാനി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെയാണ് തനിക്ക് തലവേദന അനുഭവപ്പെടുന്നെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ടിഫാനി ബോധംകെട്ട് വീണത്.  

വേദന അനുഭവപ്പെടുമ്പോള്‍ താന്‍ തളര്‍ന്ന് പോകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ടിഫാനി പിന്നീട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  'അത് പെട്ടെന്ന് എന്നെ ബാധിച്ചു, ഒരു വേദന വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. എനിക്ക് അല്‍പ്പം വ്യത്യസ്തത തോന്നി, പക്ഷേ ഇപ്പോള്‍ എനിക്ക് സുഖം തോന്നുന്നു, എന്റെ കൈയിലെ വേദന ഇല്ലാതായി' ടിഫാനി പറഞ്ഞു.  

പ്രതിരോധ കുത്തിവെയ്പ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വേദനയോ ഉത്കണ്ഠയോ ആണ് ഇതിന്റെ കാരണം, മറ്റു ആശങ്കകളില്ലെന്നും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. 

  comment

  LATEST NEWS


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി


  വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? വൈറലായി രവിമോനോന്റെ കുറിപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.