ടോക്കിയോ: മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സിന്റെ യോഗ്യതാ മത്സരങ്ങള്‍ അടുത്ത വര്‍ഷം ജൂണ്‍ ഇരുപത്തിയൊമ്പതിനകം പൂര്‍ത്തിയാക്കണമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കി.
ഈ വര്‍ഷം ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് നടത്താനിരുന്നത്. എന്നാല്‍ ലോകത്ത് കൊറോണ വൈറസ് വ്യാപിച്ച പശ്ചത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു. 2021 ജൂലൈ 23 മുതല്‍ ആഗസ്ത് എട്ടുവരെയാണ് ഒളിമ്പിക്സ് നടക്കുക.
ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങള്‍ അടുത്ത വര്‍ഷം ജൂണ്‍ 29നകം പുര്‍ത്തിയാക്കണം. ഇന്റര്‍നാഷണല്‍ ഫെഡറേഷനുകള്‍ക്ക് സ്വന്തം നിലയില്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അവസാന തിയതി തെരഞ്ഞെടുക്കാം. എന്നാല്‍ എല്ലാ യോഗ്യതാ മത്സരങ്ങളും അടുത്ത വര്‍ഷം ജൂണ്‍ ഇരുപത്തിയൊമ്പതിനകം പൂര്‍ത്തിയാക്കണമെന്ന് ഐഒസി എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: